HOME
DETAILS

ഫാദേഴ്‌സ് എൻഡോവ്മെന്റ് ക്യാമ്പെയ്‌നിന് പിന്തുണ നൽകാൻ അബൂദബിയിലും ദുബൈയിലും ഫാൻസി മൊബൈൽ, വാഹന നമ്പറുകളുടെ ലേലം

  
March 11, 2025 | 3:35 PM

Abu Dhabi Dubai to Host Fancy Mobile Vehicle Number Plate Auction

ദുബൈ: ഫാദേഴ്‌സ് എൻഡോവ്മെന്റ് ക്യാമ്പെയ്‌നിന് പിന്തുണ നൽകുന്നതിനായി അബൂദബിയിലും ദുബൈയിലും ഫാൻസി മൊബൈൽ നമ്പറുകളും വാഹന രജിസ്ട്രേഷൻ പ്ലേറ്റുകളും ലേലം ചെയ്യും.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സിന് (MBRGI) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിന്‍, വ്യക്തികള്‍ക്ക് അവരുടെ പിതാക്കന്മാരുടെ പേരില്‍ സംഭാവന നല്‍കാന്‍ അനുവദിച്ചുകൊണ്ട് പിതാക്കന്മാരെ ആദരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് നടപ്പാക്കുന്നത്. മാതാപിതാക്കളെ ബഹുമാനിക്കുക, അനുകമ്പ, ഐക്യദാര്‍ഢ്യം എന്നീ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം, ജീവകാരുണ്യ, മാനുഷിക പ്രവര്‍ത്തനങ്ങളില്‍ ഒരു ആഗോള ശക്തിയെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഈ ക്യാമ്പയിന്‍ ശ്രമിക്കുന്നു.

അബൂദബിയിലെ മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും കീഴിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (അബൂദബി മൊബിലിറ്റി) ചൊവ്വാഴ്ച 'മോസ്റ്റ് നോബിൾ നമ്പർ' ഓൺലൈൻ ചാരിറ്റി ലേലം ആരംഭിച്ചു, ഇത് മാർച്ച് 16, 17 തീയതികളിൽ അവസാനിക്കും. ഇത് 444 പ്രത്യേക പ്ലേറ്റ് നമ്പറുകൾ ലേലം ചെയ്യും. അതിൽ വാഹന പ്ലേറ്റ് നമ്പറുകൾ 10 (പ്ലേറ്റ് കോഡ് 20), 99 (പ്ലേറ്റ് കോഡ് 2); മോട്ടോർസൈക്കിൾ പ്ലേറ്റ് നമ്പർ 5 (പ്ലേറ്റ് കോഡ് 1); ക്ലാസിക് കാറുകൾക്കുള്ള നിരവധി പ്രത്യേക പ്ലേറ്റ് നമ്പറുകൾ എന്നിവ ഉൾപ്പെടുന്നു. എമിറേറ്റ്സ് ഓക്ഷൻ ആപ്പ് വഴി അബൂദബിയിലെ മോസ്റ്റ് നോബിൾ നമ്പർ ഓൺലൈൻ ചാരിറ്റി ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും.

മോസ്റ്റ് നോബിൾ നമ്പർ ചാരിറ്റി ലേലം മാർച്ച് 15 ശനിയാഴ്ച ദുബൈയിൽ നടക്കും. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എംബിആർജിഐ) എമിറേറ്റ്സ് ഓക്ഷനുമായി സഹകരിച്ചും ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) യുടെ പിന്തുണയോടെയും സംഘടിപ്പിക്കുന്ന ലേലത്തിൽ 5 വാഹന നമ്പർ പ്ലേറ്റുകൾ, 10 ഡു മൊബൈൽ നമ്പറുകൾ, 10 എത്തിസലാത്ത് ബൈ ഇ & മൊബൈൽ നമ്പറുകൾ എന്നിവയുൾപ്പെടെ 25 പ്രത്യേക നമ്പറുകളാണ് ലേലം ചെയ്യുക.

ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ നടക്കുന്ന ലേലത്തിൽ നിന്നുള്ള വരുമാനം, ഫാദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാമ്പെയ്‌നിനെയും പിന്നോക്ക സമൂഹങ്ങളിൽ ആരോഗ്യ സംരക്ഷണ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ക്യാമ്പെയ്നിന്റെ ലക്ഷ്യങ്ങളെയും പിന്തുണക്കുന്നതിനായി ഉപയോഗിക്കും.


ലേലം ചെയ്യുന്ന വാഹന നമ്പറുകൾ
77, 24, 15, 12, 5

ലേലം ചെയ്യുന്ന എത്തിസലാത്ത് മൊബൈൽ നമ്പറുകൾ
0500777777, 0500999999, 0565000000, 0565500000, 0565555553, 0569222222, 05434444444, 054555055057, 0548888884

ലേലം ചെയ്യുന്ന du മൊബൈൽ നമ്പറുകൾ
0584444440, 0584444441, 0584444442, 0584444443, 0584444444, 0584444445, 05844444446, 05844444447, 0584444449

Abu Dhabi and Dubai will host an auction for fancy mobile and vehicle number plates, with proceeds going towards supporting the 'Fathers' Endowment Campaign



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  2 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  2 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  2 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  2 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  2 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  2 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  2 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  2 days ago