HOME
DETAILS

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനാവാൻ ഒരുങ്ങി രഹാനെ; സ്വപ്നനേട്ടം കയ്യകലെ

  
March 15 2025 | 12:03 PM

Ajinkya Rahane Waiting for a new milestone in ipl

കൊൽക്കത്ത: 2025 ഐപിഎൽ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 22ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ താരം അജിങ്ക്യ രഹാനെയുടെ നേതൃത്തിലാണ് കൊൽക്കത്ത ഇത്തവണ കിരീട പോരാട്ടത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ കൊൽക്കത്തയുടെ ക്യാപ്റ്റനായി കളത്തിലിറങ്ങുന്നതോടെ രഹാനെക്ക് മറ്റൊരു ഇന്ത്യൻ താരത്തിനും സ്വന്തമാക്കാൻ കഴിയാത്ത ഒരു നേട്ടം കൈപ്പിടിയിലാക്കാൻ സാധിക്കും. 

ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകളെ നയിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറാനാണ് രഹാനെക്ക് സാധിക്കുക. ഇതിനു മുമ്പ് ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെയും റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിനെയുമാണ് രഹാനെ നയിച്ചിട്ടുള്ളത്. രാജസ്ഥാൻ റോയൽസിനെ 24 മത്സരത്തിലാണ് രഹാനെ നയിച്ചിട്ടുള്ളത്.

2017ൽ എംഎസ് ധോണിയുടെ അഭാവത്തിൽ റൈസിങ് പൂനെ സൂപ്പർ ജയന്റ്സിനെയും രഹാനെ നയിച്ചിട്ടുണ്.  2020-21ൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ നേടിയത് രഹാനെയുടെ കീഴിലാണ്. ഓസ്ട്രേലിയക്കെതിരെ 2-1നാണ് ഇന്ത്യ വിജയിച്ചത്. അടുത്തിടെ അവസാനിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകർപ്പൻ പ്രകടനമായിരുന്നു രഹാനെ നടത്തിയിരുന്നത്. മുംബൈക്ക് വേണ്ടി 58.62 എന്ന മികച്ച ആവറേജിൽ 469 റൺസാണ് രഹാനെ അടിച്ചെടുത്തത്. 

മെഗാ ലേലത്തിൽ 23.75 കോടി രൂപക്ക്‌ കൊൽക്കത്ത സ്വന്തമാക്കിയ വെങ്കിടേഷ് അയ്യരെ കൊൽക്കത്ത ക്യാപ്റ്റനായി നിയമിക്കുമെന്ന വാർത്തകൾ ശക്തമായി നിലന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് രഹാനെക്ക്‌ കൊൽക്കത്ത ക്യാപ്റ്റൻ സ്ഥാനം നൽകിയത്. മെഗാ ലേലത്തിൽ 1.50 കോടി രൂപയ്ക്കാണ് രഹാനെയെ കൊൽക്കത്ത സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ ചാമ്പ്യൻമാരാക്കിയ ശ്രേയസ് അയ്യരിനെ കൊൽക്കത്ത ടീമിൽ നിലനിർത്താതെ പോവുകയായിരുന്നു. ഐപിഎൽ മെഗാ ലേലത്തിൽ 26.5 കോടിക്ക് ശ്രേയസിനെ പഞ്ചാബ് കിങ്‌സ് ആണ് അയ്യരെ സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago
No Image

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

Kerala
  •  a day ago
No Image

കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ

Kerala
  •  a day ago
No Image

പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്

Kerala
  •  a day ago
No Image

തെരുവുനായകളുടെ വന്ധ്യകരണത്തിന് മൊബൈല്‍ എ.ബി.സി യൂനിറ്റ്; നീക്കം പ്രാദേശിക എതിര്‍പ്പുകള്‍ മറികടക്കാന്‍

Kerala
  •  a day ago
No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago