HOME
DETAILS

നിങ്ങള്‍ സാൻഡ്‌വിച്ച് തലമുറയില്‍പ്പെട്ടയാളാണോ? (Sandwich Generation) ആരെയാണ് സൂചിപ്പിക്കുന്നത്

  
Web Desk
February 20, 2025 | 11:34 AM

Are you of sandwich generation refers to whom

സമൂഹത്തിലുണ്ടായ മാറ്റങ്ങളും ജീവിതരീതിയിലെ കാഴ്ചപ്പാടും ഒരേ സമയം രണ്ട് തലമുറകളുടെ ചുമതല വഹിക്കുന്ന ഒരു വിഭാഗത്തെ രൂപപ്പെടുത്തുന്നു. സാൻഡ്‌വിച്ച് തലമുറ (Sandwich Generation) എന്ന പദം 30 മുതൽ 50 വയസ്സിനിടയിൽ പ്രായമുള്ളവരെയാണ് സൂചിപ്പിക്കുന്നത് . ഇവർ തങ്ങളുടെ മാതാപിതാക്കളെയും മക്കളെയും ഒരേ സമയം സാമ്പത്തികവും മാനസികവുമായ പിന്തുണ നൽകേണ്ടിവരുന്ന അവസ്ഥയിലാണ്. ഈ സ്ഥിതിയെ ഒരു "സാൻഡ്‌വിച്ച്" പോലെയാണ് വിവരിക്കപ്പെടുന്നത്, കാരണം ഇരുവശത്തുനിന്നും ഉള്ള സമ്മർദ്ദം ഇവരുടെ ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഒരു സാൻഡ്‌വിച്ച് തലമുറയിലെ വ്യക്തിയുടെ ജീവിതത്തിലെ ഒരു സാധാരണ ദിവസത്തിൽ രാവിലെ അമ്മയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുക, വൈകുന്നേരം സ്കൂൾ ഹോംവർക്ക് ചെയ്യാൻ കുട്ടിയെ സഹായിക്കുക, ജോലിസ്ഥലത്ത് വരുന്ന കാര്യങ്ങളിൽ തീരുമാനം എടുക്കുക , വീട്ടിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ  കടയിൽ പോയി വാങ്ങുക, മാതാപിതാക്കൾ പ്രായം ചെന്നതിനാൽ അവർക്കു പരിചരണവും സാമ്പത്തിക സഹായവും നൽകണം.
കൂടാതെ, മക്കളുടെ വിദ്യാഭ്യാസവും ഭാവിയും ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും ഇവർക്കാണ്.

ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, കൊച്ചി, ചണ്ഡീഗഡ് എന്നിവയുൾപ്പെടെ 12 പ്രധാന നഗരങ്ങളിലായി  4,000-ത്തിലധികം ആളുകളിൽ യൂഗോവുമായി സഹകരിച്ച് എഡൽവീസ് ലൈഫ് ഇൻഷുറൻസ് നടത്തിയ സർവേയിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

ഒരേ സമയം രണ്ട് തലമുറകളുടെ ചുമതല വഹിക്കുന്നത് കാരണം ഭാവിയേക്കുറിച്ചുള്ള ആശങ്കയും
വ്യക്തിപരമായ ആഗ്രഹങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നതിന്റെ മനോവിഷമവും  മാനസി​ക സം​ഘർഷങ്ങളിലേക്ക് നയിച്ചേക്കാം. വ്യക്തിപരമായ ജീവിതത്തിൽ പല സന്ദർഭങ്ങളിലും വിട്ട് വീഴ്ചയ്ക്ക് വിധേയമാകേണ്ടതായും വരും. സാമ്പത്തിക ആസൂത്രണം ക‍ൃത്യമായി നടപ്പിലാക്കാൻ ശ്രമിക്കുകയും  ചെലവുകൾ നിയന്ത്രിക്കുകയും ഭാവിയിലേക്കായി സേവിംഗ്സ് പ്ലാൻ തയ്യാറാക്കുകയും ചെയ്യുക, മാനസിക സമ്മർദ്ദം ഒഴിവാക്കാൻ കുടുംബാഗങ്ങളെ ഉൾപ്പെടുത്തി ചർച്ചകൾ നടത്തുക, തൊഴിലും കുടുംബവും സമതുലിതമാക്കുന്ന രീതിയിൽ പ്ലാൻ ചെയ്യുക. എന്നിവ പരിഹാരങ്ങളായി കണക്കാക്കുന്നു.

