കൃഷി ഭവനുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കും: ഇ.പി ജയരാജന്‍
ഉരുവച്ചാല്‍: കര്‍ഷകരുടെ അധ്വാനത്തിന് ന്യായമായ പ്രതിഫലം ലഭിക്കാന്‍ കൃഷി ഭവനുകളില്‍ ആവിശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍.
ക്ഷീര കര്‍ഷകര്‍ഷകരെ ആനുകൂല്യങ്ങളും സബ്‌സിഡികളും നല്‍കി സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ ക്ഷീരസംഗമവും മാലൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ രജത ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന ആദരിച്ചു.
ക്ഷീരസംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകരെ കണ്ണൂര്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറകടര്‍ ജെയിന്‍ ജോര്‍ജ് ആദരിച്ചു. മാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി അശോകന്‍ മാലൂര്‍ ക്ഷീര സംഘത്തിലെ ക്ഷീരകര്‍ഷക പെന്‍ഷന്‍കാരെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു യുവകര്‍ഷകനെ ആദരിച്ചു.
ഏറ്റവും പ്രായം കൂടിയ കര്‍ഷകരെ വി.ടി ചാക്കോ ആദരിച്ചു. എം.എം ജോസഫ് മെഡിക്കല്‍ ക്ലെയിം വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."