HOME
DETAILS

ഷിന്ദഗയില്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നവരെ സ്വീകരിച്ച് ഷെയ്ഖ് മുഹമ്മദ്

  
March 14, 2025 | 2:38 PM

Sheikh Mohammed receives Ramadan well-wishers at Shindaga

ദുബൈ: റമദാന്‍ മാസത്തോടനുബന്ധിച്ച് ദുബൈയിലെ അല്‍ ഷിന്ദഗ മജ്‌ലിസില്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നവരെ സ്വീകരിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ദുബൈയുടെ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈയുടെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയായ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ സാന്നിധ്യത്തില്‍ പ്രാദേശിക പ്രമുഖര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നിക്ഷേപകര്‍, പ്രമുഖ ബിസിനസ്സുകാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ ആശംസകള്‍ അദ്ദേഹം സ്വീകരിച്ചു.

യുഎഇയുടെയും അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളുടെയും തുടര്‍ച്ചയായ അഭിവൃദ്ധിക്കായി ഷെയ്ഖ് മുഹമ്മദ് ആശംസകള്‍ നേര്‍ന്നു.

'സമൂഹ വര്‍ഷ'ത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ റമദാന്‍ യുഎഇ ജനങ്ങള്‍ക്കിടയില്‍ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണെന്നും ഷെയ്ഖ് മുഹമ്മദ് എടുത്തുപറഞ്ഞു. രാജ്യത്തിന്റെ ഉദാത്തമായ മൂല്യങ്ങള്‍, ആചാരങ്ങള്‍, പൈതൃകം എന്നിവ പുതിയ തലമുറകള്‍ക്ക് കൈമാറുന്നതിനും യുഎഇയുടെ വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നതിനും ഐക്യത്തിനും സഹവര്‍ത്തിത്വത്തിനും സമാധാനത്തിനും ഒരു ആഗോള മാതൃകയാക്കുന്നതിനുമുള്ള സമയമായും ഇത് പ്രവര്‍ത്തിക്കുന്നു.

ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട്‌സ് ചെയര്‍മാനും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം, ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും മറ്റു വിശിഷ്ട വ്യക്തികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചതി തുടർന്ന് ഇസ്റാഈൽ; ​ഗസ്സയിൽ ശക്തമായ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ട് നെതന്യാഹു

International
  •  11 days ago
No Image

ബിഹാർ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഖാർഗെയും മുൻനിരയിൽ

National
  •  11 days ago
No Image

വിമാനയാത്രയ്ക്കിടെ കൗമാരക്കാരെ കുത്തി, യാത്രക്കാരിയെ മർദിച്ചു; ഇന്ത്യൻ യുവാവ് യുഎസിൽ അറസ്റ്റിൽ

crime
  •  11 days ago
No Image

മേഘാലയ രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ: കോൺഗ്രസിന് കരുത്തായി സെനിത് സാങ്മയുടെ മടങ്ങിവരവ്

National
  •  11 days ago
No Image

സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്പനികളില്‍ ഇനി പ്രവാസികള്‍ വേണ്ട; കടുത്ത തീരുമാനമെടുക്കാന്‍ ഈ ഗള്‍ഫ് രാജ്യം

bahrain
  •  11 days ago
No Image

കടലിൽ വീണ പന്ത് കുട്ടികൾക്ക് എടുത്ത് നൽകിയശേഷം തിരികെ വരുമ്പോൾ ചുഴിയിൽപ്പെട്ടു; പൂന്തുറയിൽ 24-കാരനെ കാണാതായി, തിരച്ചിൽ തുടരുന്നു

Kerala
  •  11 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  11 days ago
No Image

'പ്രതിഭയാണ്, സഞ്ജു സാംസണെ ഒരേ പൊസിഷനിൽ നിലനിർത്തണം'; ഇന്ത്യൻ ടീം മാനേജ്‌മെന്റിന് നിർദേശവുമായി മുൻ കോച്ച്

Cricket
  •  11 days ago
No Image

സ്വർണ്ണ വിലയിലെ ഇടിവ് തുടരുന്നു; ദുബൈയിൽ ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 55 ദിർഹം

uae
  •  11 days ago
No Image

ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം; കോഴിക്കോട് ബസ് ജീവനക്കാരൻ പിടിയിൽ

crime
  •  11 days ago