HOME
DETAILS

യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ട് പിഴകളും നിയമങ്ങളും

  
March 28 2025 | 15:03 PM


ദുബൈ:  അടുത്തിടെ പാസ്സാക്കിയ യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. കീശ കാലിയാകാതിരിക്കാൻ പിഴകളെ സംബന്ധിച്ചും നിയമങ്ങളെ സംബന്ധിച്ചും അറി‍ഞ്ഞിരിക്കേണ്ടത് വളരെ അനിവാര്യമാണ്. പുതുക്കിയ നിയമത്തിലെ പ്രധാന മാറ്റങ്ങളെക്കുറിച്ച് പരിശോധിക്കാം. പുതിയ നിയമത്തിൽ കുറഞ്ഞ ഡ്രൈവിംഗ് പ്രായം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കർശനമായ പിഴകളാണ് ചുമത്തുക. ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട പിഴകളുടെയും ചട്ടങ്ങളുടെയും വിശദീകരണം ഇതാ.

1. ഡ്രൈവിംഗ് പ്രായം കുറച്ചു
യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാനുള്ള പ്രായം 17 വയസ്സാക്കി കുറച്ചു. ഇത് കൗമാരക്കാർക്കിടയിൽ വലിയ തിരയിളക്കത്തിന് കാരണമായിരുന്നു.

2. ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന സന്ദർഭങ്ങൾ
യുഎഇയിലെ പുതിയ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 31 പ്രകാരം, താഴെ പറയുന്ന കേസുകളിൽ ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാൻ അധികാരികൾക്ക് കഴിയും:

മരണത്തിനോ പരുക്കിനോ കാരണമാകുന്നത്: വാഹനമോടിക്കുമ്പോൾ ഡ്രൈവർ മാരകമായ അപകടം ഉണ്ടാക്കുകയോ ആരെയെങ്കിലും പരുക്കേൽപ്പിക്കുകയോ ചെയ്താൽ.

ഗുരുതരമായ സ്വത്ത് നാശം: ഡ്രൈവർ വസ്തുവകകൾക്ക് കാര്യമായ നാശനഷ്ടം വരുത്തിയാൽ.

അശ്രദ്ധമായ ഡ്രൈവിംഗ്: പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ അപകടകരമോ ഉത്തരവാദിത്തമില്ലാത്തതോ ആയ രീതിയിൽ വാഹനം ഓടിച്ചാൽ.

ലഹരി ഉപയോ​ഗിച്ച് വാഹനമോടിക്കൽ: മദ്യം, മയക്കുമരുന്ന് അല്ലെങ്കിൽ മറ്റ് വഹരി വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ.

തിരിച്ചറിയൽ രേഖ നൽകാൻ വിസമ്മതിക്കൽ: ഗുരുതരമായ കുറ്റകൃത്യം ചെയ്തതിന് ശേഷമോ തെറ്റായ വിവരങ്ങൾ നൽകിയതിന് ശേഷമോ പേര്, വിലാസം അല്ലെങ്കിൽ ഔദ്യോഗിക തിരിച്ചറിയൽ രേഖ നൽകുന്നതിൽ പരാജയപ്പെടൽ.

3. അംഗീകൃതമല്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കൽ
അംഗീകൃതമല്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിച്ചാൽ താഴെപ്പറയുന്ന പിഴകൾ ലഭിക്കും:

ആദ്യമായി കുറ്റം ചെയ്താൽ 2,000 ദിർഹം മുതൽ 10,000 ദിർഹം വരെയായിരിക്കും പിഴ. കുറ്റം ആവർത്തിച്ചാൽ കുറഞ്ഞത് മൂന്ന് മാസം തടവും കൂടാതെ/അല്ലെങ്കിൽ 5,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴയും ലഭിക്കും.

