HOME
DETAILS

'ഇസ്‌റാഈല്‍ ഭരണഘടനാ പ്രതിസന്ധിയില്‍, നെതന്യാഹു ഭരണകൂടം തകരും' വെളിപെടുത്തലുമായി മുന്‍ പാര്‍ലമെന്റ് അംഗം

  
Web Desk
March 27, 2025 | 8:23 AM

Israel Facing Deep Constitutional Crisis Says Former Knesset Member Moshe Raz

തെല്‍ അവീവ്: ഇസ്‌റാഈല്‍ തകര്‍ച്ചയുടെ വക്കിലെന്നും നെതന്യാഹബു ഭരണകൂടം തകരുമെന്നും വെളിപെടുത്തി മുന്‍ പാര്‍ലമെന്റ് അംഗം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയങ്ങളുടെ ഫലമായി ഇസ്‌റാഈല്‍ തകര്‍ച്ചയുടെ വക്കിലാണെന്നാണ് ഇടതുപക്ഷ മെറെറ്റ്‌സ് പാര്‍ട്ടിയിലെ നെസറ്റ് മുന്‍ അംഗം മോഷെ റാസിന്റെ വെളിപെടുത്തല്‍ 

'രാജ്യം വളരെ ആഴത്തിലുള്ള ഭരണഘടനാ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മുഴുവന്‍ ഭരണകൂടത്തിന്റെയും തകര്‍ച്ചയ്ക്ക് സാധ്യതയുണ്ട്' ന്യൂസ് ഏജന്‍സിയായ അനഡോലുവിന് നല്‍കിയ അഭിമുഖത്തില്‍ റാസ് പറയുന്നു.


അതേസമയം, ഇസ്‌റാഈലിനുള്ളിലെ വിഭാഗീയത ഫലസ്തീനുമായി ബന്ധപ്പെട്ടതല്ലെന്നും മോഷെ റാസ് വ്യക്തമാക്കുന്നു. 

'ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുക, അഴിമതി, അവകാശ ലംഘനങ്ങള്‍ തുടങ്ങി നെതന്യാഹു ചെയ്യുന്ന എല്ലാ കാര്യങ്ങളെയും പിന്തുണക്കുന്ന നെതന്യാഹു പക്ഷക്കാരും നെതന്യാഹുവിന്റെ എതിരാളികളും തമ്മിലാണ് യഥാര്‍ത്ഥ ഭിന്നിപ്പ്. എതിരാളികള്‍ ശക്തായ ഭാഷയില്‍ പ്രതികരിക്കുന്നു. ഇതാണ് യഥാര്‍ത്ഥ പ്രശ്‌നം' റാസ് പറയുന്നു. 

ഇപ്പോള്‍ നടക്കുന്ന അത്രയും ശക്തമായ പ്രതിഷേധങ്ങള്‍ ഇതിന് മുന്‍പ് ഒരിക്കലും ഇസ്‌റാഈല്‍  അഭിമുഖീകരിച്ചിട്ടില്ലെന്നും റാസ് ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ സമീപനങ്ങള്‍ക്കെതിരെ സമീപ ദിവസങ്ങളില്‍ ഇസ്‌റാഈലിലുടനീളം ബഹുജന പ്രതിഷേധങ്ങള്‍ പൊട്ടിപുറപ്പെട്ടത് രാസ് ചൂണ്ടിക്കാട്ടി. ഷിന്‍ബെല്‍റ്റിനെ പുറത്താക്കല്‍, അറ്റോര്‍ണി ജനറല്‍ ഗാലി ബര്‍വ മിയാറയിലെ വിശ്വാസം പിന്‍വലിക്കല്‍ തുടങ്ങി സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരായിരുന്നു പ്രതിഷേധങ്ങള്‍. 

ഇസ്‌റാഈലി ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നത് ഒഴിവാക്കാന്‍ ഗസ്സയിലെ വ്യോമാക്രമണം ഇസ്‌റാഈല്‍ അവസാനിപ്പിക്കണമെന്നും  പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ വലിയൊരു ഭാഗം ഇതിനെ പിന്തുണക്കുന്നുണ്ടെന്നും റാസ് പറഞ്ഞു. ഇസ്‌റാഈല്‍ ഒരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ആവര്‍ത്തിച്ച റാസ്  ഒരു ആഭ്യന്തര യുദ്ധം ഉണ്ടാകുമെന്ന് പറയാന്‍ ആകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധങ്ങളെ പകുതി പേര്‍ പിന്തുണക്കുമ്പോള്‍ ബാക്കി പകുതി പേര്‍ എതിര്‍ക്കുന്നവരാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി. 
ഇസ്‌റാഈലികള്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്, അതിനാല്‍ ഇസ്‌റാഈല്‍ ഒരു ആഭ്യന്തര യുദ്ധത്തെ അഭിമുഖീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, എന്നാല്‍ ഇസ്‌റാഈലി വലതുപക്ഷത്തിന്റെ ഒരു ഭാഗം ഫലസ്തീനികളെയും ഇസ്‌റാഈലികളെയും ഒരുപോലെ അക്രമിക്കും. അത് വളരെ അപകടകരമാണ്. എന്നിരുന്നാലും, ഇസ്‌റാഈലികള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഭൂരിപക്ഷം വലതുപക്ഷവും പങ്കുചേരുന്നതായി ഞാന്‍ കാണുന്നില്ല- അദ്ദേഹം പറഞ്ഞു. 