സാൻഡ്‌വിച്ച് തലമുറയുടെ സവിശേഷതകൾ

  • 1. ഇരുവശത്തുനിന്നും ഉത്തരവാദിത്വം
    സാൻഡ്‌വിച്ച് തലമുറയിൽപ്പെട്ടവർ മാതാപിതാക്കളുടെയും മക്കളുടെയും ആവശ്യങ്ങൾ ഒരേസമയം നിറവേറ്റേണ്ടി വരുന്നവരാണ്.പ്രായം ചെന്ന മാതാപിതാക്കൾക്ക് ആരോഗ്യപരമായും സാമ്പത്തികമായും പിന്തുണ നൽകണം. മക്കളുടെ വിദ്യാഭ്യാസം, ജീവിതം, ഭാവി എന്നിവ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഇവർക്കുണ്ട്.
  • 2. സാമ്പത്തിക സമ്മർദ്ദം
    ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ ഇവരുടെ പ്രധാന വരുമാനത്തിലൂടെയാണ് മാതാപിതാക്കളുടെയും മക്കളുടെയും ഭാവി രൂപപ്പെടുന്നത്.
    പ്രായമുള്ള മാതാപിതാക്കളുടെ ചികിത്സാ ചെലവുകൾ, മരുന്നുകൾ, രോഗസംഭവങ്ങൾ മുതലായവയുടെ ഭാരമേറുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും, അവരുടേതായ ജീവിതസുരക്ഷയ്ക്കും വലിയ തുക വേണം.
    പലർക്കും രണ്ടോ അതിലധികമോ ജോലികൾ ചെയ്യേണ്ട അവസ്ഥയാണ്.
  • 3. മാനസിക സമ്മർദ്ദം
    ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തുലിതമായ വ്യക്തിപരമായ വളർച്ച നിർണ്ണായകമാണ്. എന്നാൽ, ഇരുവശത്തുനിന്നുള്ള സമ്മർദ്ദം കാരണം സാൻഡ്‌വിച്ച് തലമുറയെ അവയുടെ മാനസികാരോഗ്യത്തെ ബാധിക്കാറുണ്ട്.
    മാതാപിതാക്കളെയും മക്കളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പലപ്പോഴും വ്യക്തിപരമായ ആഗ്രഹങ്ങൾ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാക്കുന്നു. ജോലി, കുടുംബം, സാമ്പത്തിക ബാധ്യതകൾ എന്നിവ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനിടയിൽ മാനസിക സമ്മർദ്ദം വർദ്ധിക്കുന്നു.
    വ്യക്തികൾക്ക് അവധിയെടുക്കാൻ പോലും കഴിയാതെ വരും.

സാൻഡ്‌വിച്ച് തലമുറ നേരിടുന്ന വെല്ലുവിളികൾ

 ജീവിത ചെലവുകൾ ഉയരുന്നതിനാൽ ഓരോ കുടുംബവും വരുമാനത്തിന്റെ വലിയൊരു ഭാഗം അടിസ്ഥാന ആവശ്യങ്ങൾക്കായി ചിലവഴിക്കേണ്ടിവരുന്നു. പ്രായമായ മാതാപിതാക്കളെ ഹോസ്പിറ്റലുകളിൽ പരിചരിക്കേണ്ടതോ, രോഗപരിചരണത്തിന് സൗകര്യങ്ങൾ ഒരുക്കേണ്ടതോ ചെയ്യുന്ന തിരക്കിലാണ് ഈ തലമുറ.
ജോലിയും കുടുംബത്തിന്റെയും സമ്മർദ്ദങ്ങൾ കാരണം സ്വയത്തിനായി സമയം കണ്ടെത്താൻ കഴിയാത്ത അവസ്ഥ.ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ഥിരമായ മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, ഹൃദയരോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉയരുന്നു.

