HOME
DETAILS

'ഭൂമി തരം മാറ്റി നല്‍കാന്‍ കഴിയില്ല'; എലപ്പുള്ളിയിലെ ബ്രൂവറി നിര്‍മാണത്തിന് കൃഷിവകുപ്പിന്റെ എതിര്‍പ്പും

  
Web Desk
February 09, 2025 | 8:05 AM

agriculture-department-rejects-elappully-brewery-plant

പാലക്കാട്: എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലയ്ക്ക് കൃഷി വകുപ്പിന്റെ എതിര്‍പ്പും. ഭൂമി തരം മാറ്റി നല്‍കാന്‍ കഴിയില്ലെന്ന് ആദ്യം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കൃഷിവകുപ്പ്. ഡാറ്റാ ബാങ്കില്‍ നിന്ന് പദ്ധതിപ്രദേശത്തെ ഒഴിവാക്കണമെന്ന അപേക്ഷ കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ തന്നെ കൃഷിവകുപ്പ് തള്ളിയിരുന്നു. 

എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് ഒയാസിസ് മദ്യനിര്‍മ്മാണ കമ്പനി 24 ഏക്കര്‍ സ്ഥലം വാങ്ങിയത്. ഇതില്‍ 4 ഏക്കര്‍ കൃഷിഭൂമിയാണ്. ഇത് തരം മാറ്റാനുള്ള കമ്പനിയുടെ അപേക്ഷയാണ് തള്ളിയത്. 

2008 വരെ ഈ ഭൂമിയില്‍ നെല്‍കൃഷി നടത്തിയിരുന്നുവെന്നും അതുകൊണ്ട് ഭൂമി തരംമാറ്റി നല്‍കാന്‍ കഴിയില്ലെന്നുമാണ് ഇലപ്പുള്ളി കൃഷി ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തരംമാറ്റാനുള്ള അപേക്ഷ ആര്‍.ഡി.ഒ നിരസിച്ചത്. 

പാലക്കാട് ആര്‍.ഡി.ഒ യുടെ നിര്‍ദേശ പ്രകാരമാണ് എലപ്പുള്ളി കൃഷി ഓഫീസര്‍ പരിശോധന നടത്തുകയും ഇത് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പട്ടതെന്ന് കണ്ടെത്തുകയും ചെയ്തത്. 

പാലക്കാട് മദ്യനിര്‍മാണശാലയോട് അനുകൂല നിലപാടല്ല കൃഷിവകുപ്പ് കൈകാര്യംചെയ്യുന്ന സി.പി.ഐയ്ക്കുള്ളത്. കൃഷിയേയും കുടിവെള്ള ലഭ്യതയേയും ബാധിക്കുമെന്ന് കാണിച്ച് സി.പി.ഐ പാലക്കാട് ജില്ല എക്‌സ്‌ക്യൂട്ടീവ് പദ്ധതിക്കെതിരെ രൂക്ഷ എതിര്‍പ്പുന്നയിച്ചിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്; സി.ജെ.പി പ്രതിഷേധത്തിന് പരോഷ പിൻതുണ

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago