മുസ് ലിം വിരുദ്ധ ഫേസ്ബുക്ക് കമന്റ്; ആവോലി ലോക്കൽ സെക്രട്ടറിയെ തള്ളി സിപിഐഎം
സിപിഐഎം ആവോലി ലോക്കൽ സെക്രട്ടറി ഫേസ്ബുക്ക് കമൻറ്റിലൂടെ മുസ് ലിം സമുദായത്തെ കുറിച്ച് നടത്തിയ പരമാർശം പാർട്ടിയുടെ നിലപാടല്ലെന്ന് സിപിഐഎം. ഈ പരാമർശത്തെ തള്ളികൊണ്ട് മാവേലിക്കര സിപിഐഎം എരിയ കമ്മിറ്റി പ്രസ്താവന പുറത്തിറക്കി.പ്രസ്താവനയിൽ ആവോലി ലോക്കൽ സെക്രട്ടറിയുടെ പരാമർശത്തെ തള്ളുകയും പാർട്ടി ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ ശക്തികൾ നടത്തുന്ന അക്രമങ്ങൾക്കെതിരെയും, വെല്ലുവിളികൾക്കെതിരെയും ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും പറയുന്നു.
പ്രസ്താവനയുടെ പൂർണ രൂപം
കഴിഞ്ഞ ദിവസം പാർട്ടി ആവോലി ലോക്കൽ സെക്രട്ടറി ഫേസ്ബുക്ക് കമൻറ്റിലൂടെ മുസ് ലിം സമുദായത്തെ കുറിച്ച് നടത്തിയ പരമാർശം സിപിഐഎമ്മിന്റെ നിലപാടല്ല. ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ ശക്തികൾ നടത്തുന്ന അക്രമങ്ങൾക്കെതിരെയും, വെല്ലുവിളികൾക്കെതിരെയും ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐ എം. ആർഎസ്എസും, കാസയും, മുസ് ലിം വിരോധം വളർത്താനും, അതുവഴി രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനും വേണ്ടി പ്രചരിപ്പിക്കുന്ന ആശയങ്ങൾക്ക് പാർട്ടിയുടെ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരോ, പാർട്ടി അംഗങ്ങളോ, അനുഭാവികളോ വശംവദരാവുന്നത് അതീവ ഗൗരവത്തോടെ പാർട്ടി കാണുകയും, അവരെ തിരുത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഏതു സാഹചര്യത്തിലും മതേതര നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകാനും സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന ശക്തികളെ ഒറ്റപ്പെടുത്താനും പാർട്ടി മുൻകൈയെടുക്കും.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."