HOME
DETAILS

ട്രംപിന്റെ പകരച്ചുങ്കത്തിന് ചൈനീസ് തിരിച്ചടി; ആഗോള ഓഹരിവിപണിയില്‍ വന്‍തകര്‍ച്ച

  
Web Desk
April 05, 2025 | 4:24 AM

Global Stock Markets Plunge Amid Trumps Tariff War Escalation

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ ഇന്ന് ആഗോള ഓഹരി വിപണിയില്‍ വന്‍ ഇടിവ്. 
 ലോകത്തെ വിവിധ രാജ്യങ്ങള്‍ക്ക് പകരം തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്ക് പിന്നാലെ ആഗോള ഓഹരി വിപണിയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മില്യണ്‍ കണക്കിന് നഷ്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കാലത്തിന് ശേഷം ഇതാദ്യമാണ് ഓഹരി വിപണിയില്‍ ഇത്രയും വലിയ ഇടിവുണ്ടാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.യു.എസ് വിപണിയിലും കനത്ത ഇടിവ് തുടരുകയാണ്.

പകരത്തിന് പകരം നിലപാടുമായി ചൈനുയം കാനഡയുമുള്‍പെടെ രംഗത്തെത്തിയതാണ് ആഗോള വിപണിയെ ബാധിച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പകരം തീരുവ എന്ന ട്രംപിന്റെ തീരുമാനം വ്യാപാര യുദ്ധത്തിലേക്കും പിന്നാലെ സാമ്പത്തിക മാന്ദ്യത്തിലേക്കും നയിച്ചേക്കുമെന്ന ആശങ്കയും വിപണികള്‍ക്ക് തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ALSO READ: വ്യാപാര യുദ്ധം മുറുകുന്നു, യുഎസിനെതിരേ ചൈന കനത്ത നികുതി ചുമത്തി, കാനഡയും രംഗത്ത് | Trade War

യു.എസില്‍ ഡൗ ജോണ്‍സ് ഇന്‍ഡക്സില്‍ ആവേറജില്‍ 1,679.39 പോയിന്റ് താഴെയായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. 3.98 ശതമാനം നഷ്ടമാണ് ഡൗ ജോണ്‍സില്‍ ഇന്നലെ രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് 10 ശതമാമനം ഇടിവ് രേഖപ്പെടുത്തിയതായും ഇന്നത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എസ്&പി 500ഇന്‍ഡസിലാകട്ടെ രണ്ട് ട്രില്യണ്‍ ഡോളറിലധികം മൂല്യ നഷ്ടമുണ്ടായതായി കണക്കുകള്‍ പറയുന്നു. 274 പോയിന്റ് ഇടിഞ്ഞു. 4.84 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 1050.44 പോയിന്റ് അഥവാ 5.97 ശതമാനമാണ് നാസ്ഡാക്കിലെ നഷ്ടം. 16,550.61ലാണ് നാസ്ഡാക്കിലെ വ്യാപാരം.

ഇന്നലെ ആപ്പിളിനാണ് ഓഹരികളില്‍ കനത്ത നഷ്ടമുണ്ടായത്.ആപ്പിളിന് 9.2 ശതമാനം ഇടിവാണ് ഉണ്ടായത്. അഞ്ച് വര്‍ഷത്തിനിടെ ആപ്പിളിനുണ്ടാവുന്ന ഏറ്റവും വലിയ പ്രതിദിന നഷ്ടമാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറ്റൊരു ഐ.ടി ഭീമനായ നിവിദിയ്കകും കനത്ത നഷ്
മുണ്ടായി. 7.8 ശതമാനം നഷ്ടമാണ് നിവിദിയ്ക ഓഹരികള്‍ കാണിച്ചത്. ആമസോണ്‍ ഓഹരിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പുതു വ്യാപാരയുദ്ധത്തിന് തുടക്കം കുറിച്ച് കഴിഞ്ഞ ദിവസമാണ് ട്രംപ് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് പകരം തീരുവ പ്രഖ്യാപിച്ചത്.
യു.എസിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയ ഇറക്കുമതി തീരുവ വലിയ തോതില്‍ വെട്ടിക്കുറയ്ക്കുകയോ എടുത്തുകളയുകയോ ചെയ്യുന്നില്ലെങ്കില്‍ അവരുടെ ഉല്‍പന്നങ്ങള്‍ക്ക് 20 മുതല്‍ 50 ശതമാനം വരെ പകരം നികുതി ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ വിദേശ തീരുവ നയം. കഴിഞ്ഞ ദിവസം നടപ്പിലാവുമെന്നായിരുന്നു പ്രഖ്യാപനം. ആഗോള ഓഹരി വിപണിയെയും വിവിധ രാജ്യങ്ങളിലെ വ്യവസായങ്ങളെയും വലിയ തോതില്‍ ബാധിക്കുന്ന നികുതിയെ ആശങ്കയോടെയാണ് വാണിജ്യലോകം നോക്കിക്കാണുന്നത്.

ചൈന, ഇന്ത്യ, മെക്സിക്കോ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുന്ന തീരുവയുദ്ധത്തില്‍ നിന്ന് ട്രംപ് പിന്നോട്ടുപോകാത്തപക്ഷം കടുത്ത സാമ്പത്തിക യുദ്ധത്തിന് ഇത് തുടക്കമിടും. 20 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുന്നതോടെ ലക്ഷക്കണക്കിനു കോടി ഡോളര്‍ അമേരിക്കയുടെ ഖജനാവിലേക്ക് എത്തുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. പുതിയ നികുതി നിലവില്‍വരുന്ന ദിനമായ ഏപ്രില്‍ രണ്ട് അമേരിക്കയുടെ വിമോചന ദിനമായിരിക്കുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തുന്ന തീരുവയുടെ ലിസ്റ്റുമായാണ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളത്തിന് എത്തിയത്. 10 ശതമാനം അടിസ്ഥാന തീരുവയാണ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ യു.എസ് ചുമത്തുന്നത്. 49 ശതമാനമാണ് യു.എസ് മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തുന്ന പരമാവധി തീരുവ. ചൈനക്കുമേല്‍ 34 ശതമാനവും യുറോപ്യന്‍ യൂണിയന് 20 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണകൊറിയക്ക് 25 ശതമാനവും തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു.

അതേസമയം, ട്രംപിന്‍രെ തീരുവക്ക് തിരിച്ചടിയുമായി ചൈനയും കാനഡയും രംഗത്തെത്തി. ചൈനയ്ക്ക് ആകെ 54 ശതമാനം നികുതിയാണ് വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ട്രംപ് ഏര്‍പ്പെടുത്തിയത്. ഇതിനു പകരമായി യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് ചൈന 34 ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതിന് പിന്നാലെയാണ് കാനഡയും യു.എസിന് നികുതി ഏര്‍പ്പെടുത്തി രംഗത്തെത്തിയത്. ഇതോടെ വ്യാപാരയുദ്ധം മുറുകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  9 days ago
No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  9 days ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  9 days ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  9 days ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  9 days ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  9 days ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  10 days ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  10 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  10 days ago