HOME
DETAILS

എവിടുന്ന് വരുന്നു എം.ഡി.എം.എ ? ഉറവിടം ഇന്നും അജ്ഞാതം

  
കെ. ഷിന്റുലാൽ
March 12 2025 | 04:03 AM

Where does MDMA come from The source is still unknown

കോഴിക്കോട്: കേരളത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആ  രാസലഹരിയുടെ ഉറവിടം ഇന്നും അജ്ഞാതം. ആറു വർഷമായി സംസ്ഥാനത്തേക്ക് നിർബാധം ഒഴുകുന്ന എം.ഡി.എം.എ എവിടെയാണുണ്ടാക്കുന്നതെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പൊലിസിന് ഇപ്പോഴും കണ്ടെത്താൻ സാധിച്ചിട്ടില്ല. ബംഗളൂരുവിലും ഡൽഹിയിലും എം.ഡി.എം.എ ഉണ്ടാക്കുന്ന ലാബുകളുണ്ടെന്നാണ് പിടിയിലാകുന്ന ഏജന്റുമാരും കാരിയർമാരും മൊഴി നൽകുന്നത്. എന്നാൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്നിൽ പോലും ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് നാർക്കോട്ടിക് സെൽ വിഭാഗം വ്യക്തമാക്കുന്നു.  

 ബംഗളൂരുവിലും ഡൽഹിയിലുമുണ്ടെന്ന് പറയുന്ന, എം.ഡി.എം.എ തയാറാക്കുന്ന 'കിച്ചണുകൾ' സാങ്കൽപ്പികം മാത്രമാണോയെന്ന സംശയം ലോക്കൽ പൊലിസിനും നാർക്കോട്ടിക് വിഭാഗത്തിനുമുണ്ട്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാനത്ത് പിടികൂടുന്ന എം.ഡി.എം.എ കേസുകളിലെ അന്വേഷണം പലപ്പോഴും പ്രഹസനമായാണ് മാറാറ്. ചെറിയ അളവിൽ ലഹരി വിൽപന നടത്തുന്നവരേയും കാരിയർമാരേയും ഇതരസംസ്ഥാനത്ത് നിന്ന് ഇവ എത്തിക്കുന്ന ഏജന്റുമാരേയും കേന്ദ്രീകരിച്ച് മാത്രമാണ് അന്വേഷണം നടക്കുന്നത്. 

അതിന് മുകളിലേക്ക് ലഹരിയുടെ ഉറവിടം കണ്ടെത്താൻ സാധിക്കുന്നില്ല. ഇതോടെയാണ് സംസ്ഥാനത്തേക്കുള്ള എം.ഡി.എം.എയുടെ ഒഴുക്ക് കൂടിയത്. മുഖ്യസൂത്രധാരന്മാരായ വിദേശപൗരന്മാരെ ചില കേസുകളിൽ  അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർ എവിടെ നിന്നാണ് മയക്കുമരുന്നുകൾ നിർമിക്കുന്നതെന്ന്  കണ്ടെത്താൻ സാധിച്ചിട്ടില്ല.   ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാനങ്ങളിലേക്ക് പൊലിസ് പോകുമ്പോൾ ദിവസങ്ങളോളം അവിടെ ചെലവഴിച്ച് അന്വേഷണം നടത്തേണ്ടതായി വരും.

ഇത്രയും ദിവസം വിട്ടുനിൽക്കേണ്ടി വരുന്നത്  സ്‌റ്റേഷൻ്റെ  പ്രവർത്തനം താളംതെറ്റിക്കും. കൂടാതെ സാമ്പത്തിക ചെലവുംകൂടും. സഞ്ചരിക്കാൻ ഔദ്യോഗിക വാഹനം വിട്ടുകിട്ടാൻ വരെ ഡി.ജി.പിയുടെ അനുമതിക്കായി കാത്തിരിക്കണം. ഇക്കാരണങ്ങളാലാണ്  ലഹരിയുടെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണം പാതിവഴിയിൽ പൊലിസിന് അവസാനിപ്പിക്കേണ്ടതായി വരുന്നത്.

 

പ്രതികളായ വിദേശികളെ നാടുകടത്തുന്നതോടെ അന്വേഷണവും വഴിമുട്ടും  

എം.ഡി.എം.എ കേസുകളിൽ പിടികൂടുന്ന വിദേശപൗരന്മാർക്ക് ജാമ്യം ലഭിച്ചാൽ വിസാ കാലാവധി കഴിഞ്ഞവരെ നാടുകടത്തുകയാണ് പതിവ്.  നാർക്കോട്ടിക് കേസുകളിലുൾപ്പെടുന്ന പലരും വിസാ കാലാവധി കഴിഞ്ഞവരാണ്. അതിനാൽ നാടുകടത്തുന്നതോടെ അന്വേഷണവും വഴിമുട്ടും. ചോദ്യം ചെയ്യലിൽ , വിദേശത്ത് നിർമിച്ച രാസ ലഹരിയാണ് ഇന്ത്യയിലെത്തിച്ച് വിൽപന നടത്തുന്നതെന്നാണ് ചിലർ പറയുന്നത്.

ഇത് സ്ഥിരീകരിക്കാൻ പോലും പൊലിസിന് സാധിക്കാറില്ല. എക്‌സൈസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപനമില്ലാതെ ഉറവിടം കണ്ടെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടാണ്. 2020ൽ പിടിയിലാകുന്നവരിൽ നിന്ന് ശരാശരി ഒരു ഗ്രാം എം.ഡി.എം.എ ആയിരുന്നു പിടിച്ചെടുത്തതെങ്കിൽ ഇപ്പോൾ പിടികൂടുന്ന അളവ് വലിയ തോതിൽ വർധിച്ചതായാണ് ഡൻസാഫ് അംഗങ്ങൾ പറയുന്നത്.

രണ്ടാഴ്ചക്കിടെ മാത്രം 1.664 കിലോഗ്രാം എം.ഡി.എം.എയാണ്  പിടികൂടിയത്.  ഇതിന് പുറമേയാണ് കഴിഞ്ഞ ദിവസം പിടിയിലായ കൊണ്ടോട്ടി സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്ന് 1.59 കിലോഗ്രാം രാസലഹരി കണ്ടെത്തിയത്. 
ഉപയോഗിക്കുന്നവരുടെ എണ്ണവും വിൽപന നടത്തുന്നതിലൂടെ ലഭിക്കുന്ന ലാഭവും കൂടിയതോടെയാണ് വൻതോതിൽ രാസലഹരി എത്തുന്നതെന്നാണ് പൊലിസ് പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ

International
  •  3 minutes ago
No Image

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

crime
  •  24 minutes ago
No Image

ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി

uae
  •  39 minutes ago
No Image

എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്

Kerala
  •  42 minutes ago
No Image

ലൈസൻസില്ലാത്ത യാത്രാ വാഹനങ്ങൾക്ക് 20,000 റിയാൽ വരെ പിഴ; ​ഗതാ​ഗത മേഖലയിൽ മാറ്റത്തിന് സഊദി അറേബ്യ

Saudi-arabia
  •  an hour ago
No Image

കടുത്ത മുസ്‌ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു

International
  •  an hour ago
No Image

ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ

uae
  •  2 hours ago
No Image

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ

crime
  •  2 hours ago
No Image

ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; ​കൂട്ട പലായനത്തിന് ഒരുങ്ങി ജനത

International
  •  2 hours ago
No Image

അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ

Kuwait
  •  2 hours ago