HOME
DETAILS

ഡ്രൈവിങ്ങിൽ പുതിയ പരിഷ്‌കാരം : ഡ്രൈവിങ്ങ് ടെസ്റ്റ് പാസായവർക്ക് ആദ്യം പ്രൊബേഷണറി ലൈസൻസ്

  
Sabiksabil
April 06 2025 | 11:04 AM

New Reform in Driving Provisional License for Those Who Pass the Driving Test

 

സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിക്കുന്നത് പ്രഖ്യാപിച്ചതോടെ ആദ്യം പലർക്കും വലിയ പേടിയുണ്ടായി. കിട്ടുന്ന കാശെല്ലാം ഫൈൻ അടച്ച് തീരുമോ? എത്ര നിരക്കിൽ പിഴ വരും തുടങ്ങിയ ആശങ്കകൾ എല്ലാവരും അഭിപ്രായപ്പെട്ടു. പിന്നീട് സാങ്കേതികമായ  പ്രതിസന്ധികളുണ്ടായതോടെ എഐ ക്യാമറകൾ പരാജയപ്പെട്ടുവെന്ന് ഭൂരിഭാ​ഗം പേരും കരുതി. മിക്ക ആളുകളും നിയമങ്ങൾ ലംഘിക്കാൻ തുടങ്ങി. സംസ്ഥാനത്തെ മിക്ക എഐ ക്യാമറകളും പ്രവർ‍ത്തന രഹിതമാണെന്ന ധാരണയാണെങ്കിൽ ഇനി അത് വേണ്ട. ഭൂരിഭാ​ഗം എഐ ക്യാമറകളും കണ്ണുകൾ തുറന്നു കഴിഞ്ഞു.

2023 ജൂൺ മാസത്തിൽ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം 18 മാസത്തിനുള്ളിൽ രേഖപ്പെടുത്തിയ മൊത്തം ലംഘനങ്ങളുടെ എണ്ണം 98 ലക്ഷം കവിഞ്ഞു. 2025 മാർച്ച് 31-ന് എടുത്ത കണക്കുകൾ പ്രകാരം, 273 കോടി രൂപയുടെ പിഴ ഈടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, നിങ്ങളുടെ മുഖം എഐ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കാൻ, പെട്ടെന്ന് തന്നെ പരിവാഹൻ വെബ്സൈറ്റിൽ കയറി പരിശോധിക്കുന്നത് ഉചിതമായിരിക്കും.

നിയമലംഘനങ്ങൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഡ്രൈവിങ്ങ് ടെസ്റ്റുകളിലും പുതിയ സംവിധാനങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ്. പുതിയ ആശയം പ്രകാരം, ഡ്രൈവിങ്ങ് ടെസ്റ്റ് പാസായവർക്ക് ആദ്യം പ്രൊബേഷണറി (നിരീക്ഷണ) ലൈസൻസ് നൽകാനാണ് MVD-യും മറ്റ് ഉന്നത അധികാരികളും ആലോചിക്കുന്നത്. ഈ പ്രൊബേഷൻ കാലയളവിൽ, ഡ്രൈവർ അപകടരഹിതമായ ഡ്രൈവിംഗുമായി ആശയക്കുഴപ്പം ഒഴിവാക്കി, സുരക്ഷിതമായി യാത്ര ചെയ്യുന്നുവെന്ന് ഉറപ്പിക്കുമ്പോഴേ ഫൈനൽ ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കാനാകും. നിലവിൽ, ഇത്തരത്തിൽ പ്രൊബേഷണറി ലൈസൻസ് നൽകിയിട്ടുള്ള രാജ്യങ്ങളുടെ വിവരങ്ങളും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്.

ഡ്രൈവർക്ക് കൂടുതൽ പ്രായോഗിക അറിവും പരിചയവും നേടിക്കൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനാൽ, പുതിയ ഒരു മെച്ചപ്പെട്ട ഡ്രൈവിങ്ങ് സംസ്‌കാരം രൂപപ്പെടുത്തുക എന്നതാണ് ഈ പ്രൊബേഷണറി ലൈസൻസ് പരിഷ്‌കാരത്തിന്റെ ഉദ്ദേശ്യം. സ്ത്രീകളോടാണ് പ്രത്യേകമായി എംവിഡി പറയുന്നത്, ശരിയായി വാഹനമോടിക്കാൻ പഠിച്ചതിനുശേഷം മാത്രം പൊതു റോഡുകളിലേക്ക് കാറുമായി ഇറങ്ങുക എന്നതാണ്. റോഡിൽ ഇറക്കാതെ തന്നെ, അടിസ്ഥാന പാഠങ്ങൾ പഠിച്ച ശേഷം വാഹനം ഓടിക്കുന്നതിന്റെ മുഖ്യ അർത്ഥം, ആശയക്കുഴപ്പം ഒഴിവാക്കുകയാണ്.

