HOME
DETAILS

ആഫ്രിക്കയില്‍ മലയാളികളടക്കം 10 കപ്പല്‍ ജീവനക്കാരെ തട്ടിക്കൊണ്ടു പോയി

  
March 25, 2025 | 2:13 AM

10 ship crew members including Malayalis kidnapped in Africa

കാസര്‍കോട്: ആഫ്രിക്കയില്‍ രണ്ടു മലയാളികള്‍ അടക്കം 10 കപ്പല്‍ ജീവനക്കാരെ തട്ടിക്കൊണ്ടു പോയി. കാസര്‍കോട് കോട്ടിക്കുളം സ്വദേശി രാജീന്ദ്രന്‍ ഭാര്‍ഗവനും മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ചും പേരും മൂന്നു വിദേശികളും ഉള്‍പ്പെടെ 10 കപ്പല്‍ ജീവനക്കാരെയാണ് ആഫ്രിക്കയിലെ കടല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയത്.

ആഫ്രിക്കയിലെ ലോമോ തുറമുഖത്തു നിന്നും കാമറൂണിലേക്ക് തിരിച്ച ചരക്ക് കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത് ജീവനക്കാരെ ബന്ധികളാക്കിയത്. 18 ജീവനക്കാരില്‍ 10 പേരെ തട്ടിക്കൊണ്ടു പോയശേഷം കൊള്ളക്കാര്‍ കപ്പല്‍ ഒഴിവാക്കി എന്നാണ് വിവരം. മാര്‍ച്ച് 17 രാത്രി 11:30ന് ശേഷം രജീന്ദ്രനെ ബന്ധപ്പെടാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിട്ടില്ല.

പനാമ രജിസ്‌ട്രേഷനുള്ള വീറ്റൂ റിവര്‍ കമ്പനിയുടെതാണ് തട്ടിക്കൊണ്ടുപോയ കപ്പല്‍. വീറ്റൂ റിവര്‍ കമ്പനി 18ന് രജീന്ദ്രന്റെ ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതാണെന്നാണ് കമ്പനി അറിയിച്ചതെങ്കിലും രജീന്ദ്രനുമായി നേരിട്ട് സംസാരിക്കാന്‍ വീട്ടുകാര്‍ക്ക് കഴിയുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയല്ല! ലോകത്തിലെ മികച്ച താരം അവനാണ്: തെരഞ്ഞെടുപ്പുമായി മുൻ ഇംഗ്ലണ്ട് താരം

Football
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ 4 ദിവസത്തേക്ക് എസ്.ഐ.ടി കസ്റ്റഡിയില്‍ വിട്ടു, ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

Kerala
  •  2 days ago
No Image

വിദ്വേഷ പ്രസംഗം: കര്‍ണാട ആര്‍.എസ്.എസ് നേതാവിനെതിരെ എഫ്.ഐ.ആര്‍; സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനും കേസ്

National
  •  2 days ago
No Image

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: സഹീർ ഖാൻ

Cricket
  •  2 days ago
No Image

ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി മുഖ്യമന്ത്രി; നടപടി മില്ലുടമകള്‍ ഇല്ലെന്ന് പറഞ്ഞ്, സി.പി.ഐയോടുള്ള എതിര്‍പ്പെന്ന് ആരോപണം

Kerala
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക: ആറാം സ്ഥാനത്ത് കുവൈത്ത്; ​ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത് ഒമാൻ

Kuwait
  •  2 days ago
No Image

ലുലുമാളിലെ പാര്‍ക്കിങ് ഫീസിനെതിരായ ഹരജി തള്ളി; കെട്ടിട ഉടമയ്ക്ക് ഫീസ് പിരിക്കാമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ബാങ്കിൽ നിന്ന് പണം പിൻവലിച്ചിറങ്ങിയ സ്ത്രീയെ കബളിപ്പിച്ച് 1,95,000 ദിർഹം കവർന്നു; പ്രതികൾ പിടിയിൽ

uae
  •  2 days ago
No Image

വമ്പൻ നേട്ടം കണ്മുന്നിൽ; ഓസ്‌ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി സഞ്ജു സാംസൺ

Cricket
  •  2 days ago

No Image

'കാലില്‍ ചങ്ങലയിട്ട് 25 മണിക്കൂര്‍ വിമാനയാത്ര, നീര് വന്ന് വീര്‍ത്ത് അനങ്ങാന്‍ പറ്റാത്ത അവസ്ഥ' യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട 50 ഇന്ത്യക്കാര്‍ പറയുന്നു

International
  •  2 days ago
No Image

ടി.പി കേസ് പ്രതികള്‍ക്കായി അസാധാരണ നീക്കം; പ്രതികളെ വിട്ടയക്കുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്ത് നിന്ന്‌ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത്

Kerala
  •  2 days ago
No Image

പുത്തനത്താണിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

Kerala
  •  2 days ago
No Image

കാണുമ്പോൾ സാധാരണ ക്യുആർ കോഡായി തോന്നാം; എന്നാൽ സ്കാൻ ചെയ്താൽ പണി കിട്ടും; 'ക്യൂആർ ഫിഷിംഗ്' തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബൈ

uae
  •  2 days ago