HOME
DETAILS

പ്രവാസികൾക്ക് ആശ്വസിക്കാം; ഇന്ത്യ യുഎഇ വിമാന നിരക്കുകൾ കുറയും

  
March 20, 2025 | 5:23 AM

India-UAE Flight Fares to Drop by 20 in the Next Five Years

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യക്കും യുഎഇക്കും ഇടയിലുള്ള വിമാന നിരക്കുകളിൽ 20 ശതമാനത്തോളം കുറവ് സംഭവിക്കും. സിഎൻബിസി-ടിവി18 ന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾനാസർ അൽഷാലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടിക്കറ്റ് നിരക്കുകളിലെ ഈ കുറവ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഏകദേശം 100 കോടി രൂപയോളം ലാഭിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഎഇ ഇന്ത്യയുമായി 4:1അനുപാതത്തിലുള്ള എയർ കണക്റ്റിവിറ്റി ക്രമീകരണം നിർദ്ദേശിച്ചിട്ടുണ്ടെന്ന് അൽഷാലി വെളിപ്പെടുത്തി. ഈ നിർദ്ദേശ പ്രകാരം, ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നാല് അധിക വിമാനങ്ങൾ സർവിസ് നടത്താനോ യുഎഇ വിമാനക്കമ്പനികൾക്ക് അനുവദിക്കുന്ന ഓരോ അധിക വിമാനത്തിനും സീറ്റ് ശേഷി വർദ്ധിപ്പിക്കാനോ അനുവാദമുണ്ടാകും. അതേസമയം, ഈ സംരംഭം താൽക്കാലികമാണെന്നും ഇന്ത്യൻ വിമാനക്കമ്പനികൾ അവരുടെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനായി മുന്നോട്ടു വന്നാൽ 3:1, 2:1, അല്ലെങ്കിൽ 1:1 അനുപാതത്തിലേക്ക് ഇത് മാറാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

വ്യോമയാന മേഖലക്ക് പുറമെ, ഇന്ത്യയും യുഎഇയും തങ്ങളുടെ ഉഭയകക്ഷിബന്ധവും ശക്തിപ്പെടുത്തുകയാണ്. പ്രതിവർഷം 15 ശതമാനം നിരക്കിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഉഭയകക്ഷി വാണിജ്യം നിലവിൽ 80 ബില്യൺ യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. കൂടാതെ, പ്രതിരോധം, പെട്രോളിയം കരുതൽ ശേഖരത്തിന്റെ വിപുലീകരണം, ജീനോം സീക്വൻസിംഗ്, ഡാറ്റാ സെന്ററുകൾ തുടങ്ങിയ പുതിയ മേഖലകളുടെ വികസനത്തിലും ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ യുഎഇ ആഗ്രഹിക്കുന്നുണ്ടെന്ന് അൽഷാലി വ്യക്തമാക്കി. 

India-UAE flight fares are expected to decrease by 20% over the next five years, according to India's UAE Ambassador Abdulnasser Alshaali in an interview with CNBC-TV18. This reduction could help Indian travelers save approximately ₹100 crore.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്:  നാള്‍വഴികള്‍

Kerala
  •  a day ago
No Image

'ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തി'; രാഹുൽ മാങ്കുട്ടത്തിനെതിരെ അതിജീവിതയുടെ മൊഴി കോടതിയിൽ

Kerala
  •  a day ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു;  ഇന്ന് റദ്ദാക്കിയത് 400 ലേറെ ഫ്‌ളൈറ്റുകള്‍

National
  •  a day ago
No Image

25 വയസ്സുകാരനായ എംസിഎ വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

National
  •  a day ago
No Image

62 മിനിറ്റ് കരിമരുന്ന് പ്രയോഗം, 6,500 ഡ്രോണുകൾ അണിനിരക്കുന്ന ഡ്രോൺ ഷോ; ന്യൂഇയർ ആഘോഷം കളറാക്കാൻ അൽ വത്ബ

uae
  •  a day ago
No Image

റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ മണിക്കൂറുകൾക്കകം കണ്ടെത്തി; സിസിടിവി തുണയായി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

crime
  •  a day ago
No Image

കോട്ടയത്ത് ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

crime
  •  a day ago
No Image

5 വര്‍ഷത്തെ റസിഡന്റ് ഐഡി സംവിധാനം അവതരിപ്പിച്ച് സൗദി; ഇനി ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തമാകും  

Saudi-arabia
  •  a day ago
No Image

ആകാശം നിറഞ്ഞ് 1,000 ഡ്രോണുകൾ; ദൃശ്യവിരുന്നൊരുക്കി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ

uae
  •  a day ago
No Image

സിനിമാമേഖല ആടിയുലഞ്ഞു, സര്‍വാധിപത്യത്തില്‍ നിന്ന് സംപൂജ്യനായി, കിരീടം തിരിച്ചു പിടിക്കുമോ ദിലീപ്

Kerala
  •  a day ago