HOME
DETAILS

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ 

  
Web Desk
May 08 2025 | 06:05 AM

Sergio Aguero Talks the raason of why he left manchester city

2021ലാണ് സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള തന്റെ ഐതിഹാസികമായ ഫുട്ബോൾ യാത്രക്ക് വിരാമമിട്ടുകൊണ്ട് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലേക്ക് ചേക്കേറിയത്. ഇപ്പോൾ ബാഴ്സലോണയിൽ ചേരാനുള്ള ഈ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് അഗ്യൂറോ. ലയണൽ മെസിക്കൊപ്പം ഒരുമിച്ച് കളിക്കാനാണ് താൻ ബാഴ്സയിൽ എത്തിയതെന്നാണ് അഗ്യൂറോ പറഞ്ഞത്. ദി ഗാർഡിയന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ അർജന്റൈൻ താരം. 

"ലയണൽ മെസിക്കൊപ്പം കളിച്ചു കൊണ്ട് ഒരുമിച്ച് ഒരു ലോകകപ്പ് നേടുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ അദ്ദേഹം പിഎസ്ജിയിലേക്ക് പോയി. ഞാൻ അദ്ദേഹത്തിനൊപ്പം കളിച്ചില്ലെങ്കിലും, ഞാൻ ഒരു ചാമ്പ്യനെപ്പോലെയായിരുന്നു'' സെർജിയോ അഗ്യൂറോ പറഞ്ഞു. 

അഗ്യൂറോ അഞ്ചു മത്സരങ്ങളിൽ മാത്രമാണ് ബാഴ്സലോണക്കായി കളിച്ചത്. ഒരു ഗോൾ മാത്രമാണ് താരത്തിന് സ്പാനിഷ് ക്ലബിന് വേണ്ടി നേടാൻ സാധിച്ചത്. 2021 ഡിസംബറിൽ ഹൃദയസംബന്ധമായ രോഗം കണ്ടെത്തിയതിനെത്തുടർന്ന് അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിക്കുകയായിരുന്നു. 2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റൈൻ ടീമിൽ അഗ്യൂറോ ഉണ്ടായിരുന്നില്ല.

2021 സീസണിൽ ആയിരുന്നു മെസി ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്‌നിലേക്ക് കൂടുമാറിയത്. പിന്നീട് 2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിയിലേക്ക് പോയത്. മെസിയുടെ വരവോടെ ഇന്റർ മയാമി വേണ്ടി മിന്നും പ്രകടനമാണ് നടത്തിയിരുന്നത്.

ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ 2026ലാണ് അവസാനിക്കുന്നത്. ഇതിനു ശേഷം അമേരിക്കൻ ക്ലബ്ബിനൊപ്പം മെസി പുതിയ കരാറിൽ ഒപ്പുവെക്കുമെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്.  

Sergio Aguero Talks the raason of why he left manchester city



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹത്തിന്റെ റെക്കോർഡ് തകർക്കാൻ കോഹ്‌ലിക്ക് ഒരിക്കലും സാധിക്കില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

ഇസ്‌റാഈലിന് കനത്ത പ്രഹരമേല്‍പിച്ച് ഇറാന്‍ ; മൊസാദ് ആസ്ഥാനത്തിന് സമീപത്ത് മിസൈല്‍ പതിച്ചു ; നാലാമത്തെ F-35 യുദ്ധവിമാനവും വെടിവെച്ചിട്ടു

International
  •  2 days ago
No Image

മികച്ച റോഡ് സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കാനും പാടില്ലെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇറാന്റെ പുതിയ മിലിറ്ററി കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്‌റാഈല്‍

International
  •  2 days ago
No Image

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം കൂടി; കോഴിക്കോട് മൂന്നര വയസുകാരി തോട്ടിൽ വീണ് മരിച്ചു

Kerala
  •  2 days ago
No Image

കോഹ്‌ലി, രോഹിത്, ധോണി ഇവരാരുമല്ല! ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: സായ് സുദർശൻ

Cricket
  •  2 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത

Kerala
  •  2 days ago
No Image

കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്

Kerala
  •  2 days ago
No Image

ഇറാൻ-ഇസ്രായേൽ സംഘർഷം: അബൂദബി വിമാനത്താവളത്തിൽ വിമാന സർവിസുകൾ തടസ്സപ്പെട്ടു

uae
  •  2 days ago
No Image

മഴ കനക്കുന്നു; നദികളില്‍ ജലനിരപ്പ് ഉയരും, പ്രളയ സാധ്യതാ മുന്നറിയിപ്പ് 

Weather
  •  2 days ago