26 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാലു കിലോഗ്രാം വീതം അരി നല്‍കും
തിരുവനന്തപുരം: നാലു കിലോഗ്രാം വീതം അരി ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും. 26,16,657 വിദ്യാര്‍ത്ഥികള്‍ക്കാണ് അരി ലഭിക്കുക. പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
സ്‌കൂള്‍ അവധിക്കാലത്തിനു മുമ്പായി വിദ്യാര്‍ഥികള്‍ക്ക് അരി വിതരണം ചെയ്യും. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈക്കോ) കൈവശം സ്റ്റോക്ക് ഉള്ള 17,417 മെട്രിക് ടണ്‍ അരിയില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കുന്ന ഉത്തരവും പുറത്തിറങ്ങി. അരി സപ്ലൈകോ സ്‌കൂളുകളില്‍ നേരിട്ട് എത്തിച്ച് നല്‍കുന്നതാണ്.
In Thiruvananthapuram, 4 kilograms of rice will be distributed to students included in the midday meal program
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."