HOME
DETAILS

2025 ഐപിഎല്ലിലെ ഏറ്റവും ശക്തരായ നാല് ടീമുകളെ തെരഞ്ഞെടുത്ത് ശശാങ്ക് സിങ്

  
March 17, 2025 | 5:12 PM

Shashank Singh picks the four strongest teams for the 2025 IPL

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 22ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ബാംഗ്ലൂരിനെയാണ് നേരിടുന്നത്. ഇപ്പോൾ 2025 ഐപിഎല്ലിലെ ഏറ്റവും മികച്ച നാല് ടീമുകൾ ഏതെല്ലാമാണെന്ന് പറഞ്ഞിരിക്കുകയാണ് പഞ്ചാബ് കിങ്സ് താരം ശശാങ്കു സിംഗ്. ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ശശാങ്കിന്റ പ്രവചനം. 

തന്റെ ടീമായ പഞ്ചാബ് കിങ്സിനെയാണ് ശശാങ്ക് ഈ സീസണിലെ ഏറ്റവും മികച്ച ഒന്നാം നമ്പർ ടീമായി തെരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിൽ പഞ്ചാബിനുവേണ്ടി തകർപ്പൻ പ്രകടനമായിരുന്നു ശശാങ്ക് പുറത്തെടുത്തത്. ഈ സീസണിൽ പഞ്ചാബ് നിലനിർത്തിയ രണ്ടു താരങ്ങളിൽ ഒരാൾ കൂടിയാണ് ശശാങ്ക്.

ഏറ്റവും മികച്ച രണ്ടാമത്തെ ടീമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയാണ് ശശാങ്ക് തെരഞ്ഞെടുത്തത്. നീണ്ട വർഷക്കാലത്തെ കിരീട വരൾച്ച അവസാനിപ്പിക്കാനായി രജത്ത് പടിതാറിന്റെ നേതൃത്വത്തിലാണ് ഇത്തവണ ആർസിബി കളത്തിലിറങ്ങുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ടീമായി സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് പഞ്ചാബ് താരം തെരഞ്ഞെടുത്തത്. മികച്ച വെടിക്കെട്ട് ബാറ്റർമാരുമായാണ് ഓറഞ്ച് ആർമി പതിനെട്ടാം സീസണിൽ കിരീട പോരിനിറങ്ങുന്നത്. മുംബൈ ഇന്ത്യൻസ്/ ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകളെയാണ് താരം അവസാനമായി തിരഞ്ഞെടുത്തത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ 25 മത്സരങ്ങളിൽ നിന്നും 423 റൺസാണ് ശശാങ്ക് സിംഗ് നേടിയിട്ടുള്ളത്. 5.5 കോടി രൂപയ്ക്കാണ് ശശാങ്കിനെ പഞ്ചാബ് നിലനിർത്തിയിരുന്നത്. ഈ സീസണിലും താരത്തിന്റെ മിന്നും പ്രകടനം ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

ഇത്തവണ ശ്രേയസ് അയ്യറിന്റെ കീഴിലാണ് പഞ്ചാബ് ഐപിഎൽ പോരാട്ടത്തിനിറങ്ങുന്നത്. ഐപിഎൽ മെഗാ ലേലത്തിൽ 26.5 കോടിക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. ഐപിഎഎല്ലിൽ മാർച്ച് 25നാണ് പഞ്ചാബ് കിങ്സിന്റെ ആദ്യ മത്സരം.ഗുജറാത്ത് ടൈറ്റൻസാണ് പഞ്ചാബിന്റെ എതിരാളികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെഞ്ച്വറിയല്ല എനിക്ക് വലുത്, ഏറെ പ്രധാനം മറ്റൊരു കാര്യത്തിനാണ്: ജെമീമ റോഡ്രിഗസ്

Cricket
  •  6 days ago
No Image

കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  6 days ago
No Image

നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോൾ, ഡീസൽ വില കുറഞ്ഞു

uae
  •  6 days ago
No Image

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ -90;  പ്രത്യേക രജിസ്‌ട്രേഷന്‍, കെ.എസ്.ആര്‍.ടിക്ക് മാറ്റമില്ല

Kerala
  •  6 days ago
No Image

സെഞ്ച്വറിയടിച്ച് തിളങ്ങിയ പഴയ ടീമിലേക്ക് ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുന്നു; റിപ്പോർട്ട്

Cricket
  •  6 days ago
No Image

പ്രവാസികള്‍ക്ക് ഇനി 'ഇപാസ്‌പോര്‍ട്ട്' മാത്രം: RFID ചിപ്പുള്ള പുതിയ പാസ്‌പോര്‍ട്ടിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

uae
  •  6 days ago
No Image

വീട്ടുജോലിക്കാരിയെ മകളെ പോലെ സ്‌നേഹിച്ചു, അഞ്ച് കോടിയുടെ സ്വത്ത് പേരില്‍ എഴുതിവച്ചു; ഒടുവില്‍ യുവതി ചെയ്തതോ...

National
  •  6 days ago
No Image

ആദ്യം സച്ചിൻ, ഇപ്പോൾ ജെമീമ; ചരിത്രത്തിൽ അഞ്ചാമതായി ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  7 days ago
No Image

ദുബൈ, ഷാർജ റോഡുകളിൽ ഇനി നിയമങ്ങൾ കടുക്കും; ഡെലിവറി ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും കർശന നിയന്ത്രണം

uae
  •  7 days ago
No Image

കേരളത്തില്‍ സീ പ്ലെയിന്‍ റൂട്ടുകള്‍ക്ക് അനുമതി; ലഭിച്ചത് 48 റൂട്ടുകള്‍, സന്തോഷവിവരം പങ്കുവെച്ച് മന്ത്രി റിയാസ്

Kerala
  •  7 days ago