
Ramadan In UAE | യുഎഇയിലുടനീളം പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സമയം പരിഷ്കരിച്ചു, ഷാര്‍ജ, ദുബൈ, അബൂദബി എമിറേറ്റുകളിലെ സമ്പൂര്‍ണ പാര്‍ക്കിംഗ് ഗൈഡ്

ദുബൈ: റമദാനോടനുബന്ധിച്ച് യുഎഇയിലുടനീളമുള്ള പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് ക്രമീകരിച്ചു. ചില എമിറേറ്റുകള്‍ വാഹനമോടിക്കുന്നവര്‍ക്ക് ചില സമയങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് വാഗ്ദാനം ചെയ്തിട്ടുണ്ട്. റമദാന് ആരംഭിച്ചതോടെ യുഎഇയില്‍ ടോള്‍ ഗേറ്റ് പ്രവര്‍ത്തന സമയത്തിലും ജീവനക്കാരുടെ ജോലി സമയത്തിലും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സമയത്തിലും മാറ്റങ്ങളുണ്ടായിരുന്നു.
റമദാന് മാസത്തില്‍ ഗതാഗതവുമായി ബന്ധപ്പെട്ട മാറ്റങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ച് ഇഫ്താറിന് മുമ്പുള്ള സമയങ്ങളില്‍, വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് അധികൃതര്‍ വാഹനമോടിക്കുന്നവരെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഈ സമയത്ത് ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.
ദുബൈ, ഷാര്‍ജ, അജ്മാന്, അബൂദബി എന്നിവിടങ്ങളിലെ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനങ്ങളിലെ എല്ലാ മാറ്റങ്ങളിലേക്കുമുള്ള ഒരു ഗൈഡ് ഇതാ:
ദുബൈ
ദുബൈയില്‍, റമദാനില്‍ വാഹനമോടിക്കുന്നവരുടെ ആവശ്യങ്ങള്‍ കണക്കിലെടുക്കുന്നതിനായി തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള രണ്ട് പീരീയഡുകളായി പണമടച്ചുള്ള പാര്‍ക്കിംഗ് സമയം വിഭജിച്ചിട്ടുണ്ട്. നഗരത്തിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം ആദ്യ പീരീയഡില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയും രണ്ടാം പീരീയഡില്‍ രാത്രി 8 മുതല്‍ പുലര്‍ച്ചെ 12 വരെയും പാര്‍ക്കിംഗ് നിരക്കുകള്‍ ബാധകമായിരിക്കും.
ഈ ദിവസങ്ങളില്‍ വൈകുന്നേരം 6 മുതല്‍ 8 വരെ പാര്‍ക്കിംഗ് സൗജന്യമായിരിക്കും. ഞായറാഴ്ച ദിവസം മുഴുവനും സൗജന്യമായിരിക്കും. അതേസമയം, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കെട്ടിടങ്ങള്‍ 24/7 പ്രവര്‍ത്തിക്കും.
ഷാര്‍ജ
റമദാന് മാസത്തില്‍ എമിറേറ്റിലുടനീളം പെയ്ഡ് പബ്ലിക് പാര്‍ക്കിംഗ് സമയം നീട്ടിയതായി ഷാര്‍ജ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി വരെ പാര്‍ക്കിംഗിന് വാഹന ഉടമകളില്‍ നിന്ന് നിരക്ക് ഈടാക്കും. വര്‍ഷത്തിലെ മറ്റു മാസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 10 വരെയുള്ള സാധാരണ പാര്‍ക്കിംഗ് സമയത്തേക്കാള്‍ രണ്ട് മണിക്കൂര്‍ കൂടുതലാണ് ഇത്. വെള്ളിയാഴ്ച പതിവുപോലെ പാര്‍ക്കിംഗ് സൗജന്യമായിരിക്കും.
അജ്മാന്
റമദാന് മാസത്തില്‍ ശനിയാഴ്ച മുതല്‍ വ്യാഴം വരെയുള്ള രണ്ട് ഇടവേളകളായി അജ്മാനും പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സമയവും വിഭജിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും രാത്രി 8 മുതല്‍ 12 വരെയും വാഹനമോടിക്കുന്നവര്‍ പാര്‍ക്കിംഗ് ഫീസ് നല്‍കേണ്ടിവരും. ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 8 മണി വരെയുള്ള സമയം സൗജന്യമായിരിക്കും.
അബൂദബി
അതേസമയം, അബൂദബിയിലെ പണമടച്ചുള്ള പാര്‍ക്കിംഗ് സമയം റമദാന് മാസത്തില്‍ മാറ്റമില്ലാതെ തുടരും. എമിറേറ്റിലുടനീളം പണമടച്ചുള്ള പാര്‍ക്കിംഗ് സമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ്.
നദികളില്ലാത്ത ഗള്‍ഫ് രാജ്യങ്ങള്‍ ഇവയെല്ലാമാണ്
ടോള്‍ ഗേറ്റ് സമയം
തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ 8 മുതല്‍ 10 വരെ തിരക്കേറിയ സമയങ്ങളില്‍ വാഹനമോടിക്കുന്നവരില്‍ നിന്ന് ടോള്‍ നിരക്ക് ഈടാക്കും. വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും വാഹനമോടിക്കുന്നവരില്‍ നിന്ന് നിരക്ക് ഈടാക്കും. ഞായറാഴ്ച, ടോള്‍ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കും.
Revised paid public parking hours across the UAE, complete parking guide in the emirates of Sharjah, Dubai and Abu Dhab
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ
National
• a day ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• a day ago
'ഓപ്പറേഷന് സങ്കല്പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു
National
• a day ago
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്
National
• a day ago
കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്
Kerala
• a day ago
രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍
National
• a day ago
ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും
Kerala
• a day ago
കെ.എസ്.ആര്.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ
Kerala
• a day ago
പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ
Kerala
• a day ago
വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്സിറ്റികള്‍
Kerala
• a day ago
പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്
Kerala
• a day ago
തെരുവുനായകളുടെ വന്ധ്യകരണത്തിന് മൊബൈല്‍ എ.ബി.സി യൂനിറ്റ്; നീക്കം പ്രാദേശിക എതിര്‍പ്പുകള്‍ മറികടക്കാന്‍
Kerala
• a day ago
പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്
National
• a day ago
എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം
National
• a day ago
സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും
Saudi-arabia
• 2 days ago
കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും
National
• 2 days ago
ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ
National
• 2 days ago
യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു
Cricket
• 2 days ago
ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്
Cricket
• a day ago
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്
International
• 2 days ago
ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്
Cricket
• 2 days ago