നേരത്തെ ലൈസൻസ് ലഭിച്ചവരും, ഇത് ലംഘിക്കുന്നവർക്ക് ആദ്യം നല്ലൊരു ഡ്രൈവിങ്ങ് സ്കൂളിൽ ചേരുന്നത് നിർബന്ധമായും ഉചിതമായിരിക്കും. അല്ലെങ്കിൽ, ഡ്രൈവിങ്ങിൽ പരിചയമുള്ള ഒരു വ്യക്തിയുടെ മാർഗ്ഗനിർദ്ദേശത്തിൽ പരിശീലനം നേടാമെന്ന് ഓർത്തിരിക്കണം. അച്ഛനോ സഹോദരനോ സുഹൃത്തോ ഭർത്താവോ പഠിപ്പിക്കുകയാണെങ്കിൽ, ആർക്കും അത് വളരെ എളുപ്പമാകില്ല. അതിനാൽ, ഡ്രൈവിങ്ങ് സ്കൂളിൽ തന്നെ അറിവ് നേടുന്നത് ഏറ്റവും മികച്ചതാണ്. ആദ്യമായി, വലിയൊരു ഗ്രൗണ്ടിൽ പിച്ചവെച്ച്, വാഹനത്തിന്റെ അടിസ്ഥാന കാര്യങ്ങൾ മനസിലാക്കുക, പിന്നീട് റോഡിലേക്ക് പതിയെ ഇറക്കിയാൽ മതിയാകും.

കാർ എങ്ങനെ സ്റ്റാർട്ട് ചെയ്യണം, സ്റ്റിയറിംഗ് വീലിന്റെ ചുറ്റുമുള്ള ഗേജുകൾ എന്തൊക്കെയായിരിക്കും, ഗിയർ മാറ്റം, ക്ലച്ചിന്റെ പ്രവർത്തനം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ ആദ്യം മനസിലാക്കണം. മിക്ക സ്ത്രീകൾക്കും ക്ലച്ച് ചവിട്ടി ഗിയർ മാറ്റുന്നത് ബുദ്ധിമുട്ടായിരിക്കാം. അത്തരം സ്ത്രീകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉള്ള കാറുകളിൽ പരിശീലനം നേടുന്നതാണ് അനുയോജ്യം. ആക്‌സിലറേറ്ററും ബ്രേക്കും മനസ്സിലാക്കിയാൽ, പിന്നീട് ക്ലച്ച് ഇല്ലാത്ത വാഹനങ്ങൾ ഓടിക്കൽ എളുപ്പമാകും.

 

A new reform in driving regulations will grant a provisional license to individuals who pass the driving test. This provisional license will serve as a trial period, during which drivers must demonstrate safe driving practices before receiving a full, permanent license.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂസിലന്‍ഡില്‍ സ്ത്രീയുടെ പല്ലിലെ അഴുക്കു നീക്കുന്നതിനിടെ കവിള്‍ തുളച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണം 

Kerala
  •  an hour ago
No Image

പുരസ്കാരത്തുക പുസ്തകം വാങ്ങാൻ വായനശാലയ്ക്ക് തിരികെ നൽകി വേടൻ; ഒരു ലക്ഷം രൂപയ്ക്കൊപ്പം സമ്മാനമായി പുസ്തകങ്ങളും

Kerala
  •  an hour ago
No Image

'ഇത് തിരുത്തല്ല, തകര്‍ക്കല്‍' ഡോ, ഹാരിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം

Kerala
  •  an hour ago
No Image

ഡോക്ടര്‍ ഹാരിസ് മികച്ച ഡോക്ടറെന്നും കുനിഷ്ട് ഉള്ളതായി തോന്നിയില്ലെന്നും ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സാധാരണ യാത്രയെ ഒരു സംഗീതാനുഭവമാക്കി മാറ്റണോ? ഫുജൈറയിലെ “മ്യൂസിക്കൽ റോഡ്” ലേക്ക് പോകൂ

uae
  •  an hour ago
No Image

പുറപ്പെടുന്നതിന് മുൻപ് യന്ത്രത്തകരാർ; പുലർച്ചെ പുറപ്പെടേണ്ട ദുബൈ വിമാനം വൈകുന്നു

Kerala
  •  an hour ago
No Image

അനധികൃത കുടിയേറ്റക്കാരനെന്ന് ആരോപണം, അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; സംഹ്‌റാന്‍ മംദാനെ പുറത്താക്കാന്‍ വഴികള്‍ തേടി ട്രംപ് , പൗരത്വം റദ്ദാക്കാനും നീക്കം

International
  •  2 hours ago
No Image

ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്തി കുവൈത്ത്

Kuwait
  •  2 hours ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: കൊലപാതകമല്ല, ആത്മഹത്യയെന്ന് മുഖ്യപ്രതി; വിദേശത്ത് നിന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ച് നൗഷാദ്

Kerala
  •  2 hours ago
No Image

ചെറിയ ഇടവേള കഴിഞ്ഞു; കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകും, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

Weather
  •  3 hours ago


No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  3 hours ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  3 hours ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  3 hours ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  4 hours ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  4 hours ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  4 hours ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  4 hours ago