
കൊണ്ടും കൊടുത്തും അർജന്റീനയും ബ്രസീലും; കിരീടപ്പോരാട്ടം മുറുകുന്നു

വെനസ്വെല: കോപ്പ അമേരിക്ക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ആവേശകരമായ ബ്രസീൽ-അർജന്റീന മത്സരം സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് അർജന്റീനയും ബ്രസീലും നേർക്കുനേർ എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകളുടെ തകർപ്പൻ വിജയമായിരുന്നു അർജന്റീന സ്വന്തമാക്കിയിരുന്നത്. എന്നാൽ ഈ തോൽവിക്ക് കണക്കുതീർക്കാനുള്ള സുവർണാവസരമായിരുന്നു കാനറിപ്പടക്ക് രണ്ടാം മത്സരത്തിൽ ലഭിച്ചിരുന്നത്. എന്നാൽ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.
മത്സരത്തിൽ 40ാം മിനിറ്റിൽ ക്ലോഡിയോ എച്ചെവേരിയിലൂടെ അർജന്റീനയാണ് ആദ്യം ഗോൾ നേടിയത്. അർജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചാണ് താരം അർജന്റീനക്ക് ലീഡ് സമ്മാനിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ബ്രസീൽ തിരിച്ചടിക്കുകയായിരുന്നു. 78ാം മിനിറ്റിൽ റയാനിലൂടെയാണ് ബ്രസീൽ സമനില ഗോൾ നേടിയത്. വിജയഗോളിനായി അവസാന നിമിഷം വരെ മികച്ച നീക്കങ്ങൾ ഇരു ടീമുകളും നടത്തിയെങ്കിലും ലക്ഷ്യം കാണാൻ സാധിക്കാതെ പോവുകയായിരുന്നു.
മത്സരത്തിൽ 57 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ അർജന്റീന 12 ഷോട്ടുകളാണ് ബ്രസീലിന്റെ ഗോൾ പോസ്റ്റിലേക്ക് ഉതിർത്തത്. ബ്രസീൽ എട്ട് ഷോട്ടുകളും എതിർ പോസ്റ്റിലേക്ക് ഉന്നം വെച്ചു. എന്നാൽ ഇതിൽ ഇരു ടീമുകൾക്കും രണ്ട് വീതം ഷോട്ടുകളാണ് ഓൺ ടാർഗറ്റിലേക്ക് എത്തിക്കാൻ സാധിച്ചത്.
നിലവിൽ ഫൈനൽ റൗണ്ട് ഗ്രൂപ്പിൽ ബ്രസീൽ ഒന്നാം സ്ഥാനത്തും അർജന്റീന രണ്ടാമതുമാണ് ഉള്ളത്. നാല് മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും ഒരു സമനിലയും അടക്കം ഒമ്പത് പോയിന്റാണ് ഇരു ടീമുകൾക്കും ഉള്ളത്. എന്നാൽ ഗോൾ വ്യത്യസത്തിൽ മുന്നിലെത്തിയതിനാലാണ് ബ്രസീൽ ഒന്നാമത് തുടരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരായാണ് അർജന്റീന ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്. നാല് മത്സരങ്ങളിൽ നിന്നും രണ്ട് വീതം വിജയവും സമനിലയും ആയി എട്ട് പോയിന്റോടെയാണ് അർജന്റീന രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ബ്രസീൽ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. നാല് മത്സരങ്ങളിൽ നിന്നും രണ്ട് വീതം ജയവും തോൽവിയും ആയി ആറ് പോയിന്റാണ് ബ്രസീലിന് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ
Cricket
• 21 hours ago
മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
Kerala
• 21 hours ago
കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
Kuwait
• 21 hours ago
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• a day ago
കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ
Kerala
• a day ago
ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം
uae
• a day ago
കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്
Football
• a day ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു
International
• a day ago
തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
Kerala
• a day ago
കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം
Football
• a day ago
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; രേഖപ്പെടുത്തിയത് ഒരു മരണം
Kerala
• a day ago
റഷ്യയില്‍ യുക്രൈന്റെ വമ്പന്‍ ഡ്രോണ്‍ ആക്രമണം; 40 വിമാനങ്ങള്‍ ആക്രമിച്ചെന്ന് അവകാശവാദം
International
• a day ago
ആദ്യം ബാഴ്സ, ഇപ്പോൾ പിഎസ്ജി; ചരിത്രത്തിൽ രണ്ടാമനായി പാരീസിന്റെ പടത്തലവൻ
Football
• a day ago
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വാളയാര്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
Kerala
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ ഉച്ച സമയത്തെ പുറംജോലിക്കുള്ള നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍
Kuwait
• a day ago
കേരളത്തില്‍ വീണ്ടും കോവിഡ് മരണം; 24 വയസുള്ള യുവതി മരിച്ചു
Kerala
• a day ago
കുട്ടികളെ ആദ്യമായി സ്കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കളറിയാന്‍
Kerala
• a day ago
നടന്നത് 'ആസൂത്രിത' ആക്രമണം; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി വിചാരണ
International
• a day ago
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; മുംബൈയിൽ ഭാര്യയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
National
• a day ago
'വാരിയന്‍കുന്നത്തിനെ ചതിച്ച മണ്ണാണിത്, നമ്മളും ചതിക്കിരയായി; സ്വരാജിന് ക്ലീന്‍ ഇമേജ്, അഭിമാനത്തോടെ വോട്ട് ചോദിക്കാം': മുഖ്യമന്ത്രി
Kerala
• a day ago
ചാമ്പ്യൻസ് ലീഗ് മാത്രമല്ല, ബാലൺ ഡി ഓറും ഫ്രഞ്ച് മണ്ണിലേക്ക്; ലിസ്റ്റിൽ മുൻനിരയിൽ ഡെമ്പലെ
Football
• a day ago