HOME
DETAILS

Hajj 2025: മതിയായ അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നത് പാപം, പ്രതിഫലം ലഭിക്കില്ല: സഊദി പണ്ഡിത സഭ

  
Muqthar
April 28 2025 | 02:04 AM

Performing Haj without proper permit is sinful says Saudi Council of Senior Scholars

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസൺ തുടങ്ങാനിരിക്കെ ഹജ്ജുമായി ബന്ധപ്പെട്ട സുപ്രധാന മതവിധി ഓർമ്മിപ്പിച്ചു സഊദി പണ്ഡിത സഭ (Saudi Arabia’s General Secretariat of the Council of Senior Scholars). മതിയായ. അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നത് പാപമാണെന്നും അത്തരം മാർഗത്തിലൂടെ ഹജ്ജ് നിർവഹിക്കുന്നത് കൊണ്ട് പ്രതിഫലം ലഭിക്കില്ലെന്നും സഊദി പണ്ഡിത സഭ വ്യക്തമാക്കി. കഴിഞ്ഞ ഹജ്ജ് സീസണിലും പണ്ഡിത സഭ സമാന പ്രസ്താവന ഇറക്കിയിരുന്നു. ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മതിയായ അനുമതി നേടുന്നത് നിർബന്ധമാണെന്ന് അടിവരയിടുന്നുവെന്നു കൗൺസിൽ സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ. ഫഹദ് ബിൻ സാദ് അൽ-മജീദ് പറഞ്ഞു.

ഈ വിഷയത്തിൽ കൗൺസിലിന്റെ ഫത്‌വ നിരവധി തെളിവുകളെയും ശരിയത്ത് തത്വങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. അവയിൽ ഏറ്റവും പ്രധാനം വിശ്വാസികൾക്ക് മതപരമായ കടമകൾ ലഘൂകരിക്കുന്നതിനും ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും ഊന്നൽ നൽകുന്ന ഇസ്ലാമിക അധ്യാപനം ആണ്. വലിയ തോതിലുള്ള തീർത്ഥാടകരെ സ്വീകരിക്കാനും കൈകാര്യം ചെയ്യാനും അവരുടെ ആചാരങ്ങൾ ശാന്തതയോടെയും സുരക്ഷിതത്വത്തോടെയും നിർവഹിക്കാൻ പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് ആണ് ഹജ്ജ് പെർമിറ്റ് നടപ്പാക്കിയത്. വൻ അപകടസാധ്യതകളും മറ്റു ദുരന്തങ്ങളും തടയുന്നതിന് ഹജ്ജിൻ്റെ എല്ലാ നിയമങ്ങളും പാലിക്കൽ അനിവാര്യമാണെന്ന് അദ്ദേഹം അറിയിച്ചു. സാമ്പത്തിക, ആരോഗ്യ ശേഷിയുള്ളവർക്ക് മാത്രം ആണ് ഹജ്ജ് നിർബന്ധം എന്നും അത് നിയമവിരുദ്ധമായ മാർഗത്തിലൂടെ ചെയ്യേണ്ട ആരാധനാ കർമം അല്ലെന്നുമാണ് കൗൺസിൽ നിലപാട്.

രാജ്യം ഹജ്ജ് സീസണിനായി തയ്യാറെടുക്കുന്നതിനാൽ നാളെ (ഏപ്രിൽ 29 ചൊവ്വാഴ്ച) മുതൽ സൗദി പൗരന്മാർ, താമസക്കാർ, ജിസിസി പൗരന്മാർ, രാജ്യത്തിനുള്ളിലെ മറ്റ് തരത്തിലുള്ള വിസ ഉടമകൾ എന്നിവർക്ക് നുസുക് പ്ലാറ്റ്‌ഫോം വഴി ഉംറ പെർമിറ്റുകൾ ലഭിക്കില്ല. ഈ വർഷത്തെ ഹജ്ജ് സീസൺ 2025 ജൂൺ 6 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Performing Haj without proper permit is sinful, says Saudi Council of Senior Scholars



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  15 hours ago
No Image

“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർ‌സി‌ബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

Kerala
  •  15 hours ago
No Image

പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയ‍ർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ

National
  •  16 hours ago
No Image

'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു

National
  •  16 hours ago
No Image

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  16 hours ago
No Image

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു

uae
  •  16 hours ago
No Image

വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

National
  •  16 hours ago
No Image

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​കെ സി വേണുഗോപാൽ

Kerala
  •  17 hours ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്

uae
  •  18 hours ago
No Image

ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്

National
  •  18 hours ago