HOME
DETAILS

വിസിറ്റ് വിസയില്‍ എത്തിയവര്‍ക്ക് ഉംറ നിര്‍വഹിക്കാനാകില്ല; ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള ഹ്രസ്വകാല വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ച് സഊദി അറേബ്യ

  
Web Desk
April 07 2025 | 13:04 PM

Saudi Arabia has suspended issuing tourist business and visit visas to people from fourteen countries including India

ദുബൈ: ഹജ്ജ് സീസണിന് മുന്നോടിയായി 14 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള ബിസിനസ് വിസിറ്റ് വിസകള്‍ (സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി), ഇ-ടൂറിസ്റ്റ് വിസകള്‍, ഫാമിലി വിസിറ്റ് വിസകള്‍ എന്നിവയുള്‍പ്പെടെയുള്ള ഹ്രസ്വകാല വിസകള്‍ നല്‍കുന്നത് താല്‍ക്കാലികമായി സഊദി അറേബ്യ നിര്‍ത്തിവച്ചു.

2025 ഏപ്രില്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൊറട്ടോറിയം ഇന്ത്യ, ഈജിപ്ത്, പാകിസ്താന്‍, യെമന്‍, ടുണീഷ്യ, മൊറോക്കോ, ജോര്‍ദാന്‍, നൈജീരിയ, അള്‍ജീരിയ, ഇന്തോനേഷ്യ, ഇറാഖ്, സുഡാന്‍, ബംഗ്ലാദേശ്, ലിബിയ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ബാധകമാകുക.

നിലവില്‍ വിസ കൈവശമുള്ള ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏപ്രില്‍ 13 വരെ രാജ്യത്ത് പ്രവേശിക്കാം. ഏപ്രില്‍ 29 ന് മുമ്പ് അവര്‍ രാജ്യം വിടണമെന്നും ഗള്‍ഫ് ന്യൂസ് പങ്കുവെച്ച വാര്‍ത്തയില്‍ പറയുന്നു. 

കഴിഞ്ഞ ഹജ്ജ് സീസണില്‍ തീര്‍ത്ഥാടന ആവശ്യങ്ങള്‍ക്കല്ലാത്ത വിസകള്‍ ഉപയോഗിച്ച് ധാരാളം തീര്‍ത്ഥാടകര്‍ രാജ്യത്തേക്ക് പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സഊദി സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. 

സൗദിയിലെ തീര്‍ത്ഥാടനത്തിന്റെ സുരക്ഷയും സംഘാടനവും ഉറപ്പാക്കുന്നതിനും മികച്ച രീതിയില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സഊദി അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ഹജ്ജ് സീസണില്‍ നിന്നും പാഠം ഉള്‍കൊണ്ടാണ് ഈ തീരുമാനം ഉണ്ടായതെന്ന് ഈജിപ്തിലെ ടൂറിസം കമ്പനികളുടെ ചേംബര്‍ അംഗമായ ബാസില്‍ അല്‍ സിസി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.

'കഴിഞ്ഞ വര്‍ഷത്തെ പ്രതിസന്ധിക്ക് കാരണമായ രാജ്യങ്ങളെ അധികാരികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്,' ഹ്രസ്വകാല വിസകള്‍ ഉപയോഗിച്ച് ഹജ്ജ് നിര്‍വഹിച്ച വ്യക്തികളെ ഉന്നം വച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഉംറ യാത്രാ ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൗദി ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ചു. ഉംറ വിസ വിതരണം എല്ലാ വര്‍ഷവും ദുല്‍ഹജ്ജ് 14 ന് ആരംഭിച്ച് ശവ്വാല്‍ 1 ന് അവസാനിക്കും. ദുല്‍ ഹിജ്ജ 14 മുതല്‍ ശവ്വാല്‍ 15 വരെ ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. മതപരമായ യാത്രകള്‍ക്ക് ഉംറ വിസ നേടേണ്ടതിന്റെ പ്രാധാന്യം രാജ്യം ആവര്‍ത്തിച്ച് ഊന്നിപ്പറയുകയും അനുസരിക്കാത്തവര്‍ക്ക് നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Saudi Arabia has halted issuing tourist, business, and visit visas to citizens of 14 countries, including India, affecting travel plans and international business relations. Find out the latest details.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  3 days ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  3 days ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  3 days ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  3 days ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  3 days ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  3 days ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  3 days ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  3 days ago