HOME
DETAILS

രാജസ്ഥാനില്‍ ഹോളി ആഘോഷിക്കാന്‍ വിസമ്മതിച്ച് ലൈബ്രറിയില്‍ ഇരുന്ന 25 കാരനെ കഴുത്ത് ഞെരിച്ച് കൊന്നു

  
March 13, 2025 | 4:17 PM

Rajasthan Lost Life for Refusing to Celebrate Holi

ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയില്‍ ഹോളി ആഘോഷങ്ങളില്‍നിന്ന് വിട്ടുനിന്ന 25 വയസ്സുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. റാള്‍വാസ് ഗ്രാമത്തിലെ ഹന്‍സ് രാജ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മത്സര പരീക്ഷകള്‍ക്ക് പഠിക്കുന്നതിന്റെ ഭാഗമായി ഹന്‍സ് രാജ് ലൈബ്രറിയില്‍ ഇരിക്കുമ്പോള്‍ അശോക്, ബബ്ലു, കലുറാം എന്നിവര്‍ വരികയും നിറം പുരട്ടാന്‍ ആവശ്യപ്പെടുകയുംചെയ്തു. ഇത് വിസമ്മതിച്ചതിനാണ് യുവാവിനെ മറ്റ് മൂന്നുപേരും കൊലപ്പെടുത്തിയതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് (എ.എസ്.പി) ദിനേശ് അഗര്‍വാള്‍ പറഞ്ഞു. ഹന്‍സ് രാജ് നിറങ്ങള്‍ പുരട്ടി ആഘോഷത്തില്‍ പങ്കാളിയാകാന്‍ വിസമ്മതിച്ചപ്പോള്‍ മൂന്ന് പേര്‍ ചേര്‍ന്ന് അയാളെ ചവിട്ടുകയും ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് നീതി ആവശ്യപ്പെട്ട് ഹന്‍സ് രാജിന്റെ കുടുംബവും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു. ഇരയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. നടപടി സ്വീകരിക്കുമെന്ന് പൊലിസ് ജനക്കൂട്ടത്തിന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ഉപരോധം അവസാനിച്ചത്. ഒളിവില്‍പോയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

 In a shocking incident, a 25-year-old man in Rajasthan lost life for refusing to participate in Holi celebrations, highlighting the dangers of forced revelry and violence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍, അഭിഭാഷക ജോലിയില്‍ നിന്ന് പുറത്താക്കിയേക്കും

Kerala
  •  4 days ago
No Image

'പ്രഥമ വനിതയല്ല, പ്രഥമ പോരാളി' മഡുറോയുടെ ഭാര്യ സിലിയയോടും യു.എസിന് കലിപ്പ്

International
  •  4 days ago
No Image

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11കാരിക്ക് ദാരുണാന്ത്യം 

Kerala
  •  4 days ago
No Image

വെള്ളാപ്പള്ളി ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സി.പി.ഐ

Kerala
  •  4 days ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

Kerala
  •  4 days ago
No Image

ഇതൊരു വലിയ ചൂടല്ല! ഇപ്പോഴുള്ളത് കേരളത്തിലെ ശരാശരി ചൂടാണെന്ന് കാലാവസ്ഥാ വകുപ്പ് 

Kerala
  •  4 days ago
No Image

കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

അയോഗ്യതയും വിയോഗവും; നിയമസഭയിൽ മൂന്ന് ഒഴിവുകൾ, സമ്മേളനം 20 മുതൽ

Kerala
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  4 days ago