HOME
DETAILS

ആളൊഴിഞ്ഞ വീട് കൊടുക്കാനുണ്ടോ?......... വരുമാനം കണ്ടെത്താം ഹോം സ്റ്റേ ബിസിനസിലൂടെ

  
Web Desk
February 12, 2025 | 10:22 AM

homestayidea-kerala-latestnews

വ്യത്യസ്തമായ ആശയങ്ങളും ഐഡിയകളും കൊണ്ട് വലിയ മാറ്റങ്ങൾ സൃഷ്ട്ടിച്ച കഥകൾ ഏറെയുണ്ട്. ദിനം പ്രതി വളരുന്ന ടൂറിസം മേഖല അതിനേറെ ഉദാഹരണമാണ്. ദൈവത്തിന്റെ സ്വന്തം നാടിനെ ലോകം ആകർഷിച്ചിട്ടുള്ളത് നിലപാടുകൾ കൊണ്ട് മാത്രമല്ല വിനോദ സഞ്ചാര മേഖലയിലെ അഭിവൃദ്ധി കൊണ്ട് കൂടെയാണ്. കേരള സർക്കാരും ടൂറിസം മേഖലയിൽ വൻ പ്രഖ്യാപനങ്ങൾ കൊണ്ടും പദ്ധതികൾ കൊണ്ടും ഒട്ടേറെ മുന്നേറ്റങ്ങൾക്ക് വഴി ഒരുക്കിയിട്ടുണ്ട്. അത്തരത്തിലൊരു പ്രഖ്യാപനവുമായാണ് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ രംഗത്തെത്തിയത്. വിഷയം മറ്റൊന്നുമല്ല, സംസ്ഥാനത്തെ ആൾതാമസമില്ലാതെ അടഞ്ഞുകിടക്കുന്ന വീടുകളെ പറ്റിയാണ് മന്ത്രിയുടെ പുതിയ ആശയം. 

കേരളത്തിൽ ആൾതാമസമില്ലാതെ ഒട്ടനവധി വീടുകളാണ് അടഞ്ഞു കിടക്കുന്നത്. ഇത്തരത്തിലുള്ള വീടുകൾ ഒരു വരുമാന മാർഗമാക്കുന്നത് വലിയ രീതിയിൽ സ്വീകര്യമാകാനുള്ള സാധ്യതകളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്രബജറ്റിൽ നടത്തിയ നിരവധി സുപ്രധാന പ്രഖ്യാപനങ്ങളുമായി കൂട്ടിവായിക്കുമ്പോൾ വ്യക്തമാകുന്നത്. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് അമ്പതോളം പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കവും ഹോം സ്‌റ്റേ ബിസിനസ് സാധ്യതകളെ കൂടുതൽ സ്വീകാര്യമാക്കുന്നു.

നിങ്ങൾക്കോ നിങ്ങളുടെ പരിചയത്തിലോ ഹോം സ്റ്റേ ആക്കി മാറ്റാൻ കഴിയുന്ന ഒരു വീടുണ്ടെങ്കിൽ, അല്ലെങ്കിൽ അത്തരമൊരു വീട് കണ്ടെത്താൻ കഴിയുമെങ്കിൽ ഇനിയും മടിച്ചു നിൽക്കണ്ട , ഒരു ചെറിയ ഹോം സ്റ്റേ തുടങ്ങി വരുമാനം കണ്ടെത്താം, നിങ്ങളുടെ പ്രോപ്പർട്ടി ഒരു വിനോദസഞ്ചാര മേഘലയോടടുത്ത് സ്ഥിതി ചെയ്യുന്നതെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പം. ഹോം സ്റ്റേ തുടങ്ങുന്നതിനായി കൃത്യമായ പദ്ധതികളോടെ മുദ്ര വായ്പകൾക്കായി ബാങ്കുകളെ സമീപിക്കാവുന്നതാണ്. നിലവിൽ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഈ വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 10 ലക്ഷം കൂടി കേന്ദ്ര ബജറ്റ് ഉറപ്പാക്കുന്നു. അതായത് നിങ്ങൾക്ക് ഹോം സ്‌റ്റേ തുടങ്ങി പിന്നീട് വലിയ രീതിയിൽ വിപുലീകരിക്കാനും സാധിക്കും. 

ടൂറിസ്റ്റ് പാക്കേജുകൾ വാഗ്ദാനം ചെയ്യുന്ന ട്രാവൽ ഏജൻസികളുമായി കരാർ നടത്തി ഹോം സ്‌റ്റേ ബിസിനസ് ലാഭത്തിൽ കൊണ്ട് നടക്കുന്ന ഒട്ടേറെപേരുണ്ട്. ടൂറിസ്റ്റുകൾക്ക് സുരക്ഷിതമായ താമസം ഒരുക്കുക എന്നത് ട്രാവൽ ഏജൻസികൾ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി കൂടിയാണ്. ആഡംബര ഹോട്ടലുകളിലും വലിയ റിസോർട്ടുകളിലും താമസിക്കാൻ വിദേശികൾ അടങ്ങുന്ന വിനോദ സഞ്ചാരികൾ താൽപ്പര്യപ്പെടുന്നില്ല.  ഇന്ത്യയുടെ തനിമയും പാരമ്പര്യവും ആസ്വദിക്കാൻ എത്തുന്ന  സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഹോം സ്‌റ്റേ പോലുള്ള സൗകര്യങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. ഹോം സ്‌റ്റേയിൽ മികച്ച ഭക്ഷണവും, തനതായ കലാപരിപാടികളും സെറ്റ് ചെയ്യാൻ കഴിഞ്ഞാൽ ലാഭം കുതിച്ചുയരും. ഇത്തരം പാക്കേജുകൾക്ക് ട്രാവൽ ഏജൻസികളേയും ആകർഷിക്കാൻ കഴിയും. കേരളത്തിലെ കുട്ടനാടും മൂന്നാറുമൊക്കെ ഇതിനേറെ ഉദാഹരണമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  5 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  5 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  5 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  5 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  5 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  5 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  5 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  5 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  6 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  6 days ago