HOME
DETAILS

ദിവസവും രണ്ട് മണിക്കൂർ കുറച്ച് ജോലി ചെയ്താൽ മതി; റമദാനിൽ സ്വകാര്യ മേഖല ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ

  
February 24, 2025 | 10:12 AM

UAE Announces Reduced Working Hours for Private Sector Employees During Ramadan

ദുബൈ: റമദാനിൽ സ്വകാര്യ മേഖല ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ കുറക്കുമെന്ന ട്വീറ്റുമായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളുടെ ജോലിയുടെ ആവശ്യകതകളും സ്വഭാവവും അനുസരിച്ച്, റമദാൻ മാസത്തിലെ ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ കമ്പനികൾക്ക് ഫ്ലെക്സിബിൾ ആയതോ അല്ലെങ്കിൽ വർക്ക് ഫ്രം ഹോം ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഞായറാഴ്ച പൊതുമേഖലാ ജീവനക്കാരുടെ റമദാൻ പ്രവൃത്തി സമയം യുഎഇ പ്രഖ്യാപിച്ചിരുന്നു. പുതിയ സമയം അനുസരിച്ച് തിങ്കള്‍ മുതല്‍ വ്യാഴം വരെ ജീവനക്കാര്‍ക്ക് മൂന്നര മണിക്കൂറും വെള്ളിയാഴ്ച ഒന്നര മണിക്കൂര്‍ സമയവും ജോലിയില്‍ കുറവുണ്ടാകും. യുഎഇ ഫെഡറല്‍ സര്‍ക്കാര്‍ ആഴ്ചയില്‍ നാലര ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കിയിട്ടുണ്ട്. അതിനാല്‍, റമദാന്‍ ഒഴികെയുള്ള മാസങ്ങളില്‍ ജീവനക്കാര്‍ ഒരു ദിവസം എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നു. ഇതുപ്രകാരം തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:30 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 7:30 മുതല്‍ 12:00 വരെയും പ്രവര്‍ത്തിക്കുന്നു. 

വ്യത്യസ്ത ജോലി സമയം ആവശ്യമുള്ള ജീവനക്കാര്‍ക്ക് ഇളവുകള്‍ ബാധകമാണെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് (ഫഹര്‍) പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളാണ് ഫെഡറല്‍, ഗവണ്‍മെന്റ് മേഖലയ്ക്ക് ഔദ്യോഗിക വാരാന്ത്യങ്ങള്‍.

സർക്കുലർ പ്രകാരം, മന്ത്രാലയങ്ങളുടെയും ഫെഡറൽ അതോറിറ്റികളുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2:30 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും.

മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും ദൈനംദിന ജോലി സമയ പരിധികള്‍ പാലിക്കുന്നതിനൊപ്പം, വിശുദ്ധ മാസത്തില്‍ അവരുടെ അംഗീകൃത വര്‍ക്ക് അറ്റ് ഹോം ഉള്‍പ്പെടെയുള്ള ജോലി ക്രമീകരണങ്ങള്‍ മാറ്റമില്ലാതെ തുടരാം. അംഗീകൃത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൊത്തം തൊഴിലാളികളുടെ 70 ശതമാനത്തിന് വരെ വെള്ളിയാഴ്ചകളില്‍ വര്‍ക്ക് അറ്റ് ഹോം അടക്കമുള്ള സംവിധാനങ്ങള്‍ അനുവദനീയമാണ്.

The UAE has announced reduced working hours for private sector employees during Ramadan, with a daily work schedule of approximately 2 hours less than usual.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് 44 ലക്ഷം ദിർഹം കവർന്നു; പ്രതികൾ പിടിയിൽ

uae
  •  4 days ago
No Image

തിരുവനന്തപുരത്ത് ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു; നിലത്ത് വീണ് പരുക്കേറ്റിരുന്നതായി ബന്ധുക്കളുടെ മൊഴി

Kerala
  •  4 days ago
No Image

ട്രംപ് ഒരു ക്രിമിനൽ, ഇറാനെ വിഴുങ്ങാൻ ഗൂഢാലോചന; യുഎസിനെതിരെ ആഞ്ഞടിച്ച് ആയത്തുള്ള അലി ഖാംനഈ

International
  •  4 days ago
No Image

ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി പോയ വിമാനം കാണാതായി; തിരച്ചിൽ ആരംഭിച്ചു

International
  •  4 days ago
No Image

കുണ്ടുവിനും,സൂര്യവൻഷിക്കും ഫിഫ്റ്റി; ബംഗ്ലാദേശിന് മുന്നിൽ 239 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ

Cricket
  •  4 days ago
No Image

ഒമാനില്‍ അനധികൃതമായി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ച 32 പേര്‍ അറസ്റ്റില്‍

oman
  •  4 days ago
No Image

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കൊലപാതക വീഡിയോ വ്യാജം; കര്‍ശന നടപടിയുമായി സഊദി അധികൃതര്‍

Saudi-arabia
  •  4 days ago
No Image

പച്ചമീനിന്റെ പിത്താശയം വിഴുങ്ങി; മൈഗ്രെയ്ൻ മാറ്റാൻ പോയ വീട്ടമ്മ ഐസിയുവിൽ

International
  •  4 days ago
No Image

ആൺസുഹൃത്തിന്റെ 'നിയന്ത്രണം' അതിരുകടന്നു; സോഷ്യൽ മീഡിയ സുഹൃത്തുക്കളെ കൂട്ടുപിടിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി യുവതികൾ

crime
  •  4 days ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസം: പുനരധിവാസം പൂർത്തിയാകും വരെ പ്രതിമാസ ധനസഹായം തുടരാൻ സർക്കാർ തീരുമാനം

Kerala
  •  4 days ago