HOME
DETAILS

കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

  
April 02 2025 | 15:04 PM

Argument Turns Tragic Shocking Incident in Karnataka

ബെംഗളുരു: കര്‍ണാടകയിലെ ചിക്കമംഗളുരുവില്‍ കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത് യുവാവ്. മകളേയും ഭാര്യാമാതാവിനെയും ഭാര്യാസഹോദരിയെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. രത്‌നാകര്‍ ഗൗഡയാണ് കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്ന ശേഷം സ്വയം നിറയൊഴിച്ചു മരിച്ചത്. രത്‌നാകറിന്റെ ആക്രമണത്തില്‍ ഭാര്യാസഹോദരീ ഭര്‍ത്താവിനു പരുക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് ഇയാള്‍ ആക്രമണം നടത്തിയത്. എട്ടുവര്‍ഷം മുമ്പാണ് രത്‌നാകറും ഇയാളുടെ ഭാര്യയായ സ്വാതിയും വിവാഹിതരായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവരും പിരിഞ്ഞുതാമസിക്കുകയാണ്. സ്വാതിയുമായുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ച് യുവതിയുടെ വീട്ടില്‍ വെച്ച് ഭാര്യാമാതാവുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ഇയാല്‍ ഭാര്യാമാതാവിനെയും ഭാര്യാസഹോദരിയേയും ആറു വയസ്സുള്ള മകളേയും കൊലപ്പെടുത്തിയത്.

ജീവനൊടുക്കുന്നതിനു മുമ്പ് ഇയാള്‍ വാട്‌സാപ്പില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. മകളെപ്പോലും ഉപേക്ഷിച്ച്, തന്നെ ചതിച്ച് ഭാര്യ രണ്ടു വര്‍ഷം മുമ്പ് പോയെന്നും ഇപ്പോള്‍ തന്ഞരെ മകളുടെ സഹപാഠികള്‍ അമ്മയെവിടെയെന്ന് നിരന്തരം ചോദിക്കുന്നത് അവളെ വേദനിപ്പിക്കുന്നെന്നും അതുകൊണ്ട് തന്നെ ഞാന്‍ ഒരു തീരുമാനം എടുത്തെന്നുമാണ് രത്‌നാകര്‍ വീഡിയോയില്‍ പറയുന്നത്. സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A young man killed three members of his family and then took his own life



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  a day ago
No Image

മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ

Saudi-arabia
  •  a day ago
No Image

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം, അഞ്ച് മരണം, രണ്ട് പേർക്ക് പരുക്ക്

National
  •  a day ago
No Image

സഹകരണ സംഘങ്ങളില്‍ അഴിമതി; സ്വദേശികളും പ്രവാസികളുമടക്കം 208 പേര്‍ കുറ്റക്കാരെന്ന് കുവൈത്ത് സാമൂഹിക, കുടുംബ കാര്യ മന്ത്രാലയം

Kuwait
  •  a day ago
No Image

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ

Kerala
  •  a day ago
No Image

ലാഹോറില്‍ തുടര്‍ച്ചയായി സ്‌ഫോടനം; സ്‌ഫോടനമുണ്ടായത് വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപം

International
  •  a day ago
No Image

മറ്റ് കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today

bahrain
  •  a day ago
No Image

സൂക്ഷ്മം...ലക്ഷ്യം കിറുകൃത്യം..; പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി, ഉപഗ്രഹ ചിത്രങ്ങൾപുറത്ത്

International
  •  a day ago
No Image

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ 

National
  •  a day ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  a day ago