HOME
DETAILS

കേരളത്തിൽ എയിംസ് സ്ഥാപിക്കുമോ? കേന്ദ്രം അനുകൂലമെന്ന് കെ.വി. തോമസ്

  
March 24, 2025 | 3:55 PM

AIIMS in Kerala Centre Favourable Says KV Thomas

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യത്തെക്കുറിച്ച് ഡൽഹിയിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയതായി സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്. കേന്ദ്രം അനുകൂല സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന സെക്രട്ടറി അങ്കിത മിശ്ര ബുണ്ടേലയുമായി തോമസ് കൂടിക്കാഴ്ച നടത്തി. കേരള ഹൗസിലെ അഡീഷണൽ റെസിഡന്റ് കമ്മീഷണർ ചേതൻ കുമാർ മീണ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കേന്ദ്ര സർക്കാർ അനുവദിക്കുന്ന പുതിയ നാലു എയിംസ് സ്ഥാപനങ്ങളിൽ ഒന്ന് കേരളത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇൻസ്റ്റിറ്റ്യൂട്ടിന് സംസ്ഥാന സർക്കാർ കോഴിക്കോട് സ്ഥലം നിർദ്ദേശിച്ചു. എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം താത്പര്യം പ്രകടിപ്പിച്ചതായി തോമസ് അറിയിച്ചു.

തുടർന്നും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്ര ധനസഹായം ലഭിച്ചതായും തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജുകളുടെ നവീകരണത്തിനായി കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം ഉറപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

അന്തിമ അംഗീകാരം ലഭിക്കുന്നതിന് മുൻപ്, കേന്ദ്ര സംഘം എയിംസ് സ്ഥാപിക്കാനുള്ള സ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങൾ, റോഡ്, റെയിൽ, വ്യോമ ഗതാഗത സൗകര്യങ്ങൾ, ദേശീയപാതകളുടെ സമീപ്യത എന്നിവ വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റ് സമ്മേളനം കഴിയുന്നതോടെ സംഘം സ്ഥലപരിശോധനയ്ക്ക് വരുമെന്നും മുതിർന്ന സെക്രട്ടറി അറിയിച്ചു.

Kerala’s special representative in Delhi, KV Thomas, held discussions with the Union Health Ministry regarding the establishment of AIIMS in Kerala. The Centre has shown a positive stance, and one of the four new AIIMS institutes may be allocated to the state. The Kerala government has proposed Kozhikode as the location. A central team will assess infrastructure before final approval.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ആരാധകർക്ക് സുവർണ്ണാവസരം; മെസ്സിക്കൊപ്പം ചിത്രമെടുക്കാം, അത്താഴം കഴിക്കാം; സ്വകാര്യ കൂടിക്കാഴ്ചാ പാക്കേജുകൾ പ്രഖ്യാപിച്ചു

Football
  •  3 days ago
No Image

30,000 അടി ഉയരത്തിൽ വെച്ച് വിമാന ജീവനക്കാരന് കടുത്ത ശ്വാസംമുട്ടൽ; രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

uae
  •  3 days ago
No Image

ഇൻഡിഗോയ്ക്ക് കടിഞ്ഞാണിട്ട് ഡിജിസിഎ; യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ യാത്രാ വൗച്ചറും

National
  •  3 days ago
No Image

'ഇനി പാലക്കാട്ട് തന്നെ തുടരും'; രാഹുല്‍ എംഎല്‍എ ഓഫീസില്‍

Kerala
  •  3 days ago
No Image

യാത്രാ വിലക്ക് മുൻകൂട്ടി അറിയാൻ ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിൽ പുതിയ ഓപ്ഷൻ, എങ്ങനെ പരിശോധിക്കാം?

uae
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് മൂലം പരീക്ഷാ തീയതികളിൽ മാറ്റം; സ്കൂളുകൾക്ക് 12 ദിവസത്തെ ക്രിസ്മസ് അവധി

Kerala
  •  3 days ago
No Image

ലഹരി ഉപയോഗിച്ച ശേഷം അമ്മയെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി; നിര്‍ണ്ണായക ഇടപെടലുമായി ഷാര്‍ജ പൊലിസ്‌

uae
  •  3 days ago
No Image

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടി ; കേരളത്തിലും ബംഗാളിലും മാറ്റമില്ല

National
  •  3 days ago
No Image

നാടുകടത്തലും ജയിൽ ശിക്ഷയും ലഭിക്കാവുന്ന യുഎഇയിലെ 7 വിസ ലംഘനങ്ങൾ | uae visa violations

uae
  •  3 days ago
No Image

ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്തി സഊദി-​ബ്രിട്ടീഷ് വിദേശകാര്യമന്ത്രിമാർ

Saudi-arabia
  •  3 days ago