HOME
DETAILS
MAL
ഡല്‍ഹിയില്‍ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി, അയല്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം
Web Desk
February 17, 2025 | 4:52 AM
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. പുലര്‍ച്ചെ 5.36 നാണ് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്ത്യയിലെമ്പാടും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഡല്‍ഹിയില്‍ 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 2015 ല്‍ ഇവിടെ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."