HOME
DETAILS

' ഒരൊറ്റ ദിവസത്തില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 130 കുഞ്ഞുങ്ങളെ' കഴിഞ്ഞ ദിവസം  ലോകം സാക്ഷ്യം വഹിച്ചത് ഇന്നോളം കാണാത്ത കൊടുംക്രൂരതക്ക്- യൂനിസെഫ്

  
Web Desk
March 19 2025 | 07:03 AM

Israels recent airstrikes cause largest single-day life loss toll for children in past year

ഗസ്സ സിറ്റി: വിശപ്പിന്റെ തളര്‍ച്ചയില്‍ ഉറങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പിഞ്ചുമക്കളുടെ ദേഹത്തേക്കാണ് അതിഭീകരമായ സ്‌ഫോടനങ്ങളോടെ മരണം വന്ന് പതിച്ചത്. ഒന്നും രണ്ടുമല്ല..130ലേറെ കുഞ്ഞുമക്കള്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്‌റാഈല്‍ എന്ന കൊടുംഭീകര രാജ്യം ഫലസ്തീനില്‍ കൊന്നൊടുക്കിയത് 130ലേറെ കുഞ്ഞുങ്ങളെയാണ്. ഗസ്സയില്‍ തന്നെ ഈ ഒന്നര വര്‍ഷത്തിനിടെ ഒരു ദിവസം ഇത്രയേറെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടില്ലെന്ന് പറയുന്നു യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്) മേധാവി കാതറിന്‍ റസ്സല്‍.

ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ക്രൂരമായ വ്യോമാക്രമണങ്ങളെ  അപലപിച്ചു. ഒരു വര്‍ഷത്തിനിടെ ഒരൊറ്റ ദിവസം ഏറ്റവുമധികം കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട സംഭവമാണിതെന്ന് അവര്‍ പറഞ്ഞു.

ALSO READ: ഗസ്സയുണര്‍ന്നത് മരണം പെയ്ത അത്താഴപ്പുലരിയിലേക്ക്, തെരുവുകള്‍ രക്തക്കളം; ഇന്നും തുടരുന്ന ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണത്തിലെ മരണം 420 കവിഞ്ഞു

'ഗസ്സ മുനമ്പില്‍നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ഏറെ ഭയാനകം എന്ന് പറയുന്നതിനുമപ്പുറമാണ്. 130ലധികം കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് അവിടെ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങളില്‍ ഒറ്റ ദിവസം കൊണ്ട് ഇത്രയേറെ ആളുകള്‍ കൊല്ലപ്പട്ട സംഭവം ഉണ്ടായിട്ടില്ല' അക്രമത്തെ അപലപിച്ച്  കാതറിന്‍ റസ്സല്‍ പറഞ്ഞു.

ആക്രമണങ്ങള്‍ ജീവന്‍ അപഹരിക്കുക മാത്രമല്ല ചെയ്യുന്നത്, ഇതിനകം തന്നെ ദുര്‍ബലരായ ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

'കുട്ടികളും കുടുംബങ്ങളും ഉറങ്ങിക്കിടക്കുന്ന  താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ക്ക് നേരെയായിരുന്നു ചില ആക്രമണങ്ങള്‍. ഗസ്സയില്‍ ഒരിടവും സുരക്ഷിതമല്ല എന്നതിന്റെ മറ്റൊരു ഭീകരമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്' അവര്‍ ചൂണ്ടിക്കാട്ടി. 

ഗസ്സയിലെ ഇപ്പോഴത്തെ സാഹചര്യവും അവര്‍ തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്‌റാഈലിന്റെ ഉപരോധത്തെ കുറിച്ചും അവര്‍ എടുത്തു പറഞ്ഞു. 

