ഇത് ടെക് ഭീമന്മാരുടെ എഐ യുദ്ധം, ഡീപ്‌സീക്കിന് പിറകെ ചാറ്റ് ബോട്ടുമായി മസ്ക്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകം കീഴടക്കുമോ ? ലോകം ചർച്ചകളുടെയും സംവാദങ്ങങ്ങളുടെയും തിരക്കിലാണ് ഒപ്പം ടെക് ഭീമന്മാരും എഐ രംഗത്തെ തങ്ങളുടെ പേരിനെ മാറ്റുകൂട്ടാനുള്ള നെട്ടോട്ടത്തിലാണ്. അന്താരാഷ്‌ട്ര വൻകിട കമ്പനികൾ തമ്മിലുള്ള എഐ മത്സരങ്ങളും ദിനം പ്രതി കൂടുതൽ ഊർജ്ജിതമാകുകയാണ്. ഇന്നിതാ എഐ രംഗത്തെ ഏറ്റവും പുതിയ സംഭാവനയുമായി എലോൺ മസ്‌കാണ് രംഗത്തെത്തിയിരിക്കുന്നത്. മസ്കിന്റെ എക്സ്എഐയുടെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചാറ്റ്‌ബോട്ടായ ഗ്രോക്ക് 3 ഉടനെ രംഗത്തിറക്കുമെന്നാണ് മസ്കിന്റെ ആഹ്വാനം.
ചാറ്റ് ജിപിറ്റിക്കും നിലവിലുള്ള മറ്റ് എഐ ചാറ്റ് ബോട്ടുകൾക്കും വെല്ലുവിളി ഉയർത്തിയ ഡീപ്‌സീക് തരംഗം കെട്ട്തീരുന്നതിന് മുന്നേ ഗ്രോക്ക് 3-യുമായുള്ള മസ്കിന്റെ വരവ് ആഗോളതലത്തിൽ ശ്രദ്ധ നേടി കഴിഞ്ഞു. നിലവിലുള്ള എല്ലാ എഐ ചാറ്റ്ബോട്ടുകളെ മറികടക്കുന്ന പ്രകടന മികവ് ഗ്രോക്ക് 3-ക്കുണ്ടാകുമെന്നാണ് മസ്ക് പങ്ക് വെച്ച വിഡിയോയിൽ വ്യക്തമാക്കുന്നത്. ഒന്നോ രണ്ടോ ആഴ്‌ചയ്ക്കുള്ളില്‍ തന്നെ എക്സ്എഐയുടെ ഗ്രോക്ക് 3 റിലീസ് ചെയ്യും.
മറ്റ് എഐ ചാറ്റ്ബോട്ടുകളെ താരതമ്യം ചെയ്യുമ്പോൾ ഗ്രോക്ക് 3-യ്ക്ക് വളരെ മികവാര്‍ന്ന റീസണിംഗ് കഴിവുകളുണ്ട്. പരീക്ഷണ ഘട്ടത്തിൽ തന്നെ മികവുറ്റ പ്രകടനകളാണ് ഗ്രോക്ക് 3 കാഴ്ചവെച്ചത്, അതൊരു ശക്തമായ സൂചനയാണ്'- എന്നിങ്ങനെയുള്ള ഇലോണ്‍ മസ്കിന്‍റെ വാക്കുകള്‍ തള്ളിക്കളയാൻ സാധിക്കില്ല. ചരിത്രത്തെ തന്നെ നോക്കുകുത്തിയാക്കിയ പ്രഖ്യാപനങ്ങളിലൂടെ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട് എലോൺ മസ്ക്.
ആല്‍ഫബെറ്റിന്‍റെ ഗൂഗിളിനും മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പണ്‍ എഐയ്ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് വെല്ലുവിളിയുർത്താനും ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്‌മാനു ഒരു മറുപടിയാണ് മസ്‌കിന്റെ ഗ്രോക്ക് 3. ചുരുക്കി പറഞ്ഞാൽ ലോകം ഭരിക്കുന്ന ടെക് ഭീകരന്മാരുടെ തുറന്ന എഐ യുദ്ധം. ഓപ്പണ്‍ എഐയുടെ സിഇഒ സാം ആള്‍ട്ട്‌മാനുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോര്‍വിളിയും അതുമായി ബന്ധപ്പെട്ട വാർത്തകളും ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."