HOME
DETAILS

കുറ്റ്യാടി പുഴയില്‍ വല വീശിയപ്പോള്‍ ലഭിച്ചത് സ്രാവ്; ആശങ്കയോടെ നാട്ടുകാര്‍

  
March 18, 2025 | 4:51 PM

Shark found while casting net in Kuttiadi river locals worried

കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ വല വീശിയപ്പോള്‍ കടലില്‍ മാത്രം കണ്ടുവരുന്ന ഏകദേശം അഞ്ച് കിലോ ഭാരമുള്ള സ്രാവ് കുടുങ്ങി. സംഭവം പുഴയുടെ വേളം - ചങ്ങരോത്ത് പഞ്ചായത്തുകള്‍ക്കിടയിലുള്ള തെക്കാള്‍ കടവിലാണ്.

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഊരത്ത് സ്വദേശി കുഞ്ഞബ്ദുല്ലയും പാലേരി സ്വദേശി ഷൈജുവും വല സ്ഥാപിച്ചത്. പിന്നീട് പരിശോധിക്കുമ്പോഴാണ് സ്രാവ് കുടുങ്ങിയതായി കണ്ടത്. കടലില്‍ കണ്ടുവരുന്ന സ്രാവ് പുഴയിലെത്തിയത് ഓരുവെള്ളം (കടല്‍വെള്ളം) കയറുന്നതിന്റെ ലക്ഷണമാണെന്നാണ് നാട്ടുകാരുടെ ആശങ്ക.

കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്ത് പുഴയിലെ വെള്ളം കുറയുന്നതും പകരം ഉപ്പുവെള്ളം കയറുന്നതും പ്രശ്‌നമാകുമെന്നഭിപ്രായവുമുണ്ട്. വേളത്തും കുറ്റ്യാടിയിലും കുടിവെള്ളം ലഭ്യമാക്കാന്‍ വലിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കൂടാതെ കൂരങ്കോട്ട് കടവില്‍ ജല്‍ജീവന്‍ മിഷന്റെ കീഴില്‍ പുതിയ പദ്ധതിയും ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്രയും അപൂര്‍വ്വ സംഭവത്തിന് നാട്ടുകാര്‍ സാക്ഷിയാകുന്നത്.

A shark weighing around 5 kg was found trapped in a fishing net in the Kuttiadi River, causing surprise and concern among locals.Fishermen who set the net around 3 AM discovered the shark later. Experts believe its presence in the river may indicate seawater intrusion, raising concerns about freshwater availability as major drinking water projects rely on the river.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  2 days ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  2 days ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  2 days ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  2 days ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  2 days ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  2 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  2 days ago
No Image

രക്തസാക്ഷി ദിനം: ആചാരങ്ങൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

uae
  •  2 days ago