'16 ദിവസമായിരിക്കുന്നു മാനുഷിക സഹായവുമായുള്ള അവസാന ട്രക്ക് ഗസ്സയിലേക്ക് വന്നിട്ട്.   കൂടാതെ, പ്രധാന ഡീസലൈനേഷന്‍ പ്ലാന്റിലേക്കുള്ള (കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിച്ച് ശുദ്ധീകരിക്കുന്ന പ്ലാന്റ്) വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇത് കുടിവെള്ളത്തിന്റെ ലഭ്യത ഗണ്യമായി കുറച്ചു' അവര്‍ പറഞ്ഞു.

 15 മാസത്തിലധികം നീണ്ട യുദ്ധം സഹിച്ചവരാണ് ഗസ്സയിലെ പത്ത് ലക്ഷം വരുന്ന കുഞ്ഞുങ്ങള്‍. അവരെ വീണ്ടും ഭയത്തിന്റെയും മരണത്തിന്റെയും ലോകത്തേക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണ്. ഈ ആക്രമണങ്ങളും ക്രൂരതയും ഉടന്‍ അവസാനിപ്പിക്കണം- കാതറിന്‍ റസ്സല്‍ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര മാനുഷിക നിയമം എല്ലാ കക്ഷികളും മാനിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മാനുഷിക സഹായം ഉടനടി ലഭ്യമാക്കാന്‍ അനുവദിക്കണം. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കണം.  എല്ലാ ബന്ദികളെയും മോചിപ്പിക്കണം - അവര്‍ ആവശ്യപ്പെട്ടു. 

 

 

In a shocking attack, Israeli airstrikes in Gaza have killed over 130 children within hours. UNICEF chief Catherine Russell states this is the highest child death toll in a single day in the past 18 months. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹമുറപ്പിച്ചത് 21കാരിയുമായി; വിവാഹ വേഷമണിഞ്ഞ് മണ്ഡപത്തിലെത്തിയതോ പെണ്ണിന്റെ അമ്മ

National
  •  6 days ago
No Image

വ്യാജ രേഖകള്‍ ഉപയോഗിച്ച് കുവൈത്തിലേക്ക് കടക്കാന്‍ ശ്രമം; യുവതിയെ ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി

Kuwait
  •  6 days ago
No Image

സ്വര്‍ണത്തിന് ഇനിയും വില കൂടാം;  നിക്ഷേപകര്‍ക്ക് പണിക്കൂലിയില്ലാതെ സ്വര്‍ണം വാങ്ങാന്‍ വഴിയുണ്ട്, ലാഭവും കിട്ടും 

Business
  •  6 days ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  6 days ago
No Image

ദുബൈയില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ അവതരിപ്പിക്കാന്‍ അപ്പോളോ ഗോ; പരീക്ഷണയോട്ടം ഉടന്‍

uae
  •  6 days ago
No Image

കശ്മീരില്‍ മിന്നല്‍ പ്രളയം; മണ്ണിടിച്ചിലില്‍ മൂന്ന് മരണം; കനത്ത നാശനഷ്ടം

National
  •  6 days ago
No Image

മുംബൈക്ക് കനത്ത തിരിച്ചടി; ഹൈദരാബാദിനെ തകർത്തവൻ ചെന്നൈക്കെതിരെ കളിക്കില്ല

Cricket
  •  6 days ago
No Image

ഇസ്‌റാഈല്‍ ആക്രമണം രൂക്ഷം; കൊന്നൊടുക്കിയത് 64 ലേറെ മനുഷ്യരെ, ഹമാസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ നെതന്യാഹു 

International
  •  6 days ago
No Image

നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു; ഡ്രൈവർക്ക് പരിക്ക്

National
  •  6 days ago
No Image

കേന്ദ്രമന്ത്രിയുടെ ബന്ധുവിന് ദുബൈയില്‍ കമ്പനിയുണ്ടെന്ന് പറഞ്ഞ് വിസ തട്ടിപ്പ്; എറണാകുളം ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട് പിറ്റേന്ന് ബിജെപി നേതാവിനെതിരേ കേസ്

Kerala
  •  6 days ago