HOME
DETAILS

ഗസ്സയില്‍ വീണ്ടും കൂട്ടക്കൊല; വംശഹത്യാ ആക്രമണം പുനരാരംഭിച്ച് ഇസ്‌റാഈല്‍, 80ലേറെ മരണം 

  
Farzana
March 18 2025 | 02:03 AM

Israel launches strikes across the Gaza Strip killing at least 80

താല്‍ക്കാലികമെങ്കിലും ഇസ്‌റാഈല്‍ തകര്‍ത്തെറിഞ്ഞ മണ്ണില്‍ സമാധാനത്തിന്റെ രാവുറക്കങ്ങള്‍ ഈ റമദാനിലെങ്കിലും തങ്ങള്‍ക്ക് ലഭിച്ചേക്കുമെന്ന ഗസ്സന്‍ ജനതയുടെ പ്രതീക്ഷക്കു മേല്‍ വീണ്ടും ഇസ്‌റാഈല്‍ മരണമഴ. ഒരൊറ്റ രാത്രികൊണ്ട് 80ലേറെ മനുഷ്യരെയാണ് ഇസ്‌റാഈല്‍ ഫലസ്തീനില്‍ കൊന്നൊടുക്കിയത്. ഏതാണ്ട രണ്ട്ു മാസത്തെ ഇടവേളക്ക് ശേഷം വെടിനിര്‍ത്തല്‍ പുനരാരംഭിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാറിന്റെ സമയ പരിധി അവസാനിച്ച ശേഷം ഇസ്‌റാഈല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. 

ഗസ്സയിലുടനീളം നടത്തിയ ബോംബാക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. അക്രമണങ്ങളില്‍ 131 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗസ്സയിലെ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനിസില്‍ മാത്രം 77 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ഗസ്സ മുനമ്പില് 20 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ബുറൈജി ക്യാംപിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ബോംബ് വയ്ക്കാന്‍ ശ്രമിച്ച 'ഭീകരരെ' യാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്‌റാഈല്‍ ന്യായീകരിക്കുന്നത്.

 ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് നടത്തുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും ഹമാസ് ഹെല്‍ത്ത് മെഡിക്കല്‍ ഡയരക്ടര്‍ അല്‍ തവാബ്ത ആവശ്യപ്പെട്ടു.

ഗസ്സയില്‍ ഇന്ധനമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്ഥയാണ്. വിറക് ശേഖരിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. രണ്ടാഴ്ചയായി ഗസ്സയിലേക്കുള്ള സഹായ ട്രക്കുകളും മറ്റും ഇസ്‌റാഈല്‍ തടയുന്നത് മൂലമാണ് ഇത്രയും രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയില്‍ ഗസ്സയെത്തിയത്.16 ദിവസമായി ഗസ്സയിലേക്ക് ഇസ്‌റാഈല്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റിവിട്ടിട്ട്. ഇക്കാരണത്താല്‍ ഗസ്സയിലെ ബേക്കറികള്‍ അടച്ചിട്ട നിലയിലാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ ശുദ്ധജലവും കിട്ടാനില്ല. ഭക്ഷ്യവില വന്‍തോതില്‍ വര്‍ധിക്കുന്നുമുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  a day ago
No Image

പ്രശസ്ത എമിറാത്തി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  a day ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  a day ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  a day ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  a day ago
No Image

തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ

Kerala
  •  a day ago
No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  a day ago
No Image

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks

International
  •  a day ago
No Image

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം

National
  •  a day ago
No Image

ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു

Kerala
  •  a day ago