വർക്കലയിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തി; ആക്രമണം നടത്തിയത് സഹോദരി ഭർത്താവും സുഹൃത്തുക്കളും
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഗൃഹനാഥനെ വെട്ടി കൊന്നു. കരുനിലക്കോട് സ്വദേശിയായ സുനിൽ ദത്താണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സുനിൽ ദത്തിന് 57 വയസ്സാണ് പ്രായം. ആക്രമണത്തിൽ സുനിൽ ദത്തിന്റെ സഹോദരി ഉഷ കുമാരിക്കും തലക്ക് വെട്ടേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഉഷ കുമാരിയുടെ ഭർത്താവായ ഷാനിയും സുഹൃത്ത് മനുവും മറ്റൊരു യുവാവും ചേർന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ സുനിൽ ദത്തിന്റെ കാലിലും തലയ്ക്കുമാണ് വെട്ടേറ്റത്. ഉഷാകുമാരിയും ഷാനിയും കുടുംബത്തിൽ വളരെ അകൽച്ചയിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.
അതേസമയം കൊച്ചിയിൽ അച്ഛനെ മകൻ ചവിട്ടിക്കൊല്ലുകളും ചെയ്തു. സംഭവത്തിൽ പെരുമ്പാവൂർ ചേലാമറ്റം സ്വദേശിയായ ജോണിയാണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു മകൻ മെൽജോ തന്റെ പിതാവിനെ കൊലപ്പെടുത്തിയത്. മരണശേഷം സ്വാഭാവികമാരണമാണെന്ന് വരുത്തി തീർക്കാൻ മെൽജോ ശ്രമിക്കുകയായിരുന്നു. എന്നാൽ ജോണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയതിന് പിന്നാലെയാണ് മരണ കാരണം വ്യക്തമായത്. ജോണിയുടെ രണ്ട് വാരിയെല്ലുകൾക്ക് ഒടിവ് സംഭവിച്ചുവെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."