ഗുജറാത്തില്‍ തറാവീഹ് നിസ്‌ക്കാരത്തിനെത്തുന്ന വിശ്വാസികള്‍ക്ക് നേരെ കല്ലേറ്, അധിക്ഷേപം; അക്രമികള്‍ക്കെതിരെ നടപടിയില്ലെന്നും പരാതി
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ താറവീഹ് നിസ്‌ക്കരിക്കാനെത്തുന്ന വിശ്വാസികള്‍ക്ക് നേരെ അതിക്രമം. നിസ്‌ക്കാരത്തിനെത്തുന്നവര്‍ക്ക് നേരെ കല്ലെറിയുകയും അധിക്ഷേപം നടത്തുകയും ചെയ്യുന്നു. അഹമ്മദാബാദിലെ വത്വയിലാണ് സംഭവം. വൃദ്ധരും കുട്ടികളുമുള്‍പെടുന്നവര്‍ക്ക് നേരെയാണ് അക്രമം. പ്രത്യേകിച്ച് തലയില്‍ തൊപ്പി ധരിച്ച് വരുന്നവരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും നാട്ടുകാര്‍ പറയുന്നു.
അക്രമികള്‍ മുസ്‌ലിംകളെ കത്തിമുനയില്‍ നിര്‍ത്തി മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചതായും പ്രദേശവാസികള്‍ പറയുന്നു.
अहमदाबाद के वतवा में तरावीह की नमाज़ के लिए जा रहे लोगों पर पथराव का मामला सामने आया है. स्थानीय लोगों ने आरोप लगाया है कि उनके ऊपर पथराव किया गया और चाकू की नोंक पर नारे भी लगवाए गए. पीड़ितों ने घटना की शिकायत स्थानीय थाने में दर्ज कराई है। pic.twitter.com/Z7V4zFxDde
— Maktoob Hindi (@maktoobhindi) March 5, 2025
'എല്ലാ റമദാനിലും ഇത് പതിവാണ്. എന്നാല്‍ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.' അവര്‍ പറയുന്നു. പ്രദേശത്തെ മുസ് ലിംകള്‍ സമീപത്തെ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ അക്രമം നടത്തിയവരില്‍ അമിത്, സുനില്‍ എന്നിങ്ങനെ രണ്ടുപേരെ തിരിച്ചറിഞ്ഞതായും ഇവര്‍ പൊലിസിനെ അറിയിച്ചു. എന്നാല്‍ അക്രമികളുടെ പേര് വ്യക്തമായി പറഞ്ഞിട്ടും പരാതിയില്‍ എഴുതി ചേര്‍ക്കാന്‍ പൊലിസ് തയ്യാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അജ്ഞാതസംഘം എന്നാണ് പരാതിയില്‍ എഴുതി ചേര്‍ത്തത്. സംഭവത്തിന്റെ വീഡിയോ സമര്‍പ്പിച്ച ശേഷമാണ് അത്രയെങ്കിലും ചെയ്യാന്‍ പൊലിസ് തയ്യാറായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഓരോ തവണ പരാതി നല്‍കുമ്പോഴും എല്ലാം ശരിയാവും. ഇനിയുണ്ടാവില്ലെന്ന് പറഞ്ഞ് അവര്‍ ഞങ്ങളെ തിരിച്ചയക്കുന്നു. അടുത്ത രാത്രി ഇതേ സംഭവം ആവര്‍ത്തിക്കുന്നു. ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക' പ്രദേശവാസിയായ സയ്യിദ് മെഹദി എന്ന ചെറുപ്പക്കാരന്‍ ചോദിക്കുന്നു.
'അക്രമികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല. 24 മണിക്കൂറിന് ശേഷം പൊലിസ് അവരെ വിട്ടയക്കുകയാണ് ചെയ്യുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."