HOME
DETAILS

തിരക്കേറിയ റോഡിലൂടെ സ്‌കൂള്‍ യൂണിഫോമിട്ട എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികള്‍ എസ്‌യുവി ഓടിക്കുന്ന വിഡിയോ...! ഞെട്ടലോടെ സോഷ്യല്‍ മീഡിയ 

  
March 17, 2025 | 3:46 AM

Video shows eighth and ninth graders wearing school uniforms driving an SUV on a busy road

ഇന്ത്യയിലെ റോഡുകളില്‍ കുണ്ടും കുഴിയും നിറഞ്ഞ് സുരക്ഷിതമല്ലാത്ത സ്ഥിതിയാണ്. മഴ പെയ്താല്‍ പിന്നെ പറയുകയും വേണ്ട. ഓരോ ദിവസും ഞെട്ടിക്കുന്ന വാര്‍ത്തകളും അപകടങ്ങളുമാണ് പുറത്തുവരുന്നത്. അതിജീവനത്തിന്റെ ദാരുണമായ കഥകളാണ് ദിവസവും കേള്‍ക്കുന്നത്. അശ്രദ്ധമായ ഡ്രൈവിങും അപകടങ്ങള്‍ വരുത്തിവയ്ക്കാറുണ്ട്.

അപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷിതമായി യാത്ര ചെയ്യാനുമൊക്കെയാണ് റോഡ് നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ ഈ നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന രീതിയിലുള്ള ചിലരുണ്ട്. സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നത് ഇതൊക്കെ മറ്റുള്ളവര്‍ക്കു വേണ്ടിയാണോ എന്നാണ്. കാരണം ഈ വിഡിയോ കണ്ടാല്‍ ആരും അങ്ങനെപറഞ്ഞു പോവും. കൗമാരക്കാരായ സ്‌കൂള്‍ കുട്ടികളുടെ ഡ്രൈവിങ് കണ്ടാണ് ഈ അഭിപ്രായം.

 

car22.jpg

മുംബൈയിലെ തിരക്കേറിയ റോഡിലൂടെയാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ വാഹനമോടിച്ചു പോകുന്നത്. താനെയിലെ റോഡിലൂടെ മഹീന്ദ്ര എക്‌സ്യുവി 700 ഓടിച്ച് പോകുന്ന കുട്ടികളുടെ വിഡിയോ കണ്ടാണ്. വാഹനത്തില്‍ നിറയെ കുട്ടികളുണ്ട്. എല്ലാവരും യൂണിഫോം ഇട്ട കുട്ടികളും. വാഹനത്തിന്റെ ഡ്രൈവറും യൂണിഫോമിട്ടി വിദ്യാര്‍ഥി തന്നെ. യാതൊരു പേടിയുമില്ലാതെയാണ് തിരക്കേറിയ റോഡിലൂടെയുള്ള വിദ്യാര്‍ഥികളുടെ യാത്ര.

വിദ്യാര്‍ഥികളുടെ വിഡിയോ പങ്കുവച്ച് കൊണ്ട് എഴുതിയത് പ്രതീക് സിങ് എന്നയാള്‍- യോഗേഷ് കെംകര്‍ പങ്കുവച്ച ഒരു വിഡിയോയാണിതെന്നും കണ്ടാല്‍ എട്ടിലും ഒമ്പതിലും പഠിക്കുന്ന 12 വയസോ 13 വയസോ പ്രായമുള്ള സ്‌കൂള്‍ കുട്ടികള്‍ കാര്‍ ഓടിച്ചു പോകുന്ന വിഡിയോ റെക്കോഡ് ചെയ്തത് ഞാനാണ് എന്നാണ്. ഞാന്‍ വാഹനമോടിച്ചു പോകുമ്പോള്‍ ഒരു വിഡിയോ റെക്കോര്‍ഡ് ചെയ്തു. ചില കുട്ടികള്‍ സണ്‍ റൂഫിലായിരുന്നു.

അവരുടെ സുരക്ഷയെ കുറിച്ച് ഞാനവരോട് വിളിച്ചു പറയുകയും ചെയ്തു. അഞ്ചോ ആറോ കുട്ടികളാണ് കാറിലുള്ളത്. ഇതിന് ഇവരുടെ മാതാപിതാക്കളാണ് ഉത്തരവാദികള്‍. ഈ യാത്ര കാറിലുള്ള കുട്ടികളെയും റോഡിലുള്ള യാത്രക്കാരെയും അപകടത്തിലാക്കുന്നു. പ്രത്യേകിച്ചും ആ പ്രദേശത്തെ റോഡ് മുറിച്ചു  കടന്നു പോകുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് ഇതൊരിക്കലും സുരക്ഷിതമായിരിക്കില്ല- എന്നാണ് അദ്ദേഹം എഴുതിയത്. ഈ സംഭവം നടക്കുന്നത് താനെയിലെ കവേസര്‍, ആനന്ദ് നഗറിലെ ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍ പരിസരത്താണെന്നും അദ്ദേഹം പറഞ്ഞു.  

 

rod.jpg

വിഡിയോ ബംഗളൂരു പൊലിസ് അടക്കമുള്ളവര്‍ക്ക് ടാഗ് ചെയ്തു. പിന്നീലെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. കുട്ടികളെ വാഹനമോടിക്കാന്‍ അനുവദിച്ച മാതാപിതാക്കളെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും ഉപയോക്താക്കള്‍ കമന്റിട്ടു. നിയമം കര്‍ശനമായി പാലിക്കണമെന്നും മാതാപിതാക്കളെ അറസ്റ്റ് ചെയ്യണമെന്നുമൊക്കെയുള്ള നിരവധി കമന്റുകളാണ് ആളുകള്‍ എഴുതിയിരിക്കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  3 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  3 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  3 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  3 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  3 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  3 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  3 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  3 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  3 days ago