HOME
DETAILS

യാത്രക്കാരിക്കു നേരേ ലൈംഗികാതിക്രമം; പ്രതിയെ ഒരു വര്‍ഷം തടവിനും ശേഷം നാടുകടത്താനും ഉത്തരവിട്ട് ദുബൈ കോടതി 

  
Web Desk
February 08, 2025 | 4:14 AM

Sexual assault on a passenger The court ordered the accused to be imprisoned for one year and then deported

ദുബൈ: യാത്രക്കാരിയായ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ ആഡംബര ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ ഡ്രൈവറെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ച് ദുബൈ കോടതി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ദുബൈയിലെ ബിസിനസ് ബേ പ്രദേശത്തെ ഒരു ഹോട്ടലില്‍ നിന്ന് വീട്ടിലേക്ക് പോകാനായി ടാക്‌സിയെ ആശ്രയിച്ച പോളിഷ്  യുവതിയാണ് അതിക്രമത്തിന് ഇരയായത്. 

യഥാര്‍ത്ഥ വഴിയില്‍ നിന്നും ആളുകളില്ലാത്ത വഴിയിലൂടെ സഞ്ചരിച്ച ശേഷമാണ് പാകിസ്താന്‍ പൗരനായ പ്രതി ഇരക്കു നേരേ അതിക്രമം നടത്തിയത്. 

കോടതി രേഖകള്‍ പ്രകാരം, മദ്യപിച്ച് അര്‍ധ ബോധാവസ്ഥയിലായിരുന്ന യുവതിയുടെ സാഹചര്യം ചൂഷണം ചെയ്യുകയായിരുന്നു പ്രതി. സംഭവ ദിവസം ഒമ്പതു മണിക്ക് ബിസിനസ് ബേയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ യുവതി ഒരു കാര്‍ തടഞ്ഞുനിര്‍ത്തുകയും അതില്‍ കയറുകയായിരുന്നു. 

യുവതി, മദ്യപിച്ചിട്ടുണ്ടെന്നും പൂര്‍ണ്ണ ബോധാവസ്ഥയില്‍ അല്ലെന്നും മനസ്സിലാക്കിയ പ്രതി ഇവരെ ഒരു മണല്‍ പ്രദേശത്ത് എത്തി അക്രമിക്കുകയായിരുന്നു. 
'സംഭവിച്ചതെല്ലാം എനിക്കോര്‍മയില്ല, എങ്കിലും കുറച്ചു കാര്യങ്ങള്‍ എനിക്ക് ഓര്‍മ്മയുണ്ട്. അവന്‍ എന്നെ ആ മണല്‍ പ്രദേശത്ത് ഉപേക്ഷിച്ചു പോവുകയായിരുന്നു, തുടര്‍ന്ന് ഞാന്‍ അവിടെ നിന്നും എണീറ്റ് മറ്റൊരു കെട്ടിടത്തിലേക്ക് നടക്കുകയും അവിടെ നിന്ന് ഒരു ടാക്‌സിയില്‍ താമസ സ്ഥലത്തേക്ക് പോവുകയാണുണ്ടായത്' അതിക്രമത്തിന് ഇരയായ യുവതി വെളിപ്പെടുത്തി. 

തുടര്‍ന്ന് യുവതി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ ഫോറന്‍സിക് പരിശോധനക്കു വിധേയയാക്കിയ പോലിസ് പ്രതിയെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

 എന്നാല്‍ കോടതിയില്‍ കുറ്റം നിഷേധിച്ച പ്രതി പൊലിസ് ചോദ്യം ചെയ്യുന്നതിനിടെ ഒരു പരിഭാഷകനെ അനുവദിച്ചില്ലെന്നും ഇത് തന്റെ മൊഴി തെറ്റായി രേഖപ്പെടുത്താന്‍ ഇടയായെന്നും പ്രതി പറഞ്ഞു. ഇരയെ കണ്ടിട്ടുണ്ടെന്നും താന്‍ എവിടെയാണ് താമസിക്കുന്നതെന്നും തന്റെ കയ്യില്‍ യാത്രാക്കൂലി ഇല്ലെന്നും യുവതി പുലമ്പിയതായും പ്രതി പറഞ്ഞു.

തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ തന്നെയാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തിയ കോടതി ഇയാളെ ഒരു വര്‍ഷം തടവിനും ശേഷം നാടുകടത്താനും ഉത്തരവിട്ടു.

Sexual assault on a passenger; The court ordered the accused to be imprisoned for one year and then deported



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  21 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  21 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  21 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  21 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  21 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  21 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  21 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  21 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  21 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  21 days ago