HOME
DETAILS

ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി ഡൽഹി; മലിനമായ 20 നഗരങ്ങളിൽ 13 എണ്ണവും ഇന്ത്യയിൽ

  
March 12 2025 | 08:03 AM

Delhi Becomes the Worlds Most Polluted Capital 13 Out of the 20 Most Polluted Cities Are in India

 

ന്യൂഡൽഹി: വായു മലിനീകരണത്തിൽ ഇന്ത്യയ്ക്ക് വീണ്ടും കനത്ത തിരിച്ചടി, ഡൽഹി ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനം,
ഇന്ത്യയിലെ വായു മലിനീകരണ സ്ഥിതി അതീവ ഗുരുതരമാകുന്നു, ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിൽ, ഡൽഹി വീണ്ടും മലിനീകരണത്തിന്റെ തലസ്ഥാനമായി തിരഞ്ഞെടുത്ത്, ഇന്ത്യയും ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടങ്ങിയ ഞെട്ടിക്കുന്ന വാർത്താ തലക്കെട്ടുകളാണ് കഴിഞ്ഞ ദിവസം സ്വിസ് എയർ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ IQAir പുറത്ത് വിട്ട 2024ലെ വായു ഗുണനിലവാര റിപ്പോർട്ടിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ.

പുറത്ത് വിട്ട 2024ലെ വായു ഗുണനിലവാര റിപ്പോർട്ടിൽ നിന്നുള്ള വിവരങ്ങൾ അവിശ്വസനീയവും, അതേസമയം ഞെട്ടിപ്പിക്കുന്നതുമാണ്. സ്വിസ് എയർ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോർട്ടിൻ പ്രകാരം, ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം ഡൽഹിയാണെന്ന് വ്യക്തമാക്കുന്നു. അതേസമയം, ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ 2024-ൽ സ്ഥാനം പിടിച്ചു. 2023-ൽ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.

മലിനമായ ഇന്ത്യൻ നഗരങ്ങൾ

2025-03-1214:03:64.suprabhaatham-news.png
 
 


ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിൽ നിന്നാണ്. ബൈർനിഹത്ത്, ഡൽഹി, മുള്ളൻപൂർ (പഞ്ചാബ്), ഫരീദാബാദ്, ലോണി, ന്യൂഡൽഹി, ഗുരുഗ്രാം, ഗംഗാനഗർ, ഗ്രേറ്റർ നോയിഡ, ഭിവാദി, മുസാഫർനഗർ, ഹനുമാൻഗഡ്, നോയിഡ എന്നിവ പട്ടികയിൽ ഉൾപ്പെടുന്നു.
അസമിലെ ബൈർനിഹത്ത് ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി തിരഞ്ഞെടുത്തു. ഡൽഹിയിലെ വായു മലിനീകരണ നില അതിരൂക്ഷമായി തുടരുകയാണ്, PM2.5 സാന്ദ്രത – 91.6 മൈക്രോഗ്രാം! ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ 6 എണ്ണം ഇന്ത്യയിൽ.വായു മലിനീകരണം ഇന്ത്യക്കാരുടെ ആയുസ് ശരാശരി 5.2 വർഷം കുറയ്ക്കുന്നു!

"2009 മുതൽ 2019 വരെ PM2.5 ഉയർന്ന അളവിലുള്ള മലിനീകരണം കാരണം ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം മരണങ്ങളാണ് സംഭവിക്കുന്നത്. ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് പഠനത്തിലാണ് ഈ വിവരങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്.
വലിപ്പം വെറും 2.5 മൈക്രോണിൽ താഴെ  ശ്വാസകോശത്തിലേക്ക് നേരിട്ട് കടന്ന് ഹൃദ്രോഗം, ശ്വാസകോശ രോഗം, കാൻസർ വരെ ഉണ്ടാക്കാൻ കഴിയും. വാഹനങ്ങളുടെ പുക, വ്യാവസായിക ഉത്ഭവങ്ങൾ, കൃഷിയിടത്തിലെ കത്തിക്കൽ എന്നിവ തലസ്ഥാനത്തെ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി കളികൾ പുതിയ തട്ടകത്തിൽ; കെവിൻ ഡി ബ്രൂയ്നെ സ്വന്തമാക്കി യൂറോപ്യൻ വമ്പന്മാർ

Football
  •  14 hours ago
No Image

പാലക്കാടിൽ വൻ ലഹരി വേട്ട; ഒന്നരകിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ 

Kerala
  •  15 hours ago
No Image

ചുട്ടുപൊള്ളി ഒമാന്‍; ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍, തൊഴിലാളികള്‍ക്ക് ആശ്വാസം

oman
  •  15 hours ago
No Image

വ്യാജ ഡോക്ടര്‍ ചമഞ്ഞ് അനധികൃത ക്ലിനിക് നടത്തിയ ഇന്ത്യന്‍ യുവതി കുവൈത്തില്‍ അറസ്റ്റില്‍

Kuwait
  •  15 hours ago
No Image

അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

National
  •  16 hours ago
No Image

ഹജ്ജ് സീസണ്‍ 2025; ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഊദി

Saudi-arabia
  •  16 hours ago
No Image

മലയാളിയുടെ ഒന്നൊന്നര തിരിച്ചുവരവ്; ഇംഗ്ലണ്ടിനെതിരെ ഡബിൾ സെഞ്ച്വറിയടിച്ച് കരുൺ നായർ

Cricket
  •  16 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ മത്സരിക്കും; തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് സജി മഞ്ഞക്കടമ്പില്‍ 

Kerala
  •  16 hours ago
No Image

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം

Kerala
  •  17 hours ago
No Image

'അഞ്ചംഗ കുടുംബത്തിന്റെ വസ്ത്രങ്ങളും രേഖകളും എടുപ്പിക്കാതെ ഇറക്കിവിട്ടു'; ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകര്‍ത്ത് സിആര്‍ മഹേഷ് എംഎല്‍എ

Kerala
  •  17 hours ago