HOME
DETAILS

എങ്ങനെ കളിക്കണമെന്ന് സഞ്ജു ആ താരത്തെ കണ്ട് പഠിക്കണം: ഉപദേശവുമായി ഇതിഹാസം 

  
February 15, 2025 | 6:59 AM

kevin peterson talks sanju samson should learn from shreyas iyer performance

അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ശ്രേയസ് അയ്യർ തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്. ഇപ്പോൾ താരത്തെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസ താരം കെവിൻ പീറ്റേഴ്സൺ. ഷോർട്ട് ബോളുകൾ നേരിടുമ്പോഴുള്ള ശ്രേയസിന്റെ സമീപനത്തെക്കുറിച്ചാണ് പീറ്റേഴ്‌സൺ സംസാരിച്ചത്. മലയാളി താരം സഞ്ജു സാംസൺ അയ്യർ ഷോർട്ട് ബോൾ കളിച്ച രീതി കണ്ട് പഠിക്കണമെന്നും മുൻ ഇംഗ്ലണ്ട് താരം പറഞ്ഞു. 

'ഒരാഴ്ച്ച പിന്നിലേക്ക് പോയാൽ മനസിലാവും. ശ്രേയസ് അയ്യർ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരം കളിക്കേണ്ട ആളായിരുന്നില്ല. എന്നാൽ തനിക്ക് കിട്ടിയ അവസരം അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തി. ഷോർട്ട് ബോളുകൾക്കെതിരെ അവൻ നന്നായി കളിച്ചു. ഷോർട്ട് ബോളുകൾ കളിയ്ക്കാൻ ബുദ്ധിമുട്ടുള്ളൊരു താരം ഈ അവസരം കൃത്യമായി പരിഹരിച്ചു. സഞ്ജു ടി-20യിൽ ബുദ്ധിമുട്ടിയ ഇത്തരത്തിലുള്ള ഷോർട്ട് ബോളുകൾ ശ്രേയസ് കൃത്യമായി കളിച്ചു. സഞ്ജു സാംസൺ തന്റെ തെറ്റുകളിൽ നിന്നും പഠിക്കാൻ തയ്യാറായില്ല. അവൻ ഒരേ രീതിയിൽ പുറത്തായി. ബൗളർമാർ അവനെതിരെ ഉപയോഗിച്ച പ്ലാൻ മനസ്സിലാക്കാൻ സഞ്ജുവിന് സാധിച്ചില്ല. എന്നാൽ ശ്രേയസ്സിന്‌ അത് കഴിഞ്ഞു,' കെവിൻ പീറ്റേഴ്സൺ സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു.  

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനമായിരുന്നു അയ്യർ നടത്തിയിരുന്നത്. രണ്ട് അർദ്ധ സെഞ്ച്വറികളാണ് താരം പരമ്പരയിൽ അടിച്ചെടുത്തത്. നീണ്ട കാലങ്ങൾക്ക് ശേഷമാണ് അയ്യർ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിരുന്നത്. തന്റെ തിരിച്ചുവരവിൽ ഗംഭീര പ്രകടനമായിരുന്നു അയ്യർ നടത്തിയത്. 

2023 ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം ആയിരുന്നു ശ്രേയസ് അയ്യർ നടത്തിയിരുന്നത്. ഇന്ത്യയെ ആ ടൂർണമെന്റിൽ ഫൈനലിൽ എത്തിക്കുന്നതിൽ അയ്യർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു ടൂർണമെന്റിൽ 530 റൺസ് ആയിരുന്നു താരം അടിച്ചെടുത്തത്. എന്നാൽ പിന്നീട് നീണ്ട കാലത്തോളം ഇന്ത്യൻ ടീമിൽ നിന്നും അയ്യർ പുറത്താവുകയായിരുന്നു.

അതേസമയം ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിൽ നിരാശജനകമായ പ്രകടനമായിരുന്നു സഞ്ജു നടത്തിയിരുന്നത്. അഞ്ചു മത്സരങ്ങളിൽ നിന്നും വെറും 51 റൺസ് മാത്രമാണ് സഞ്ജു നേടിയത്. മത്സരങ്ങളിൽ പുൾ ഷോട്ട് കളിക്കുന്നതിനിടെയാണ് സഞ്ജു പല തവണയും പുറത്തായത്. അവസാന മത്സരത്തിൽ സഞ്ജുവിന് പരുക്ക് പറ്റിയിരുന്നു. മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന് പരുക്ക് പറ്റിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  9 days ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  9 days ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  9 days ago
No Image

തുടരുന്ന അനാസ്ഥ; പെെലറ്റ് ക്ഷാമത്തിന് പുറമെ ബോംബ് ഭീഷണിയും; ദുരന്തമായി ഇൻഡി​ഗോ; ഇന്നലെ മുടങ്ങിയത് 300 സർവിസുകൾ

National
  •  9 days ago
No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  9 days ago
No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  9 days ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  9 days ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  9 days ago
No Image

ഉപതെരഞ്ഞെടുപ്പിലൂടെ വന്നു; പൊതു തെരഞ്ഞെടുപ്പ് കാണാതെ പടിയിറക്കം; രാഹുലിന്റെ രാഷ്ട്രീയ ജീവിതം

Kerala
  •  9 days ago
No Image

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  9 days ago