4. പൊലിസിന് വിശദാംശങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ
ആർട്ടിക്കിൾ 41 പ്രകാരം, പൊലിസിന് പേര്, വിലാസം എന്നിവ നൽകാൻ വിസമ്മതികുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ മൂന്ന് മാസം വരെ തടവോ 10,000 മുതൽ 20,000 ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

5. മദ്യപിച്ച് വാഹനമോടിച്ചാൽ  കർശന ശിക്ഷകൾ
മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള ശിക്ഷകൾ ആർട്ടിക്കിൾ 35 ലെ ക്ലോസ് (1) ൽ വിവരിച്ചിരിക്കുന്നു:

തടവും കൂടാതെ/അല്ലെങ്കിൽ 20,000 ദിർഹത്തിനും 100,000 ദിർഹത്തിനും ഇടയിൽ പിഴയും. കൂടാതെ ആദ്യ പ്രാവശ്യം കുറ്റം ചെയ്താൽ മൂന്നു മാസത്തേക്ക് ലൈസൻസ് സസ്പെന്റ് ചെയ്യും. രണ്ടാമതും സമാന കുറ്റം ആവർത്തിച്ചാൽ ആറ് മാസത്തേക്കാണ് സസ്പെൻഷൻ. മൂന്നാമതും കുറ്റം ആവർത്തിച്ചാൽ സസ്പെൻഷൻ ഇല്ല, പകരം ലൈസൻസ് റദ്ദാക്കും.

മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കൾ ഉപയോ​ഗിച്ച് വാഹനമോടിക്കുന്നതിന് തടവും കൂടാതെ/അല്ലെങ്കിൽ 30,000 ദിർഹത്തിനും 200,000 ദിർഹത്തിനും ഇടയിലുള്ള പിഴയുമാണ് ശിക്ഷ. മുകളിൽ പറഞ്ഞതു പ്രകാരം തന്നെയാണ് ഈ കേസിലും സസ്പെൻഷൻ രീതികൾ.

6. സസ്പെൻഡ് ചെയ്ത ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കൽ
സസ്പെൻഡ് ചെയ്ത ലൈസൻസുമായി വാഹനം ഓടിച്ച് പിടിക്കപ്പെട്ടാൽ മൂന്ന് മാസം വരെ തടവോ കുറഞ്ഞത് 10,000 ദിർഹം പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്നതാണ്.

7. ജെയ്‌വാക്കിംഗിന് കർശനമായ ശിക്ഷകൾ
തെറ്റായി റോഡുകൾ മുറിച്ചുകടക്കുന്നവരെ കാത്തിരിക്കുന്നതും കടുത്ത ശിക്ഷകളാണ്. 5,000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴയും കൂടാതെ/അല്ലെങ്കിൽ ഈ പ്രവൃത്തി ഒരു വാഹനാപകടത്തിൽ കലാശിച്ചാൽ തടവുമാണ് ജെയ്വാക്കിം​ഗിനുള്ള ശിക്ഷ.

അതിവേഗ റോഡുകളിലാണ് ജെയ്വാക്കിം​ഗ് നടത്തുന്നതെങ്കിൽ കുറഞ്ഞത് മൂന്ന് മാസം തടവും കൂടാതെ/അല്ലെങ്കിൽ കുറഞ്ഞത് 10,000 ദിർഹം പിഴയും ലഭിക്കും.

8. അപകടങ്ങൾ 
അപകടസ്ഥലത്ത് നിന്ന് വിവരങ്ങൾ നൽകാതെ മുങ്ങിയാൽ ഒരു വർഷം വരെ തടവോ 50,000 മുതൽ 100,000 ദിർഹം വരെ പിഴ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

അശ്രദ്ധമായ ഡ്രൈവിം​ഗ് കാരണം മാരകമായ അപകടങ്ങൾക്ക് കാരണമായാൽ 50,000 ദിർഹത്തിൽ കുറയാത്ത പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ.

വെള്ളപ്പൊക്കമുള്ള താഴ്‌വരയിൽ വാഹനമോടിക്കുന്നത് പോലുള്ള അപകട സാഹചര്യങ്ങളിലാണ് സംഭവം നടന്നതെങ്കിൽ, പിഴ കുറഞ്ഞത് ഒരു വർഷം തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ആയി വർധിക്കും..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആൺസുഹൃത്തെന്നും കുടുംബം

Kerala
  •  a day ago
No Image

ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ 

auto-mobile
  •  a day ago
No Image

ആക്‌സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി

National
  •  a day ago
No Image

സ്‌കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും

Kerala
  •  a day ago
No Image

നിലമ്പൂരിൽ പ്രതീക്ഷപ്പുറമുള്ള പോളിങ്; വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ

Kerala
  •  a day ago
No Image

ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ് 

Kerala
  •  a day ago
No Image

തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം; അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  a day ago
No Image

വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി

National
  •  a day ago
No Image

ഒറ്റപ്പെട്ട ജില്ലകളില്‍ മഴ കനക്കും; കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  a day ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  a day ago