HOME
DETAILS

അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ബ്രസീലിനെതിരെ മൂന്ന് ഗോളുകൾ കൂടി ഞങ്ങൾ നേടിയേനെ: അൽവാരസ്

  
March 26, 2025 | 6:56 AM

Julian Alvares talks if lionel messi play against brazil argentina score three more goals in 2026 fifa world cup qualifier

അർജന്റീന: 2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് അർജന്റീന മിന്നും വിജയമാണ് സ്വന്തമാക്കിയത്. സൂപ്പർതാരം ലയണൽ മെസിയില്ലാതെ ആയിരുന്നു അർജന്റീന ബ്രസീലിനെതിരെ കളത്തിൽ ഇറങ്ങിയിരുന്നത്.

മെസിയുടെ അഭാവത്തിലും അർജന്റീന കൂടുതൽ കരുത്തോടെ ബ്രസീലിനെതിരെ വിജയിക്കുകയായിരുന്നു. മത്സരശേഷം മെസി ഈ മത്സരത്തിൽ ഉണ്ടായിരുന്നുവെങ്കിൽ ബ്രസീലിനെതിരെ ഇനിയും ഒരുപാട് ഗോളുകൾ അർജന്റീന നേടുമായിരുന്നുവെന്ന് അർജന്റൈൻ താരം ജൂലിയൻ അൽവാരസ് പറഞ്ഞു. 

"ലയണൽ മെസി ഉണ്ടായിരുന്നുവെങ്കിൽ നമുക്ക് രണ്ടോ മൂന്നോ ഗോളുകൾ കൂടി നേടാൻ സാധിക്കുമായിരുന്നു" ജൂലിയൻ അൽവാരസ് മത്സരശേഷം പറഞ്ഞു. 

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ആദ്യം പ്രഖ്യാപിച്ച അർജന്റീന ടീമിൽ മെസി ഇടം നേടിയിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ താരം പരുക്കിന് പിന്നാലെ പുറത്താവുകയായിരുന്നു. മേജർ ലീഗ് സോക്കർ അറ്റ്ലാൻഡ യൂണൈറ്റഡിനെതിരെയുള്ള മത്സരത്തിലായിരുന്നു മെsക്ക് പരുക്ക്‌ പറ്റിയിരുന്നത്. 

മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ അർജന്റീനയുടെ സർവാധിപത്യമാണ് കാണാൻ സാധിച്ചത്. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ ആയിരുന്നു അർജന്റീന നേടിയത്.  മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ജൂലിയൻ അൽവാരസ് ആണ് അർജന്റീനക്ക് ആദ്യ ലീഡ് സമ്മാനിച്ചത്.

എട്ട് മിനിറ്റുകൾക്ക് ശേഷം എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന രണ്ടാം ഗോളും സ്വന്തമാക്കി. 37ാം  മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്റർ അർജന്റീനക്കായി മൂന്നാം ഗോളും നേടി. ആദ്യപകുതിയിൽ മാത്യൂസ് കുൻഹയിലൂടെ ബ്രസീലും ലീഡ് നേടിയിരുന്നു. 26ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഗുയിലിയാനോ സിമിയോണി നാലാം ഗോളും നേടിയതോടെ അർജന്റീന മത്സരം പൂർണമായും സ്വന്തമാക്കുകയായിരുന്നു. 

നിലവിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന. 14 മത്സരങ്ങളിൽ നിന്നും 10 വിജയവും ഒരു സമനിലയും മൂന്ന് തോൽവിയും അടക്കം 31 പോയിന്റ് ആണ് ലയണൽ സ്കലോണിയുടെയും സംഘത്തിന്റെയും കൈവശമുള്ളത്. ബ്രസീൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുമാണ് ഉള്ളത്. 14 മത്സരങ്ങളിൽ നിന്നും ആറ് വിജയവും മൂന്നു സമനിലയും അഞ്ചു തോൽവിയും അടക്കം 21 പോയിന്റ് ആണ് ബ്രസീലിന്റെ കൈവശമുള്ളത്.

Julian Alvares talks if lionel messi play against brazil argentina score three more goals in 2026 fifa world cup qualifier 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  5 days ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  5 days ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  5 days ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  5 days ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  5 days ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  5 days ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  5 days ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  5 days ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  5 days ago
No Image

തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും

Kerala
  •  5 days ago