ഫലസ്തീനിലെ ഇസ്‌റാഈല്‍ സൈനിക നീക്കം രാജ്യത്ത് വലിയ പ്രതിസന്ധിക്ക് വഴി വെച്ചതായി നേരത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫലസ്തീനില്‍ ആക്രമണങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ ഇസ്‌റാഈല്‍ സാമ്പത്തിക, സാമൂഹിക, വൈകാരിക, രാഷ്ട്രീയ മേഖലകളിലെല്ലാം അഭൂതപൂര്‍വമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു റിപ്പോര്‍ട്ടുകള്‍. മുഖ്യധാരാ മാധ്യമങ്ങള്‍ സത്യം മറച്ചുവെക്കുകയാണെന്നും കണക്കുകള്‍ പുറത്തു കൊണ്ടു വരുന്ന വസ്തുത മറ്റൊന്നാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

അഭൂതപൂര്‍വമായ സാമ്പത്തിക നഷ്ടങ്ങളാണ് ഗസ്സയില്‍ സൈനിക നടപടിക്ക് പിന്നാലെ ഇസ്‌റാഈല്‍ അഭിമുഖീകരിക്കുന്നതെന്ന് 2025 മാര്‍ച്ച് 21 ന് പുറത്തു വന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതം രാജ്യത്ത് നടക്കുന്ന സംഘര്‍ം വലിയൊരു വിഭാഗമം ജനത്തെ മാനസിക ആഘ്ാതങ്ങളിലേക്ക് തള്ളിവിട്ടിട്ടുണ്ട്.- റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല മുന്‍ മൊസാദ് മേധാവി ഉള്‍പെടെ സര്‍ക്കാറിനെതിരെ പരസ്യമായി രംഗത്തു വന്നതും തിരിച്ചടിയാണ്. ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള എതിര്‍പ്പും ഒരു കാരണമാണ്. എല്ലാം ചേര്‍ന്ന് ഇസ്‌റാഈലിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

 

Former Knesset member Moshe Raz warns of Israel's deepening constitutional crisis under Prime Minister Netanyahu’s leadership, highlighting widespread public protests against government decisions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച; അലന്റെ മരണകാരണം ഹൃദയത്തിനേറ്റ മുറിവ്; കാപ്പ കേസ് പ്രതി കസ്റ്റഡിയില്‍ 

Kerala
  •  4 days ago
No Image

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഹമാസ്

International
  •  4 days ago
No Image

ആന്ധ്രയിലെ ഏറ്റവും വലിയ മാളുകളിലൊന്നാകാന്‍ വിശാഖപട്ടണം ലുലു മാള്‍; മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് എം.എ യൂസഫലി

Business
  •  4 days ago
No Image

എഴുത്തുകാര്‍ സൂക്ഷ്മ രാഷ്ട്രീയമാണെഴുതേണ്ടത്: ഇ.സന്തോഷ് കുമാര്‍

uae
  •  4 days ago
No Image

മോചിതനായി രണ്ട് മാസം തികയുമ്പോൾ അസം ഖാൻ വീണ്ടും ജയിലിലേക്ക്; മകനെയും തടവിന് ശിക്ഷിച്ചു 

National
  •  4 days ago
No Image

ഡല്‍ഹി സ്ഫോടനം: ആരോപണങ്ങള്‍ നിഷേധിച്ച് പ്രതികളുടെ കുടുംബം, നിഷ്പക്ഷ അന്വേഷണം വേണം

National
  •  4 days ago
No Image

കുടുംബത്തിന്റെ കൂട്ടക്കൊല മുതല്‍ വധശിക്ഷ വരെ; ഷെയ്ഖ് ഹസീനയുടെ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം

International
  •  4 days ago
No Image

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിയ വൈഷ്ണ സുരേഷിന്റെ ഹിയറിങ് ഇന്ന്; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Kerala
  •  4 days ago
No Image

ബുക്കര്‍ സമ്മാനം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയതിനുള്ള അംഗീകാരം: ബാനു മുഷ്താഖ്

uae
  •  4 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  4 days ago