ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായ ബുര്‍ജ് അസീസിയിലെ ഫ്ളാറ്റുകളുടെ വില്‍പ്പന നാളെ മുതല്‍
ദുബൈയിലെ പ്രമുഖ ഡെവലപ്പര്‍മാരില്‍ ഒന്നായ അസീസി ഡെവലപ്‌മെന്റ്‌സ്, 725 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ ടവറായ ബുര്‍ജ് അസീസിയിലെ ഫ്ളാറ്റുകളുടെ ആഗോള വില്‍പ്പന നാളെ ആരംഭിക്കും. ദുബൈ (കോണ്‍റാഡ് ഹോട്ടല്‍), ഹോങ്കോംഗ് (ദി പെനിന്‍സുല), ലണ്ടന്‍ (ദി ഡോര്‍ചെസ്റ്റര്‍), മുംബൈ (ജെഡബ്ല്യു മാരിയട്ട് ജുഹു), സിംഗപ്പൂര്‍ (മറീന ബേ സാന്‍ഡ്‌സ്), സിഡ്‌നി (ഫോര്‍ സീസണ്‍സ് ഹോട്ടല്‍), ടോക്കിയോ (പാലസ് ഹോട്ടല്‍) എന്നീ നഗരങ്ങളില്‍ വെച്ചായിരിക്കും വില്‍പ്പനയെന്ന് അസീസി ഡെവലപ്‌മെന്റ്‌സ് അറിയിച്ചു.
അസീസി ഡെവലപ്‌മെന്റ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ മിര്‍വൈസ് അസീസിയുടെ ദീര്‍ഘകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ബുര്‍ജ് അസീസി ടവര്‍.
130ാം നിലയില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരമുള്ള നിരീക്ഷണ കേന്ദ്രം, 111ാം നിലയിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ ലോബി, 126ാം നിലയിലെ ഏറ്റവും ഉയരമുള്ള നൈറ്റ്ക്ലബ്, 122ാം നിലയിലെ ഏറ്റവും ഉയരമുള്ള റെസ്റ്റോറന്റ്, 118ാം നിലയിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ മുറി എന്നിവ ബുര്‍ജ് അസീസി സ്ഥാപിച്ച ലോക റെക്കോര്‍ഡുകളില്‍ ഉള്‍പ്പെടും. കെട്ടിടത്തിന്റെ മുകളില്‍, കെട്ടിടത്തിന്റെ പരിണാമത്തിന്റെ കാലഗണന പ്രദര്‍ശിപ്പിക്കുന്ന ഒരു പ്രത്യേക മ്യൂസിയവും ഉണ്ടായിരിക്കും.
2028 ഓടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന 725 മീറ്റര്‍ ഉയരവും 131ലധികം നിലകളുമുള്ള ഈ ടവര്‍ റെസിഡന്‍ഷ്യല്‍, ഹോട്ടല്‍, റീട്ടെയില്‍, വിനോദ കേന്ദ്രമായി തീരുമെന്നാണ് കരുതുന്നത്.
ദുബൈയുടെ ഹോട്ടല്‍ നിലവാരത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന ഒരു പ്രധാന ആകര്‍ഷണമായി മാറാന്‍ പോകുന്ന ഒരു ഓള്‍സ്യൂട്ട് സെവന്‍ സ്റ്റാര്‍ ഹോട്ടലും ടവറിലുമുണ്ടാകും. അറേബ്യന്‍, ചൈനീസ്, പേര്‍ഷ്യന്‍, ഇന്ത്യന്‍, ടര്‍ക്കിഷ്, ഫ്രഞ്ച്, റഷ്യന്‍ എന്നീ ഏഴ് സാംസ്‌കാരിക തീമുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഓരോ സാംസ്‌കാരിക തീമിന്റേയും ശൈലിയിലുള്ള റെസ്റ്റോറന്റുകളും ടവറിലുമുണ്ടാകും.
'യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും, അദ്ദേഹത്തിന്റെ നേതൃത്വത്തിനും, ഈ തകര്‍പ്പന്‍ പദ്ധതി സാധ്യമാക്കുന്നതില്‍ വിലമതിക്കാനാവാത്ത പിന്തുണയ്ക്ക് ദുബൈ അധികാരികള്‍ക്കും എന്റെ അഗാധമായ നന്ദി അറിയിക്കുന്നു,' അസീസി ഡെവലപ്‌മെന്റിന്റെ സ്ഥാപകനും ചെയര്‍മാനുമായ മിര്‍വൈസ് അസീസി പറഞ്ഞു.
ദുബൈ, ഹോങ്കോംഗ്, സിംഗപ്പൂര്‍, സിഡ്‌നി, ടോക്കിയോ, ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ആഗോള വില്‍പ്പനക്ക് പുറമേ www.burjazizi.com എന്ന വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈനായി ഫഌറ്റ് വില്‍പ്പന ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."