HOME
DETAILS

ഇരിട്ടി താലൂക്ക്‌സഭ വീഴാറായ വന്മരങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കണം

  
backup
September 04, 2016 | 12:08 AM

%e0%b4%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%ad-%e0%b4%b5%e0%b5%80%e0%b4%b4%e0%b4%be



ഇരിട്ടി: റോഡരികിലെ വീഴാറായി നില്‍ക്കുന്ന വന്മരങ്ങളും ഗതാഗത കുരുക്കുമാണ് ഇരിട്ടിയിലെ പ്രധാന പ്രശ്‌നമെന്ന് താലൂക്ക് സഭയില്‍ ആക്ഷേപം. ഇരിട്ടി പാലത്തില്‍ ഗതാഗത നിയന്ത്രണത്തിന് പൊലിസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊതുമരാമത്ത് എന്‍ജിനിയര്‍ പ്രശാന്ത് പറഞ്ഞു.
താലൂക്കിലെ മുഴുവന്‍ റോഡരികിലും വന്മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നുണ്ടെണ്ടന്നും ഒട്ടേറെ പരാതികള്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്ഷേപമുന്നയിച്ചു. സോഷ്യല്‍ ഫോറസ്ട്രിയുടെ അനുമതിയില്ലാത്തതു കൊണ്ടണ്ടാണ് മരം മുറിക്കാത്തതെന്ന് പൊതുമരാമത്ത് എന്‍ജിനിയര്‍ പറഞ്ഞു. എന്നാല്‍ അപകട രീതിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചതായി എം.എല്‍.എ സഭയെ അറിയിച്ചു.
ഇരിട്ടിയില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് പ്രധാന കാരണം പാലത്തിലെ കുണ്ടണ്ടും കുഴികളും, പിന്നെ കാര്യക്ഷമമല്ലാത്ത പൊലിസിനെ വച്ചുള്ള ട്രാഫിക് നിയന്ത്രവുമാണെന്നും ആക്ഷേപം ഉയര്‍ന്നു. ഓണക്കാലത്ത് ഇരിട്ടിയില്‍ ഉണ്ടണ്ടാകാന്‍ സാധ്യതയുള്ള വന്‍ ഗതാഗത കുരുക്ക് നേരിടാന്‍ പാലത്തിലെ കുണ്ടണ്ടും കുഴികളും അടക്കാന്‍ ബിറ്റുമിന്‍ ടാര്‍ ഉപയോഗിക്കണമെന്നും,വലിയ വാഹനങ്ങള്‍ കടത്തി വിടുന്നത് നിയന്ത്രിക്കണമെന്നും ഗതാഗത നിയന്ത്രണത്തില്‍ പരിചയ സമ്പന്നരായ പൊലിസിനെ നിയമിക്കണമെന്നും ആവശ്യമുയര്‍ന്നു. ആറളം പഞ്ചായത്തിലെ ഫാം പുനരധിവാസ മേഖലയിലും വീര്‍പ്പാട് ടൗണിലും വ്യാജ മദ്യം വ്യാപകമായി ഒഴുകുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പരാതിപ്പെട്ടു. ഇതിന് പരിഹാരം കാണാന്‍ പഞ്ചായത്ത് തല മീറ്റിംഗ് വിളിച്ചു ചേര്‍ക്കാന്‍ എം.എല്‍.എ എക്‌സൈസ് അധികൃതരോട് ആവശ്യപ്പെട്ടു. റേഷന്‍ കടകളില്‍ നിന്നും ലഭിക്കുന്ന അരിയും മറ്റ് സാധനങ്ങളും കൃത്യമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടേണ്ടായെന്ന് ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കണമെന്നും പലപ്പോഴും പല റേഷന്‍ കടകളില്‍ നിന്നും കൃത്യമായ രീതിയില്‍ സാധനങ്ങള്‍ ലഭിക്കാറില്ലെന്നും ചില റേഷന്‍ കടകളില്‍ നിന്നും ഉയര്‍ന്ന വിലയ്ക്ക് സാധനങ്ങള്‍ മറിച്ചു വില്‍ക്കുന്നുണ്ടെണ്ടന്നും പരാതി ഉയര്‍ന്നു.
അടുത്ത താലൂക്ക് സഭ ചേരുന്നതിന്റെ അഞ്ച് ദിവസം മുമ്പെങ്കിലും പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്നു നടപടി സ്വീകരിച്ചതിന്റെ റിപ്പോര്‍ട്ട് താലൂക്ക് സഭയില്‍ അറിയിക്കാന്‍ കഴിയുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
സഭയില്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ജനപ്രതിനിധികളും വിവിധ വകുപ്പിനെ പ്രതിനിധീകരിച്ചുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു, എം.എല്‍.എ സണ്ണി ജോസഫ് അധ്യക്ഷനായി. തഹസില്‍ദാര്‍ കെ ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  2 months ago
No Image

മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി

Kerala
  •  2 months ago
No Image

ഭരണമാറ്റമോ തുടർച്ചയോ? ജനഹിതമറിയാം നാളെ

Kerala
  •  2 months ago
No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  2 months ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  2 months ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  2 months ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  2 months ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  2 months ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  2 months ago