HOME
DETAILS

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഈ വാക്‌സിന്‍ നിര്‍ബന്ധമെന്ന് സഊദി അറേബ്യ

  
March 25, 2025 | 8:01 AM

Saudi Arabia makes this vaccine mandatory for Hajj pilgrims

റിയാദ്: ഈ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന സഊദി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മെനിഞ്ചൈറ്റിസ് വാക്‌സിന്‍ നിര്‍ബന്ധമെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മുമ്പ്, ഈ നിബന്ധന രാജ്യത്തിന് പുറത്തുനിന്ന് എത്തുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മാത്രമേ ബാധകമായിരുന്നുള്ളൂ.

മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഹജ്ജ് പാക്കേജ് ലഭിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തീര്‍ത്ഥാടകര്‍ ഹജ്ജിനു പത്ത് ദിവസം മുമ്പെങ്കിലും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.

ആഭ്യന്തര, അന്താരാഷ്ട്ര തീര്‍ത്ഥാടകരുടെ ആരോഗ്യം സംരക്ഷിച്ചു കൊണ്ട് പുണ്യ ഹജ്ജ് കര്‍മം നിര്‍വഹിക്കേണ്ടുന്നതിന്റെ പ്രാധാന്യവും മന്ത്രാലയം എടുത്തുപറഞ്ഞു. സുരക്ഷിതമായ ഹജ്ജ് സീസണ്‍ ഉറപ്പാക്കാന്‍ തീര്‍ത്ഥാടകര്‍ ഇന്‍ഫ്‌ലുവന്‍സ, കോവിഡ്19 വാക്‌സിനുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ സിഹത്തി ആപ്പ് വഴി വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

രണ്ട് മാസം മുമ്പ്, ഉംറക്കായി പുറപ്പെടുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ ആരോഗ്യ പ്രോട്ടോക്കോളുകളുടെ ഭാഗമായി എല്ലാ ഉംറ തീര്‍ത്ഥാടകരും പുറപ്പെടുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ബന്ധമാക്കിയിരുന്നു. ഫെബ്രുവരി 10 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമം ഇപ്പോള്‍ എല്ലാ ഉംറ തീര്‍ത്ഥാടകര്‍ക്കും നിര്‍ബന്ധമാണ്. മറ്റു വിവരങ്ങൾക്കായി സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ശ്രദ്ധിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ സന്ദർശകർക്കു സ്ഥിരതാമസ അനുമതി

Kuwait
  •  9 days ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതര പൊള്ളല്‍

Kerala
  •  9 days ago
No Image

'ബുള്‍ഡോസര്‍ രാജിനെതിരെ നടത്തിയ വിധിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധി പ്രസ്താവം'  ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്

National
  •  9 days ago
No Image

പാലത്തായി പോക്‌സോ കേസ്: ശിക്ഷിക്കപ്പെട്ട  അധ്യാപകന്‍ കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു 

Kerala
  •  9 days ago
No Image

ആ താരം ബാറ്റ് ചെയ്യാനെത്തുമ്പോൾ സ്റ്റേഡിയം കുലുങ്ങും: ജോ റൂട്ട്

Cricket
  •  9 days ago
No Image

ഉത്തര്‍പ്രദേശില്‍ വിവാഹാഘോഷത്തിനിടെ മൂന്നുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍, കുട്ടിയുടെ നില ഗുരുതരം

National
  •  9 days ago
No Image

സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയും; പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് സി.പി.എം നേതാവിന്റെ വധഭീഷണി

Kerala
  •  9 days ago
No Image

വേണ്ടത് 98 റൺസ് മാത്രം; ചരിത്രത്തിലേക്ക് പറക്കാൻ ഒരുങ്ങി ഹിറ്റ്മാൻ

Cricket
  •  9 days ago
No Image

ദമ്മാമിലെ അല്‍ സൂഖില്‍ വന്‍ അഗ്നിബാധ; മലയാളികളുടെ ഉള്‍പ്പെടെ കടകള്‍ കത്തിനശിച്ചു

Saudi-arabia
  •  9 days ago
No Image

ഒരാഴ്ച്ചക്കിടെ രണ്ട് ശസ്ത്രക്രിയ; വീട്ടമ്മ മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണവുമായി ബന്ധുക്കള്‍

Kerala
  •  9 days ago