പരിഹാര മാർഗങ്ങൾ

ചെലവുകൾ നിയന്ത്രിക്കുകയും ഭാവിയിലേക്കായി കൂടുതൽ കാര്യക്ഷമമായ ഒരു സാമ്പത്തിക പ്ലാൻ തയ്യാറാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.കുടുംബാംഗങ്ങൾ തമ്മിലുള്ള തുറന്ന ആശയവിനിമയം പ്രശ്നങ്ങൾ ലഘൂകരിക്കാനാകും.
ജോലിയിലും കുടുംബത്തിലും ഒരേ സമയം മാനസിക സമ്മർദ്ദം ഒഴിവാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി കൗൺസലിംഗ്, സാമൂഹിക കൂട്ടായ്മകൾ, കൂട്ടായ പരിശ്രമങ്ങൾ എന്നിവ ഉപയോഗപ്പെടുത്താം.

സാൻഡ്‌വിച്ച് തലമുറയുടെ വേഷം അണിയുന്നവരുടെ ജീവിതം വളരെ പ്രയാസകരമാണെങ്കിലും, സമഗ്രമായ ആസൂത്രണവും കുടുംബപിന്തുണയും ലഭിച്ചാൽ ഈ പ്രശ്നങ്ങൾ തരണം ചെയ്യാൻ കഴിയും. സാമൂഹികമായ രീതിയിൽ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഉചിതമായ നയങ്ങൾ രൂപപ്പെടുത്തുകയെന്നത് അധികാരികളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്പനികളില്‍ ഇനി പ്രവാസികള്‍ വേണ്ട; കടുത്ത തീരുമാനമെടുക്കാന്‍ ഈ ഗള്‍ഫ് രാജ്യം

bahrain
  •  3 days ago
No Image

കടലിൽ വീണ പന്ത് കുട്ടികൾക്ക് എടുത്ത് നൽകിയശേഷം തിരികെ വരുമ്പോൾ ചുഴിയിൽപ്പെട്ടു; പൂന്തുറയിൽ 24-കാരനെ കാണാതായി, തിരച്ചിൽ തുടരുന്നു

Kerala
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  3 days ago
No Image

'പ്രതിഭയാണ്, സഞ്ജു സാംസണെ ഒരേ പൊസിഷനിൽ നിലനിർത്തണം'; ഇന്ത്യൻ ടീം മാനേജ്‌മെന്റിന് നിർദേശവുമായി മുൻ കോച്ച്

Cricket
  •  3 days ago
No Image

സ്വർണ്ണ വിലയിലെ ഇടിവ് തുടരുന്നു; ദുബൈയിൽ ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 55 ദിർഹം

uae
  •  3 days ago
No Image

ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം; കോഴിക്കോട് ബസ് ജീവനക്കാരൻ പിടിയിൽ

crime
  •  3 days ago
No Image

പറഞ്ഞ സമയത്തിന് ബ്ലൗസ് തയ്ച്ച് നൽകാത്തത് ഗുരുതര വീഴ്ച; തയ്യൽക്കാരന് വൻ തുക പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

National
  •  3 days ago
No Image

ഒമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  3 days ago
No Image

47-കാരനെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം തകർത്ത്,കണ്ണ് കുത്തിപ്പൊട്ടിച്ച് വഴിയിൽ ഉപേക്ഷിച്ചു; അഗതിമന്ദിരം നടത്തിപ്പുകാരനും കൂട്ടാളികളും പിടിയിൽ

crime
  •  3 days ago
No Image

'ഞാൻ എന്നിലേക്ക് തിരികെ എത്തിയത് ഇവിടെ വെച്ച്, ഇത് ശരിയായ ദിശയിൽ സഞ്ചരിക്കുന്ന ന​ഗരം'; ദുബൈ ന​ഗരത്തെ പ്രശംസിച്ച് ചേതൻ ഭ​ഗത്

uae
  •  3 days ago