HOME
DETAILS

ആശ പ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശം; സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്ക് അപകീർത്തി നോട്ടീസ്; മാർച്ച് 17ന് സെക്രട്ടേറിയേറ്റ് ഉപരോധിക്കും

  
Web Desk
March 10 2025 | 12:03 PM

Did He Give a Kiss Along with the Umbrella - Defamation Notice to CITU State Secretary Over Derogatory Remark Secretariat Siege on March 17

തിരുവനന്തപുരം: ഒരു മാസം പിന്നിടുമ്പോഴും ആശാ പ്രവർത്തകരുടെ സമരത്തോട് സർക്കാർ അനാസ്ഥ തുടരുകയാണ്, ഈ സാഹചര്യത്തിൽ നിയമവിരുദ്ധ സമര നടപടികളിലേക്ക് നീങ്ങുകയാണ് ആശ പ്രവർത്തകർ. മാർച്ച് 17ന് സംസ്ഥാന സെക്രട്ടേറിയേറ്റ് ഉപരോധിച്ചുകൊണ്ടുള്ള സമരത്തിന് പിന്തുണ തേടുന്നതിനായി വിവിധ സംഘടനകളുമായി ആശ പ്രവർത്തകർ സമ്പർക്കം പുലർത്തുന്നു. അതേസമയം, തങ്ങൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥിന് സമരക്കാർ അപകീർത്തി നോട്ടീസ് അയച്ചിട്ടുണ്ട്.

കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദുവാണ് കെ.എൻ. ഗോപിനാഥിന് വക്കീൽ നോട്ടീസ് അയച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് "കുടക്കൊപ്പം ഉമ്മയും കൊടുത്തോ" എന്ന കെ.എൻ. ഗോപിനാഥന്റെ പരാമർശം അടിയന്തിരമായി പിൻവലിക്കുകയും, പത്രത്തിൽ പരസ്യമായി ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ഈ മാസം മൂന്നിനായിരുന്നു ആശാ പ്രവർത്തകരെ അധിക്ഷേപിച്ച കെ.എൻ. ഗോപിനാഥിന്റെ വിവാദ പരാമർശം. മാപ്പ് പറയാത്ത പക്ഷം 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.

ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ച് കൊണ്ട് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു. അവകാശങ്ങൾക്കായി സ്ത്രീകൾ യാചിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെന്നും, ആശാ വർക്കർമാർ ആത്മാഭിമാനത്തിനായാണ് പോരാടുന്നതെന്നുമാണ് പ്രിയങ്ക ​ഗാന്ധി ഡൽഹിയിൽ പ്രതികരിച്ചത്. ആശാ വർക്കർമാർ വേതനത്തിൽ 7000 രൂപയുടെ വർധനവാണ് ആവശ്യപ്പെടുന്നത്. കേരളത്തിലെ ആശാ വർക്കർക്കൾ കർണാടക, തെലുങ്കാന സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞ വേതനം ലഭിക്കുന്നതായും പ്രിയങ്ക ഗാന്ധി ആരോപിച്ചു. സംസ്ഥാന സർക്കാർ സമരക്കാരെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും, യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ആശമാരുടെ സമരത്തില്‍ നിയമസഭ ഭരണ-പ്രതിപക്ഷ പോരിന് സാക്ഷ്യം വഹിച്ചിരുന്നു. ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളത്തിലാണെന്നും, ഓണറേറിയം വര്‍ധിപ്പിക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും, കഴിഞ്ഞ വര്‍ഷം ഇന്‍സന്റീവ് ഇനത്തില്‍ 100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ടെന്നും അതും സംസ്ഥാനം മുടങ്ങാതെ നല്‍കുന്നുണ്ടെന്നും ആശമാരെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഭയിൽ പറ‍ഞ്ഞു. 

A defamation notice has been issued to CITU State Secretary K.N. Gopinath over his derogatory remark against ASHA workers. The notice demands a public apology and retraction. Protesters plan to lay siege to the Secretariat on March 17.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago
No Image

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

Kerala
  •  a day ago
No Image

കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ

Kerala
  •  a day ago
No Image

പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്

Kerala
  •  a day ago
No Image

തെരുവുനായകളുടെ വന്ധ്യകരണത്തിന് മൊബൈല്‍ എ.ബി.സി യൂനിറ്റ്; നീക്കം പ്രാദേശിക എതിര്‍പ്പുകള്‍ മറികടക്കാന്‍

Kerala
  •  a day ago
No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago