HOME
DETAILS

വഖ്ഫ് കയ്യേറ്റ നിയമം പിൻവലിക്കുക; എസ് കെ എസ് എസ് എഫ് മേഖല തലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിക്കും

  
April 04, 2025 | 4:29 PM

Repeal the Waqf Encroachment Act SKSSF will organize a rally to protect the Constitution at regional levels

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തെ രണ്ടാം തര പൗരന്മാരാക്കി അപരവൽക്കരിക്കുന്നതിനും അവരുടെ വിശ്വാസത്തിൻ്റെ ഭാഗമായി സംരക്ഷിക്കപ്പെട്ട് വരുന്ന വഖ്ഫ് ഭൂമി പിടിച്ചെടുക്കുന്നതിനും കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖ്ഫ് കയ്യേറ്റ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 10 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് എസ് കെ എസ് എസ് എഫ് മേഖലാ തലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിക്കും. രാജ്യത്ത് വിഭാഗീയത വളർത്തി മുസ്ലിംകളെ നിരന്തരമായി വേട്ടയാടുന്ന സംഘപരിവാർ സർക്കാർ ഭരണഘടന പൂർണമായും അട്ടിമറിച്ച് ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കുകയാണെന്ന് എസ് കെ എസ് എസ് എഫ് ആരോപിച്ചു. 

ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം വിചാരധാരയുടെ പ്രത്യയശാസ്ത്രങ്ങൾ വേദവാക്യമാക്കി ഇന്ത്യൻ മുസ്ലിംകളെ കൊള്ളയടിക്കുന്നതിന് സംഘപരിവാർ ഭരണകൂടം കൊണ്ട് വന്ന വഖ്ഫ് ഭേദഗതി ബില്ലിലെ അപകടമായ വശങ്ങൾ വിശകലനം ചെയ്യുന്ന ദേശീയ സെമിനാർ ഏപ്രിൽ അവസാന വാരം സംഘടിപ്പിക്കും.

പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സത്താർ പന്തല്ലൂർ, ഒ.പി.എം അശ്റഫ് കുറ്റിക്കടവ്, അയ്യൂബ് മാസ്റ്റർ മുട്ടിൽ, ബശീർ അസ്അദി നമ്പ്രം, റശീദ് ഫൈസി വെള്ളായിക്കോട്,സയ്യിദ് മുബശീർ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ .  ആശിഖ് കുഴിപ്പുറം, ശമീർ ഫൈസി ഓടമല, മൊയ്തീൻ കുട്ടി യമാനി പന്തിപ്പൊയിൽ, അബ്ദുൽ ഖാദിർ ഹുദവി എറണാകുളം,സി.ടി ജലീൽ പട്ടർകുളം, അനീസ് ഫൈസി മാവണ്ടിയൂർ,സുധീർ മുസ്‌ലിയാർ ആലപ്പുഴ, ഡോ.അബ്ദുൽഖയ്യൂം, ശാഫി മാസ്റ്റർ ആട്ടീരി,  മുഹമ്മദലി മുസ്‌ലിയാർ കൊല്ലം,സത്താർ ദാരിമി തിരുവത്ര, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, അൻവർ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ ,അലി അക്ബർ മുക്കം, സുറൂർ പാപ്പിനിശേരി , നസീർ മൂരിയാട്, ഇസ്മാഈൽ യമാനി മംഗലാപുരം, ഫാറൂഖ് ദാരിമി കൊല്ലംപാടി, ശമീർ ഫൈസി കോട്ടോപ്പാടം സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  5 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  5 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  5 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  5 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  5 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  5 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  5 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  5 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  5 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  5 days ago