HOME
DETAILS

ആവേശം തീര്‍ത്ത് കുതിരക്കുളമ്പടികള്‍; ദുബൈ വേള്‍ഡ് കപ്പ് ഖത്തറിന്റെ ഹിറ്റ് ഷോക്ക്

  
April 06, 2025 | 2:09 PM

Horse Hooves Roar as hit show Stuns at Dubai World Cup

ദുബൈ: കാണികളില്‍ കുതിരക്കുളമ്പടികളുടെ ആവേശം നിറച്ച് ദുബൈ വേള്‍ഡ് കപ്പ് ഖത്തറിന്റെ ഹിറ്റ് ഷോ സ്വന്തമാക്കി. ഫ്‌ലോറന്റ് ജെറോക്‌സായിരുന്നു ഹിറ്റ് ഷോയുടെ ജോക്കി.

അവസാന നൂറു മീറ്ററില്‍ ഒപ്പമുള്ളവരെ പിന്നിലാക്കിയാണ് ഹിറ്റ് ഷോ ആവേശക്കടല്‍ തീര്‍ത്ത പോരാട്ടത്തില്‍ ജേതാവായത്. ഇതോടെ 103 കോടി ഇന്ത്യന്‍ രൂപയുടെ (1.2 കോടി ഡോളര്‍) സമ്മാനത്തിന് അവകാശിയാകാനും ഹിറ്റ് ഷോക്കായി. പോരാട്ടത്തില്‍ മിക്‌സ്‌ടൊ രണ്ടാം സ്ഥാനത്തും ഫോര്‍എവര്‍ യംങ് മൂന്നാം സ്ഥാനത്തും എത്തി.

ആകെ 3.05 കോടി ഡോളറാണ് 9 വിഭാഗങ്ങളിലെയും ജേതാക്കള്‍ക്ക് സമ്മാനിച്ചത്. ഒന്നു മുതല്‍ 8 വരെയുള്ള കാറ്റഗറികളിലെ വിജയികള്‍ക്ക് യഥാക്രമം പത്തു ലക്ഷം മുതല്‍ അറുപതു ലക്ഷം ഡോളര്‍ വരെയാണ് സമ്മാനം. 13 രാജ്യങ്ങളില്‍ നിന്നായി നൂറിലധികം കുതിരകളാണ് വിവിധ മത്സരങ്ങളില്‍ പങ്കാളികളായത്. 

അറുപതിനായിരത്തിലധികം പേര്‍ ആവേശം നിറഞ്ഞ മത്സരങ്ങള്‍ കാണാനായി മെയ്ദാന്‍ റേസ് കോഴ്‌സില്‍ എത്തിയെന്ന് ദുബൈ റേസിംങ് ക്ലബ് ചെയര്‍മാന്‍ ഷെയ്ഖ് റാഷിദ് ബിന്‍ ദല്‍ദൂക് അറിയിച്ചു.

യുഎഇ വൈസ്പ്രസിന്റും ദുബൈ ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലായിരുന്നു മത്സരങ്ങള്‍ നടന്നത്.
 
8 വിഭാഗങ്ങളിലായി നടന്ന മറ്റു മത്സരത്തിലെ വിജയികള്‍
ദുബൈ ടര്‍ഫ്‌സോള്‍ റഷ്
ദുബൈ ഷീമ ക്ലാസിക്-ഡാനല്‍ ഡെസൈല്‍
ദുബൈ ഖയാല ക്ലാസിക്-ഫസ്റ്റ് ക്ലാസ്
ദുബൈ ഗോഡ് കപ്പ്-ദുബൈ ഫ്യൂച്ചര്‍
ഗൊഡോള്‍ഫിന്‍ മൈല്‍-റാഗിങ് ടൊറന്റ്
അല്‍ ഖൂസ് സ്പിന്റ്-ബിലീവിങ്
യുഎഇ ഡെര്‍ബി-അഡ്മയര്‍ ഡേടോണ
ഗോള്‍ഡന്‍ ഷഹീന്‍-ഡാര്‍ക്ക് സാഫ്രോണ്‍

Hit show delivered a stunning upset at the prestigious Dubai World Cup, leaving the racing world in awe. The thunder of horse hooves echoed through the track as Qatar’s victory shocked fans and reshaped expectations in the equestrian world



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകനെയും ഭാര്യയെയും കുട്ടികളെയും തീ കൊളുത്തി കൊന്ന ചീനക്കുഴി കൂട്ടക്കൊലക്കേസില്‍ ഇന്നു വിധി പറയും

Kerala
  •  3 days ago
No Image

ആരോഗ്യ വകുപ്പിൻ്റെ 'ശൈലി' ആപ്പ് സർവേ; മൂന്നിലൊന്ന് പേർക്കും ജീവിതശൈലി രോഗങ്ങൾ

Kerala
  •  3 days ago
No Image

തെലങ്കാന: ബീഫ് വിളമ്പിയതിന് ഹൈദരാബാദിലെ 'ജോഷ്യേട്ടന്‍സ് കേരള തട്ടുകട'ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

National
  •  3 days ago
No Image

ഫലസ്തീനി തടവുകാർ നേരിട്ടത് ക്രൂരപീഡനം; ഇസ്റാഈൽ കൈമാറിയ മൃതദേഹങ്ങളിൽ പലതിലും ആന്തരികാവയവങ്ങളില്ല

International
  •  3 days ago
No Image

പി.എം ശ്രീ പദ്ധതിയിലും തിരിച്ചടി; ബിനോയ് വിശ്വത്തിനെതിരേ സി.പി.ഐയിൽ കരുനീക്കം ശക്തം

Kerala
  •  3 days ago
No Image

പി.എം ശ്രീയില്‍ സി.പി.ഐ ഇടത്തോട്ടോ, പിന്നോട്ടോ? ഉറ്റുനോക്കി രാഷ്ട്രീയ കേരളം

Kerala
  •  3 days ago
No Image

ഹിജാബ് വിവാദത്തിന് പരിസമാപ്തി; എങ്കിലും ചോദ്യം ബാക്കി

Kerala
  •  3 days ago
No Image

യുഎഇക്കും ഒമാനും ഇടയില്‍ പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചു; എല്ലാ ദിവസവും സര്‍വിസ് നടത്തും

uae
  •  3 days ago
No Image

ലക്ഷ്യം ആശ്വാസം ജയം; സിഡ്‌നിയിൽ തലയുയർത്തി മടങ്ങാൻ ഇന്ത്യയിറങ്ങുന്നു

Cricket
  •  3 days ago
No Image

വിശ്വാസ സ്വാതന്ത്ര്യം മതേതരത്വത്തിന്റെ അടിത്തറ'; യു.പിയിലെ വിവാദ മതംമാറ്റനിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി; വാദത്തിനിടെ ഹാദിയാ കേസും ഉദ്ധരിച്ചു

National
  •  3 days ago