HOME
DETAILS

കൊന്ന് കൊതി തീരാതെ ഇസ്‌റാഈല്‍; ആകാശത്തും ഭൂമിയിലും ബോംബ് വര്‍ഷം, മൂന്നു ദിവസത്തിനുള്ളില്‍ ഇല്ലാതാക്കിയത് 600 ഓളം മനുഷ്യരെ 

  
Farzana
March 21 2025 | 02:03 AM

Israels Ongoing Airstrikes in Gaza City Amid Intense Military Campaign

ഗസ്സ സിറ്റി: ലോകരാജ്യങ്ങളുടെ എതിര്‍പ്പവഗണിച്ച് യു.എസ് പിന്തുണയോടെ ഗസ്സയിലെ നിരപരാധികളെ ബോംബിട്ട് കൊല്ലുന്നതു തുടര്‍ന്ന് ഇസ്‌റാഈല്‍. മൂന്നു ദിവസമായി തുടരുന്ന ആക്രമണത്തില്‍ 590ലേറെ ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍  കൊന്നൊടുക്കിയത്. 

 ഇന്നലെ മാത്രം 110 ഫലസ്തീനികളാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ മൂന്നു ദിവസത്തിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 506 ആയി. ഇതില്‍ 200 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. 909ലേറെ പേര്‍ക്ക് പരുക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനിടെ ഗസ്സയില്‍ കരയാക്രമണവും തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലും ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

എവിടേക്കും ഒന്ന് മാറി നില്‍ക്കാന്‍ പോലും ഇടം നല്‍കാതെ തെക്കു ഭാഗത്തും വടക്കു ഭാഗത്തും ഒരേസമയം ആക്രമണം നടത്തുന്നതാണ് ഇസ്‌റാഈല്‍ ഇത്തവണ സ്വീകരിച്ച രീതി. തെക്കന്‍ ഗസ്സയിലെ റഫയില്‍ കരസേന ആക്രമണം നടത്തുകയാണെന്നും ബൈത്ത് ലാഹിയ പട്ടണത്തിനും മധ്യ പ്രദേശങ്ങള്‍ക്കും സമീപം വടക്കന്‍ ഭാഗത്തേക്ക് സൈന്യം അതിക്രമിച്ചു കയറുകയാണെന്നും സയണിസ്റ്റ് സേന തന്നെ അറിയിച്ചു. ഉപരോധത്തില്‍ നരകിക്കുന്ന ഗസ്സക്കാരെ വീണ്ടും നാടുകടത്താനുള്ള ശ്രമത്തിലാണ് ഇസ്‌റാഈല്‍. ഖാന്‍ യൂനുസിലെ ജനങ്ങളോട് എത്രയും പെട്ടെന്ന് താമസസ്ഥലം ഉപേക്ഷിച്ച് പോകാന്‍ സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 

അതേസമയം ഗസ്സ ആക്രമണം പുനരാരംഭിച്ചതിനെതിരായ ജനരോഷം ഇസ്‌റാഈലില്‍ ശക്തിപ്രാപിച്ചു. പടിഞ്ഞാറന്‍ ജറൂസലേമിലെ നെതന്യാഹുവിന്റെ വസതിക്കു പുറത്തുനടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ബാരിക്കേഡ് തകര്‍ത്തെത്തിയ പ്രതിഷേധക്കാരെ നേരിടാന്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഗസ്സ ആക്രമണം ഹമാസിന്റെ പിടിയിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കള്‍. 

അതിനിടെ ഇസ്‌റാഈലിന് നേരെ ഹമാസ് റോക്കറ്റ് അയച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തലിന് ശേഷം ആക്രമണം പുനരാരംഭിച്ച  ഇസ്‌റാഈലിന് നേരെ ഹമാസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ആദ്യ ആക്രമണമാണിത്.  

ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ യമനിലെ ഹൂത്തികള്‍ ഇസ്റാഈലിലേക്ക് ഹൈപ്പര്‍സോണിക് മിസൈല്‍ ആക്രമണം നടത്തി. അധിനിവിഷ്ട ജഫയിലെ ബെന്‍ഗൂറിയന്‍ വിമാനത്താവളമാണ് ആക്രമണത്തിനിരയായത്. അവിടേക്ക് രണ്ട് ഹൈപ്പര്‍സോണിക് മിസൈലുകള്‍ അയച്ചതായി ഹൂത്തി വക്താവ് യഹ്‌യ സരീ അറിയിച്ചു. ആക്രമണം ലക്ഷ്യം കണ്ടതായും അദ്ദേഹം അവകാശപ്പെട്ടു.
 
അതേസമയം മിസൈല്‍ ലക്ഷ്യത്തിലെത്തും മുമ്പേ തകര്‍ത്തതായി ഇസ്റാഈല്‍ സൈന്യം അറിയിച്ചു. യമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം നടന്നതിനു പിന്നലെ ഇത് രണ്ടാംതവണയാണ് ഹൂത്തികള്‍ ഇസ്റാഈലിലേക്ക് മിസൈല്‍ ആക്രമണം നടത്തുന്നത്. ഹൂത്തികളെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും അവര്‍ക്ക് ആയുധം നല്‍കുന്നത് ഇറാന്‍ നിര്‍ത്തണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

 

Israel, with U.S. support, continues airstrikes on Gaza City, killing over 590 Palestinians, including 200 children, in just three days. The ongoing military campaign has caused significant casualties, with over 900 injured.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  4 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  4 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  4 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  4 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  4 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  4 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  4 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  4 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  4 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  4 days ago