ഇന്ത്യൻ റെയിൽവേ ജനറൽ ടിക്കറ്റ് നിയമങ്ങളിൽ മാറ്റം; യാത്രക്കാരെ ബാധിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ
ദിവസേന കോടിക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ ഇന്ത്യൻ റെയിൽവേയുടെ ജനറൽ ടിക്കറ്റ് മാർഗ്ഗനിർദ്ദേശങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരാനിരിക്കുകയാണ്. യാത്രകളുടെ ക്രമീകരണത്തിൽ പുതിയ പരിഷ്‌കരണങ്ങൾ കൊണ്ടുവരാനുള്ള നീക്കമാണ് റെയിൽവേ നടത്തുന്നത്. ഇതോടെ, ജനറൽ ടിക്കറ്റ് ഉള്ളവർക്ക് എത്രമാത്രം സ്വാതന്ത്ര്യത്തോടെയാകും യാത്ര ചെയ്യാൻ കഴിയുക എന്നതിനെക്കുറിച്ചും ടിക്കറ്റ് സാധുതയുടെ കാലാവധി സംബന്ധിച്ചും പുതിയ നിയന്ത്രണങ്ങൾ വരാനാണ് സാധ്യത.
ട്രെയിൻ,നിർദ്ദിഷ്ട ജനറൽ ടിക്കറ്റുകളിൽ എന്തൊക്കെ മാറ്റങ്ങൾ വരാം.
നിലവിൽ, ഒരു ജനറൽ ടിക്കറ്റ് ഉള്ളവർക്ക് നെറ്റ്‌വർക്കിലെ ഏത് ട്രെയിനിലും യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമാണ് നിലവിലുള്ളത്. പുതിയ നിയമങ്ങൾ നടപ്പായാൽ, പ്രത്യേകമായി ഒരു ട്രെയിനിനായിരിക്കും ജനറൽ ടിക്കറ്റ് അനുവദിക്കുക. ഇതിലൂടെ, യാത്രക്കാർക്ക് തങ്ങളേക്കാൾ നേരത്തേ സ്റ്റേഷനിലെത്തിയവരെ മറികടന്ന് ട്രെയിനിൽ പ്രവേശിക്കുന്ന സാഹചര്യം ഒഴിവാക്കാമെന്നതും റെയിൽവേ ചിന്തിക്കുന്നു.
ജനറൽ ടിക്കറ്റുകളുടെ സാധുത കാലാവധി
നിലവിൽ ഒരു ജനറൽ ടിക്കറ്റ് വാങ്ങിയതിന് ശേഷം മൂന്ന് മണിക്കൂർക്കുള്ളിൽ യാത്ര ആരംഭിക്കണമെന്ന നിയമം നിലവിലുണ്ട്. എന്നാൽ അനവധി യാത്രക്കാർക്ക് ഇതറിയില്ല എന്നതാണ് യാഥാർത്ഥ്യം. ഈ നിയമം കർശനമായി നടപ്പാക്കുന്നതിനും, തീവ്ര തിരക്കുള്ള സ്റ്റേഷനുകളിൽ ടിക്കറ്റ് ദുരുപയോഗം തടയുന്നതിനും പുതിയ സംവിധാനങ്ങൾ ആവിഷ്കരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
ഈ പുതിയ മാറ്റങ്ങൾ യാത്രക്കാരുടെ സുരക്ഷയും ക്രമസമാധാനവും ശക്തിപ്പെടുത്തും. ടിക്കറ്റ് പരിശോധന കൂടുതൽ കാര്യക്ഷമമാകുകയും അനധികൃത യാത്ര തടയുകയും ചെയ്യും. കൂടാതെ, അൺറിസർവ്ഡ് ടിക്കറ്റ് സിസ്റ്റം (UTS) വഴി ടിക്കറ്റ് ലഭ്യത നിയന്ത്രിക്കുന്നതിനും കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ വരാനാണ് സാധ്യത.
നിലവിൽ, UTS മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നോ ജനറൽ ടിക്കറ്റുകൾ നേടാം. ഇതിന്റെ സാധുത മൂന്നുമുതൽ 24 മണിക്കൂർ വരെയാണെങ്കിലും, ദൂരം ആശ്രയിച്ചാവും ഇതിൽ മാറ്റങ്ങൾ വരുത്തുക.
റെയിൽവേയിൽ നിലവിലുള്ള യാത്രാ ക്രമീകരണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ, യാത്രക്കാരുടെ യാത്രാനുഭവത്തിൽ മാറ്റം വരുത്തുമോ? ഇത് റെയിൽവേയുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമോ? കാത്തിരിക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."