HOME
DETAILS

ഉംറ ചെയ്യണമെന്ന് മോഹം; കാഴ്ചശേഷി ഇല്ലാത്ത രണ്ടു ശ്രീലങ്കന്‍ പെണ്‍കുട്ടികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് അവസരമൊരുക്കി സഊദി

  
Web Desk
March 08, 2025 | 6:23 AM

Saudi Arabia provided opportunity for two blind Sri Lankan girls to fulfill their dream of performing Umrah

റിയാദ്: ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജോ ഉംറയോ നിര്‍വഹിക്കണമെന്ന് ആഗ്രഹിക്കുന്നവരാകും ഇസ്‌ലാം വിശ്വാസികള്‍ എല്ലാവരും തന്നെ. അത്തരത്തില്‍ മക്കയില്‍ എത്തണമെന്നും ഉംറ നിര്‍വഹിക്കണമെന്നും അതിയായി ആഗ്രഹിച്ച രണ്ടുപേരുടെ കഥയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ശ്രീലങ്കയില്‍ നിന്നുള്ള കാഴ്ചശേഷി ഇല്ലാത്ത രണ്ടു പെണ്‍കുട്ടികളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഊദി സര്‍ക്കാര്‍ അവസരമൊരുക്കിയതോടെ ഇവര്‍ ഉംറ നിര്‍വഹിക്കുകയായിരുന്നു. 

കാഴ്ചശേഷി ഇല്ലാതിരുന്നിട്ടും വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായി മനഃപാഠമാക്കിയ പെണ്‍കുട്ടി എല്ലാവരെയും അത്ഭുതപ്പെടുത്തി. പ്രശസ്തനായ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഒരാളുടെ ഓഡിയോ റെക്കോര്‍ഡിംഗുകളെ മാത്രം ആശ്രയിച്ചാണ് പെണ്‍കുട്ടി 13 വയസ്സുള്ളപ്പോള്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയത്. 2025 ജനുവരിയില്‍ സഊദി ഇസ്‌ലാമിക കാര്യ മന്ത്രാലയം ശ്രീലങ്കയില്‍ സംഘടിപ്പിച്ച ദേശീയ ഖുര്‍ആന്‍ മനഃപാഠ മത്സരത്തില്‍ പെണ്‍കുട്ടി പങ്കെടുക്കുകയും ഒന്നാം സ്ഥാനവും ഒരു ദശലക്ഷം രൂപയും നേടിയിരുന്നു. തന്റെ നേട്ടത്തിലൂടെ വിശുദ്ധ ഖുര്‍ആനിനോടുള്ള നിശ്ചയദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രചോദനാത്മക പ്രതീകമായി മാറാന്‍ പെണ്‍കുട്ടിക്കായി.

മത്സരത്തിന്റെ സമാപന ചടങ്ങിനിടെ പെണ്‍കുട്ടികള്‍ ഉംറ ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സഊദി അറേബ്യയിലെ ഇസ്‌ലാമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അല്‍ഷൈഖിന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ഉംറ നിര്‍വഹിക്കാന്‍ ക്ഷണിക്കുകയായിരുന്നു. പുണ്യനഗരങ്ങളില്‍ എത്തിയ ഇവര്‍ സന്തോഷം നിറഞ്ഞ മനസ്സോടെ തീര്‍ത്ഥാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

Saudi Arabia provided opportunity for two blind Sri Lankan girls to fulfill their dream of performing Umrah


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി; സുരക്ഷാ സേനയുമായി ഏറ്റുമുട്ടി

International
  •  12 days ago
No Image

അരൂർ ഗർഡർ അപകടം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  12 days ago
No Image

ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  13 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  13 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  13 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  13 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  13 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  13 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  13 days ago