ബൈക്ക് റൈഡിങ് താല്‍പര്യമുണ്ടോ..? എന്നാല്‍ അടിപൊളി സ്ഥലമുണ്ട്... പോകാം തമിഴ്‌നാട്ടിലെ കൊല്ലിയിലേക്ക്
72 ഹെയര്‍പിന്‍ വളവുകളുള്ള 30 കിലോമീറ്റര്‍ ചുരം ഒരു മണിക്കൂര്‍ കൊണ്ട് നിങ്ങള്‍ക്ക് കയറാം. എവിടെയാണെന്നല്ലേ... തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലാണ് ഈ മനോഹരമായ റൈഡിങ് നടത്താനുള്ള സ്ഥലം. സമുദ്രനിരപ്പില്‍ നിന്ന് 1300 മീറ്റര്‍ ഉയരമുള്ള കൊല്ലി മലനിരകള്‍. കോട്ടയം വഴിയും പോവാം കുമളി വഴിയും പോവാം.
കോട്ടയത്തു നിന്നാണ് കൊല്ലിയിലേക്ക് യാത്ര തിരിക്കുന്നതെങ്കില്‍ പാലക്കാട്, സുളൂര്‍, കാങ്കയം, നാമക്കല്‍ വഴി പോകാം. 440 കിലോമീറ്റര്‍ ദൂരം. ഇതൊരു ടൂറിസം കേന്ദ്രമല്ല എന്ന് ആദ്യം മനസിലാക്കുക. ഒരു ഹില്‍ സ്‌റ്റേഷനാണ്. എന്നാല്‍ വെള്ളച്ചാട്ടങ്ങളും വ്യൂപോയിന്റുകളുമൊക്കെ കാണാനുമുണ്ട്. മികച്ച ഗ്രാമീണ റോഡുകളിലൂടെ ഗ്രാമീണ ഭംഗി മതിവരുവോളം ആസ്വദിക്കാം.

ഉള്‍ഗ്രാമങ്ങളിലൂടെയും നിങ്ങള്‍ക്കു പോകാവുന്നതാണ് . കണ്ണിനും മനസിനും പച്ചപ്പ് നിറച്ച് കുളിരു കോരിയിടുന്ന വനപ്രദേശങ്ങളിലൂടെ രസിച്ചങ്ങനെ പോകാവുന്നതാണ്. കൊല്ലിമല കയറി മുകളിലെത്തിയാല്‍ തമിഴ്‌നാടിന്റെ കാര്‍ഷിക ഭംഗി കാണുകയും ചെയ്യാം.
കമുകിന്‍ തോട്ടങ്ങളിലൂടെ 55 കിലോമീറ്റര്‍ യാത്ര ചെയ്തു പോകേണ്ടി വരും നാമക്കലില്‍ നിന്നു കൊല്ലിയിലേക്ക്. കൊല്ലിമലയ്ക്കരികില്‍ മൂന്ന് വെള്ളച്ചാട്ടങ്ങളാണുള്ളത്. ആഗായഗംഗ, മാസില ഫോള്‍സ്, നമ അരുവി എന്നിവ. ചുരം കഴിഞ്ഞാല്‍ ആദ്യം കാണുക ആയിയാരു നദിയില്‍ നിന്ന് 300 അടി ഉയരത്തില്‍ നിന്നുള്ള ജലപാതമായ ആഗായഗംഗയാണ്.

അവിടേക്ക് നല്ലൊരു ട്രക്കിങ് നടത്താവുന്നതാണ്. 2 കിലോമീറ്റര്‍ നടക്കണം. 1200 സ്റ്റെപ്പുകളുണ്ട് കുത്തനെ ഇറങ്ങാന്‍. എന്നാല്‍ ഇറങ്ങുമ്പോള്‍ ശ്രദ്ദിക്കേണ്ടത് ഇത് മുഴുവന്‍ തിരിച്ചു കയറണമെന്നു കൂടിയാണ്. ജലപാതത്തിന്റെ ചുവട്ടില്‍ വരെ പോകാം. അവിടെ സുരക്ഷയ്ക്കായി പിടിച്ചു നില്‍ക്കാന്‍ പാറ കമ്പികളുണ്ട്.

വ്യൂപോയിന്റുകള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവ കാണാന്‍ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ക്കിങ് സൗകര്യവുമുണ്ട്. വൈകിട്ട് 5 മണിക്കു ശേഷം പ്രവേശനമില്ല. മാത്രമല്ല, കൊല്ലിമലയില്‍ കാണാന്‍ പ്രശസ്തമായ ഒരു ശിവക്ഷേത്രവുമുണ്ട്. കാടിനുള്ളില്‍ അഗസ്ത്യാര്‍, ഭോഗര്‍ മഹര്‍ഷിമാരുടെ സ്മരണയിലുളള ഗുഹകളുമുണ്ട്. അവിടേക്കും ട്രക്കിങ് നടത്താവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."