തീർഥാടകർക്ക് സംസം വെള്ളം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സഊദി അറേബ്യ
ദുബൈ: ഉംറ പൂർത്തിയാക്കി മടങ്ങുന്ന തീർത്ഥാടകർക്ക് ഇനി സംസം വെള്ളം കൂടുതൽ എളുപ്പത്തിൽ കൊണ്ടുപോകാൻ സാധിക്കും. ഹജ്ജ്, ഉംറ മന്ത്രാലയം നിഷ്കർഷിച്ച നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ് ഇത് സാധ്യമാകുക.
ലക്ഷക്കണക്കിന് മുസ്‌ലിങ്ങള്‍ ആരാധനയോടെ കാണുന്ന സംസം വെള്ളത്തിന്റെ പരിശുദ്ധത സംരക്ഷിക്കുകയും, തീർഥാടകർക്ക് സൗകര്യം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
സംസം വെള്ളത്തിന്റെ കുപ്പികൾ വിമാനത്താവളങ്ങളിലെ അംഗീകൃത വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് മാത്രം വാങ്ങണം. വാങ്ങിയ ശേഷം കുപ്പികൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി വിമാനത്താവളത്തിൽ സ്പെഷ്യൽ ആയി നിർദ്ദേശിച്ചിട്ടുള്ള കൺവെയർ ബെൽറ്റുകളിൽ സൂക്ഷിക്കുകയും വേണം. ഗുണനിലവാരം നിലനിർത്താനും വിമാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനുമായി സംസം വെള്ളം ചെക്ക് ഇൻ ലഗ്ഗേജിൽ പാക്ക് ചെയ്യരുതെന്ന് മന്ത്രാലയം അറിയിച്ചു.
ഓരോ തീർഥാടകനും ഒരു കുപ്പി മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ, മാത്രമല്ല ഇതിനായി സാധുവായ ഒരു ഉംറ വിസ അല്ലെങ്കിൽ നുസുക്ക് ആപ്പ് വഴി ലഭിച്ച പെർമിറ്റ് സമർപ്പിക്കുകയും വേണം. തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സംസം വിതരണത്തിന്റെ സുതാര്യത സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടികളെന്ന് മന്ത്രാലയം വ്യക്തമാക്കി.
Saudi Arabia's Ministry of Hajj and Umrah has introduced simplified procedures for pilgrims carrying Zamzam water after Umrah. Each pilgrim can take only one bottle, which must be purchased from authorized airport vendors and placed on designated conveyor belts. A valid Umrah visa or Nusuk app permit is required. These measures ensure safety, convenience, and the sanctity of Zamzam water distribution.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."