HOME
DETAILS

ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍; തന്ത്രപ്രധാന മേഖലയായ നെറ്റ്സാറിം കോറിഡോറിൽ നിന്ന് ഇസ്രാഈൽ സേനാ പിന്മാറ്റം തുടങ്ങി

  
February 09, 2025 | 12:17 PM

Gaza Ceasefire Agreement Israeli forces began withdrawing from the strategic area of the Netzarim Corridor

മുഗഖ, ഗാസ മുനമ്പ്: ഹമാസുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗസയിലെ തന്ത്രപ്രധാന മേഖലകളിലൊന്നായ നെറ്റ്സാറിം കോറിഡോറിൽ നിന്ന് ഇസ്രാഈൽ സൈന്യത്തെ പിൻവലിച്ച് തുടങ്ങിയതായി അറിയിച്ചു.വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ആറ് കിലോമീറ്റർ വരുന്ന നെറ്റ്സാറിം കോറിഡോറിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനാണ് കരാർ പ്രകാരമുള്ള ധാരണ. വടക്കൻ തെക്കൻ ഗസ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പ്രദേശത്താണ് സംഘർഷകാലത്ത് ഇസ്രാഈൽ സൈന്യം താവളമടിച്ച് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്.

വെടിനിർത്തൽ കരാറിനെ തുടർന്ന് നെറ്റ്സാറിം കോറിഡോർ വഴി ഫലസ്‌തീനികളെ കടന്നുപോവാൻ ഇസ്രാഈൽ സൈന്യം അനുവാദം നൽകിയിരുന്നു. ഇതിന് ശേഷം യുദ്ധബാധിത മേഖലയായ വടക്കൻ ഗസയിലേക്ക് ആയിരക്കണക്കിനാളുകളാണ് കാൽനടയായും വാഹനങ്ങളിലും നെറ്റ്സാറിം കോറിഡോർ വഴി കടന്നുപോയത്. പരിശോധനകളില്ലാതെയാണ് ഇവരെ ഇതിലൂടെ കടതി വിടുന്നത്.

പ്രദേശത്ത് നിന്ന് എത്രത്തോളം സൈനികരെ പിൻവലിച്ചുവെന്ന് കൃത്യമായ റിപ്പോർട്ടില്ല. നെറ്റ്സാറിം കോറിഡോറിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നുണ്ടെങ്കിലും ഇസ്രാഈലുമായും ഈജിപ്‌തുമായുള്ള ഗസയിലെ അതിർത്തി മേഖലയിൽ ഇസ്രാഈൽ സൈന്യം തുടരുന്നുണ്ട്.

അതേസമയം ഹമാസിൻ്റെ തടവിലുള്ള കൂടുതൽ ഇസ്രാഈലി ബന്ദികളെ വിട്ടുകിട്ടുന്നതിനുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായുള്ള രണ്ടാം ഘട്ട ചർച്ചകൾ പുരോഗമിച്ചു വരുകയാണ്. കരാറിൻ്റെ ഭാഗമായി ഫലസ്തീൻ തടവുകാരെ ഇസ്രാഈൽ മോചിപ്പിക്കുകയും ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തുവരുന്നുണ്ട്. ഇതിന് പകരമായി ഇസ്രാഈലി ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗസയിൽ നിന്ന് ഇസ്രാഈൽ സൈനികരെ പൂർണമായി പിൻവലിക്കുന്നത് ഭാവിയിൽ ചർച്ചയായേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago